[smc-discuss] രചനയുടെ ബോള്‍ഡ് പതിപ്പിലെ എന്‍കോഡിംഗ് പ്രശ്നം

സ്നാപക് യോഹൻ snapakyohan at gmail.com
Thu Feb 22 23:35:26 PST 2018


[അറ്റാച്ച്മെന്റ് സൈസ് കൂടിയതിനാലാവണം പോസ്റ്റ് റിജക്ട് ആയതുകൊണ്ടു്
സ്ക്രീന്‍ഷോട്ടുകളെല്ലാം പേസ്റ്റ്ബോര്‍ഡില്‍ കൊണ്ടുചെന്നിട്ടുകൊണ്ടു് ഒന്നൂടി
പോസ്റ്റ് ചെയ്യുകയാണു്. ]

രചന ബോള്‍ഡ് ഫോണ്ടില്‍ കുറച്ചു നാളായി ഒരു പ്രശ്നം കാണുന്നു. [ഇതു് മിക്കവാറും
എന്തെങ്കിലും ചെറിയ പ്രശ്നം കൊണ്ടായിരിക്കണം, കാരണം സേര്‍ച്ച് ചെയ്തിട്ടൊന്നും
പറ്റിയ പരിഹാരം കിട്ടാഞ്ഞതിനാലാണു് ഇവിടെ കൊണ്ടുവന്നു പോസ്റ്റുന്നതു്.]
ഡെബിയന്‍ വീസി ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്തു് രചന ബോള്‍ഡ് ഫോണ്ടില്‍ ഒരു
കുഴപ്പുവുമില്ലാതെ കാണുവാനും കീ-ഇന്‍ ചെയ്യുവാനും കഴിഞ്ഞിരുന്ന ടെക്സ്റ്റുകള്‍
ഇപ്പോള്‍ സ്ട്രെച്ചില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതു് മറ്റേതോ എന്‍കോഡിംഗില്‍
ദാ ഇപ്രകാരമാണു്. [ https://pasteboard.co/H8W3KbW.jpg ]ബോള്‍ഡ് മാറ്റി
നോര്‍മല്‍ ആക്കുമ്പോള്‍ ടെക്സ്റ്റ് പഴയപടിയാകുന്നു. ഈ പ്രശ്നം എങ്ങനെ
പരിഹരിക്കാം എന്നു് ആരെങ്കിലും വിശദമാക്കാമോ?

എന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം - ഡെബിയന്‍ 9.2 ആണു്. ലിനക്സ് കെര്‍ണല്‍
വെര്‍ഷന്‍ - 4.9.0-4-amd64
മുമ്പ് ആര്‍ച്ച് ബാംഗിലും ഈ പ്രശ്നം കണ്ടിരുന്നു.

ഫോണ്ട് ഫോള്‍ഡറില്‍ Rachana-Bold.ttf, Rachana-Regular.ttf ഈ രണ്ടു
ഫോണ്ടുകളുമുണ്ടെങ്കിലും [ https://pasteboard.co/H8W4QyR.jpg ] രചനയുടെ
ബോള്‍ഡ് വെര്‍ഷന്‍ ലഭ്യമേയല്ല [ https://pasteboard.co/H8W4zge.jpg ]
ഇങ്ക്സ്കേപ്പിലാണു്
ഈ പ്രശ്നം ഏറ്റവുമധികം ബാധിക്കുന്നതു്.

   1. എന്തുകൊണ്ടു് രചനയുടെ ബോള്‍ഡ് വെര്‍ഷന്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല?
   2. രചന ബോള്‍ഡ് ഉപയോഗിച്ചു് മുമ്പ് എന്‍കോഡ് ചെയ്ത പഴയ
   ടെക്സ്റ്റുകളില്‍ എന്തുകൊണ്ടു് എന്‍കോഡിംഗ് മാറുന്നു?
   3. എസ്.വി.ജി.യിലെ ബഗ് ആണോ ഇതു്? അല്ലെങ്കില്‍ ഇങ്കസ്കേപ്പിന്റെ പുതിയ
   വെര്‍ഷനില്‍ വന്ന പ്രശ്നമാണോ?
   4. ഇതു പരിഹരിക്കാന്‍ സാദ്ധ്യമാണോ?

-- 
_____________
സ്നാപക് യോഹൻ
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180223/581cf6b3/attachment-0001.html>


More information about the discuss mailing list