[smc-discuss] ആര്‍ച്ച് ബാംഗിലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്

സ്നാപക് യോഹൻ snapakyohan at gmail.com
Mon Mar 27 08:22:08 PDT 2017


കുറച്ചു നാളുകള്‍ക്കുമുമ്പ് ആര്‍ച്ച് ബാംഗ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ യാതൊരു
ബുദ്ധിമുട്ടുമില്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അതില്‍ മലയാളം
കീബോര്‍ഡ് ലേ ഒൗട്ട് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം
ആര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മലയാളം കീബോര്‍ഡ് ലേ ഒൗട്ട് കാണാനേയില്ല.
ഒരു ഇന്ത്യന്‍ കീബോര്‍ഡ് ലേ ഒൗട്ട് ഉണ്ടെങ്കിലും അതില്‍ തെളിയുന്നതു്
ദേവനാഗിരി ലിപിയാണു്. ആര്‍ച്ചില്‍ IBus, Fcitx, SCIM and UIM തുടങ്ങിയവയൊന്നും
പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പഴയതുപോലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്
വരുത്താന്‍ എന്തുചെയ്യണമെന്നു് ആരെങ്കിലും പറഞ്ഞുതരാമോ

<https://pastebin.com/r7JvM8N6>
cat /etc/locale.gen
<https://pastebin.com/r7JvM8N6>
locale -a
<https://pastebin.com/r7JvM8N6>
localectl list-locales <https://pastebin.com/r7JvM8N6>

-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170327/e25e18e7/attachment-0001.html>


More information about the discuss mailing list