[smc-discuss] Be a pioneer – delete Facebook

sooraj kenoth soorajkenoth at gmail.com
Wed Apr 11 01:33:49 PDT 2018


Sorry for malayalam, I can not express in english.

നിലവിലെ രീതിയില്‍ നമ്മള്‍ ആവശ്യപ്പെടുത്ത സ്വകാര്യത വളരെ ചിലവുള്ള ഒരു
രീതിയാണ്. നമ്മുടെ സാങ്കേതിക വിവരത്തിന്റെ ചിലവിനെ കുറിച്ച് നമ്മള്‍
ആലോചിക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫേസ് ബുക്കിന് പകരം
ഉണ്ടാക്കുക, വാട്ട്സ് ആപ്പിന് പകരം ഉണ്ടാക്കുക, ഗൂഗിളിന് പകരം ഉണ്ടാക്കുക
എന്ന രീതിയില്‍, മാര്‍ക്കെറ്റില്‍ വരുന്ന ഒരോന്നിലും പകരം വഴി തേടുന്നത്
ഒരു സ്കേലബിള്‍ സോലുഷന്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല.
ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും നിയമനിര്‍മ്മാണ ശുപാര്‍ശകളും
ചേര്‍ത്ത് ഒരു ബോധവത്കരണം നടത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി നടത്തിയ ക്യാമ്പെയിന്റെ വിജയും
ആധാറിനെതിരെ ആവര്‍ത്തിക്കാന്‍ പറ്റാത്തത് ബോധവത്കരണത്തിന്റെ കൂടി പ്രശ്നം
ആണ്. ഫേസ് ബുക്കിന്റെ വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടതോടുകൂടി ആളുകള്‍
അല്പം കൂടി ശ്രദ്ധാലുക്കളായിട്ടുണ്ട് എന്ന് തോന്നുന്നു. AirTel-ലും
ജീയോയും അടക്കം സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം
ചെയ്തതൊന്നും തന്നെ നീണ്ടു നില്‍ക്കുന്ന ഒരു ചര്‍ച്ച ആയിയിട്ടില്ല.

സ്വന്തം ഫോണിലെ ടോര്‍ച്ച് ആപ്പിന് ഫോണില്‍ സകലമാന സ്ഥലത്തും ആക്സസ്
എന്തിന് നല്‍കുന്നു എന്ന് പോലും ചിന്തിക്കാത്ത ആളുകളുടെ അടുത്ത് നമ്മള്‍
ഫേസ് ബുക്കില്‍ നിന്നോ വാട്ട്സ് ആപ്പില്‍ നിന്നോ മാറി നിന്നിട്ട്
പ്രത്യേകിച്ച് ഉപകാരം ഉണ്ടെന്ന് തോന്നുന്നില്ല.


More information about the discuss mailing list