[smc-discuss] ഉബുണ്ടു 18.04 - മലയാളം

Nandakumar Edamana nandakumar at nandakumar.co.in
Sun Apr 29 21:23:00 PDT 2018


On Monday 30 April 2018 09:44 AM, Balasankar C wrote:
>
> On 04/30/2018 05:27 AM, Nandakumar Edamana wrote:
>>> ഇൻപുട്ട് മെത്തേഡുകളുടെ കാര്യത്തിൽ m17n അടിസ്ഥാനമാക്കിയുള്ളവ വരുന്നില്ല. അവ
>>> പ്രത്യേകം ഇൻസ്റ്റാൾ ചെയ്യുക തന്നെ വേണം.
>> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ?
> ആവണമെന്നില്ല. ലൈവ് ഡിസ്കിലുള്ള പല ആപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യുമ്പോൾ
> സ്വയം വരണമെന്നില്ല. ഇപ്പോഴത്തെ അവസ്ഥ അറിയില്ല, പക്ഷേ gparted ഒക്കെ
> അങ്ങനെയായിരുന്നു - ലൈവിലുണ്ട്, ഇൻസ്റ്റാൾഡിലില്ല.
അതെ, അതുശരിയാണ്. ഉബിക്വിറ്റി പോലും ഇങ്ങനെ നീക്കംചെയ്യപ്പെടുന്നതാണല്ലോ. 
അങ്ങനെയാണ് മറ്റ് നിവേശകരീതികള്‍ ഒഴിവാക്കപ്പെടുന്നതും. പക്ഷേ 
അധികലേയൌട്ടുകള്‍ ഈ കൂട്ടത്തില്‍പ്പെട്ടുപോയത് അബദ്ധത്തിലായിരുന്നോ 
എന്നതാണ് സംശയം. ഏതായാലും ബാലുവേട്ടന്‍ പറഞ്ഞതുപോലെ ഇത് മനപ്പൂര്‍വമാകാനാണ് 
സാദ്ധ്യത. എന്നാല്‍ സ്പെയ്സൊന്നും കാര്യമായി ലാഭിക്കാത്ത സ്ഥിതിക്ക് ഈ 
ഒഴിവാക്കല്‍ അനാവശ്യമാണ്, അല്ലേ?



More information about the discuss mailing list