[smc-discuss] ആര്‍ച്ച് ബാംഗിലെ മലയാളം കീബോര്‍ഡ് ലേ ഒൗട്ട്

Ashik Salahudeen aashiks at aashiks.in
Tue Mar 28 23:57:41 PDT 2017


ആര്‍ച്ചും ആര്‍ച്ച് ബാങ്ങും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. ആര്‍ച്ച് 
സിസ്റ്റത്തില്‍ ഓപ്പണ്‍ബോക്സൊക്കെ ഇന്സ്ടാള്‍ ചെയ്ത് കുട്ടപ്പനാക്കിയ ഒരു 
സാധനമാണ് ആര്‍ച്ച് ബാങ്ങ്. ഇന്പുട്ട് മെത്തേഡ് എങ്ങനെയാ തിരഞ്ഞെടുക്കാറുണ്ടായിരുന്നത് ?

ആര്‍ച്ചില്‍ fcitx ഉപയോഗിക്കാന്‍ ഇന്നി പറയുന്ന സൂത്രങ്ങള്‍ ചെയ്താല്‍ മതിയാകണം.

pacman -S fcitx-m17n m17n-lib m17n-db fcitx fcitc-configtool fcitx-gtk2 
fcitx-gtk3 fcitx-m17n fcitx-qt4 fcitx-qt5

ബാക്കി ഇവിടെ : https://wiki.archlinux.org/index.php/fcitx#Usage


On 03/27/2017 11:22 PM, സ്നാപക് യോഹൻ wrote:
> കുറച്ചു നാളുകള്‍ക്കുമുമ്പ് ആര്‍ച്ച് ബാംഗ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ 
> യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രത്യേകിച്ചൊന്നും ചെയ്യാതെതന്നെ അതില്‍ 
> മലയാളം കീബോര്‍ഡ് ലേ ഒൗട്ട് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 
> ദിവസം ആര്‍ച്ച് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ മലയാളം കീബോര്‍ഡ് ലേ ഒൗട്ട് 
> കാണാനേയില്ല. ഒരു ഇന്ത്യന്‍ കീബോര്‍ഡ് ലേ ഒൗട്ട് ഉണ്ടെങ്കിലും അതില്‍ 
> തെളിയുന്നതു് ദേവനാഗിരി ലിപിയാണു്. ആര്‍ച്ചില്‍ IBus, Fcitx, SCIM and 
> UIM തുടങ്ങിയവയൊന്നും പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യാതെ പഴയതുപോലെ മലയാളം 
> കീബോര്‍ഡ് ലേ ഒൗട്ട് വരുത്താന്‍ എന്തുചെയ്യണമെന്നു് ആരെങ്കിലും പറഞ്ഞുതരാമോ
>
> <https://pastebin.com/r7JvM8N6>
> cat /etc/locale.gen
> <https://pastebin.com/r7JvM8N6>
> locale -a
> <https://pastebin.com/r7JvM8N6>
> localectl list-locales <https://pastebin.com/r7JvM8N6>
>
> -- 
> _____________
> സ്നാപക് യോഹൻ
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20170329/7005ffc4/attachment-0002.html>


More information about the discuss mailing list