[smc-discuss] ഉബുണ്ടു 18.04 - മലയാളം

fennecfox at openmailbox.org fennecfox at openmailbox.org
Sat Apr 28 02:54:42 PDT 2018

Yeah! that obsession thing you mentioned in your blog is legit.

> ഞാന്‍ കുറച്ചുകാലമായി ഗ്നോം ഷെല്‍ ആണുപയോഗിക്കുന്നത്. ഇറങ്ങിയ കാലത്ത് തീരെ
> ഇഷ്ടപ്പെട്ടിരുന്നില്ല. ഡെബീയന്‍ 9-ഓടെയാണ് ഞാന്‍ ഷെല്‍ പതിവായി
> ഉപയോഗിക്കാന്‍ തുടങ്ങിയത്. ഡേറ്റിന്റെ പ്രശ്നമൊക്കെ ശീലിച്ചാല്‍ തീരും.
> വേറെ കുറേ സൌകര്യങ്ങളുമുണ്ട്. യൂണിറ്റിയെപ്പോലെ ലോഞ്ചര്‍ സ്ഥലം കളയില്ല
> (ഹൈഡ് ചെയ്യേണ്ട ആവശ്യവുമില്ല). ഒരുപാട് ഷോര്‍ട്ട്കട്ടുകള്‍ കിട്ടും,
> ഉണ്ടാക്കാം. ഏറ്റവുമധികം ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഞാന്‍
> സൂപ്പര്‍ കീ+അക്കം കോമ്പിനേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നും കംപ്യൂട്ടര്‍
> തുറന്നാലുടന്‍ Super + 1, Super + 2, Super + 6 എന്നിവ അമര്‍ത്തും.
> നോട്ടിലസ്സും ഫയര്‍ഫോക്സും തണ്ടര്‍ബേഡും സ്ക്രീനിലെത്തും. പിന്നെ നോട്ടിലസ്
> വഴി ആവശ്യമുള്ള സംരംഭത്തിന്റെ സോഴ്സ് ഫയലുകള്‍ ഓരോന്നായി തുറക്കും.

> ഗ്നോമിനെക്കുറിച്ച് ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്:
> https://nandakumar.org/blog/2017/7/debian9-installation.md

> On Saturday 28 April 2018 02:02 PM, fennecfox at openmailbox.org wrote:
>> പുതിയ ഉബണ്ടു 18.04 ഞാന്‍ ഇന്സ്റ്റാള്‍ ചെയ്തു. അതിനു മുന്പ് ഞാന്‍ 16.04 ആണ് ഉപയോഗിച്ചിരുന്നത്. പുതിയ വേര്‍ഷന്‍ ഇട്ടപ്പോള്‍ ഇതിനു മുന്പുണ്ടായിരുന്ന സൗണ്ട് കാര്ഡിന്റെ പ്രശ്നം മാറി എന്നുള്ളതാണ് ഏറ്റവും ആദ്യം പരിഹരിക്കപ്പെട്ടത്. പക്ഷേ, യൂണിറ്റിയില്‍ നിന്നും ജിനോമിലേക്ക്‍ വന്നപ്പോള്‍ യൂസര്‍ ഇന്റര്‍ഫേസില്‍ കണ്ടൊരു (ശെരിക്കും ബുദ്ധിമുട്ടുണ്ടാക്കിയ) പ്രശ്നം എക്സ്ട്രാ ടൈറ്റില്‍ ബാറും പിന്നെ ഡേറ്റിന്റെ പൊസിഷനുമാണ്. ജിനോം ട്വീക്ക് എക്സ്റ്റന്‍ഷന്‍സ് ഇതു പരിഹരിക്കുന്നതിന് വളരെ സഹായകമായി. ( https://user-images.githubusercontent.com/19545678/39394147-f254fe9e-4aeb-11e8-937c-a87155547941.png ) പിന്നെ ഞാന്‍ മലയാളം ഇന്‍പുട്ട് പലയിടത്തും ട്രൈ ചെയ്തു നോക്കി. അതില്‍ ഏറ്റവും രസകരമായി തോന്നിയത് ടെര്‍മിനലിലാണ്. ആദ്യ കുറച്ചുമണിക്കൂറിലെ നല്ല അനുഭവങ്ങള്‍ ആണിവ. ( https://user-images.githubusercontent.com/19545678/39394149-f2d3fbfe-4aeb-11e8-838e-b456facb3abc.png ) ഏതായാലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാന്‍ ഇതു മറ്റുള്ളവര്‍ക്കും റക്കമന്റ് ചെയ്യുന്നു.
>> മറ്റുചില ചിത്രങ്ങള്‍:
>> https://user-images.githubusercontent.com/19545678/39394146-f21b746c-4aeb-11e8-882e-e74f8974f248.png
>> https://user-images.githubusercontent.com/19545678/39394148-f28db59a-4aeb-11e8-908e-64f69abf1231.png

ഉബുണ്ടു 18.04 പുറത്തിറങ്ങി. Long Term Support പതിപ്പാണിത്. മലയാളം ഫോണ്ടുകളും ഇൻപുട്ട് മെത്തേഡുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെത്തന്നെ ഇൻസ്റ്റാളായി വരുന്നു എന്ന ഗംഭീരമാറ്റം ഈ പതിപ്പിലുള്ളതായി കാണുന്നു.
ഇതിന്റെ ബീറ്റ പതിപ്പുപയോഗിച്ച് കുറച്ചുദിവസം മുമ്പ് എടുത്ത ഒരു വീഡിയോയിൽ ഇതു കാണാം:

https://www.youtube.com/watch?v=hlkty9s5t30

ഇൻസ്റ്റാൾ ചെയ്യുന്നവരും അപ്ഗ്രേഡ് ചെയ്യുന്നവരും അഭിപ്രായം അറിയിക്കുമല്ലോ.

Santhosh Thottingal

https://thottingal.in

>> Swathanthra Malayalam Computing discuss Mailing List
>> Project: https://savannah.nongnu.org/projects/smc
>> Web: http://smc.org.in | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in

> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in

More information about the discuss mailing list