[smc-discuss] ച്ച, ള്ള - ഇവയുടെ രണ്ടു എഴുത്തുരൂപങ്ങൾ മഞ്ജരി, ചിലങ്ക ഫോണ്ടുകളിൽ

Nandakumar Edamana nandakumar at nandakumar.co.in
Sat Jan 6 01:59:20 PST 2018



On Saturday 06 January 2018 03:27 PM, Nandakumar Edamana wrote:
>
> നമസ്തേ,
>
>
> On Saturday 06 January 2018 03:21 PM, Santhosh Thottingal wrote:
>> തിരുവനന്തപുരത്തെ ബസ്സുകളുടെ ബോർഡുകളിലെ ച്ച, ള്ള എന്നീ അക്ഷരങ്ങളുടെ 
>> എഴുത്തു് അച്ചടിയിലില്ലാത്ത ഒരു പ്രത്യേക തരത്തിലാണ്. ച്ച ഏകദേശം മ്പ 
>> പോലെയും ള്ള, ണയുടെ താഴെ ഒരു വാലുള്ള പോലെയും എഴുതുന്നതു് 
>> ശ്രദ്ധിച്ചിട്ടുണ്ടാവും. വേറേ പലയിടങ്ങളിലും ഇതു് കാണാം. ച്ച-യുടെ ഈ 
>> വകഭേദം ള്ളയെക്കാൾ കൂടുതലായി കണ്ടിട്ടുണ്ടു്. മാർച്ച് എന്നൊക്കെ 
>> ചുമരെഴുത്തുകളിൽ ഇങ്ങനെ കാണാറുണ്ടു്. ചിലങ്ക ഫോണ്ടിൽ ഞാൻ ച്ചയുടെ മ്പ 
>> പോലത്തെ രൂപമാണ് വരച്ചതു്. കുറേപേർ അന്നു ചോദിച്ചിരുന്നു ള്ളയും അങ്ങനെ 
>> എഴുത്തുശൈലിയിൽ ആയിക്കൂടെയെന്നു്. അതേസമയം ച്ച 
>> ആശയക്കുഴപ്പമുണ്ടാക്കുന്നു, സാധാരണ രീതിയിലുള്ള ച്ച ആയിരുന്നു നല്ലതു് 
>> എന്നും ചിലർ പറഞ്ഞിരുന്നു. ദേവദാസ് വി.എം അദ്ദേഹത്തിന്റെ കഥകൾ ചിലങ്ക 
>> ഫോണ്ടിൽ തയ്യാറാക്കാറുണ്ടെന്നും ച്ച പ്രശ്നമായിത്തോന്നിയെന്നും 
>> പറഞ്ഞപ്പോൾ ചിലങ്കയുടെ ഒരു പ്രത്യേക പതിപ്പ് അദ്ദേഹത്തിനു ചെയ്തുകൊടുത്തിരുന്നു.
> ള്ളയുടെ കാര്യം ശരിയാണ്, എന്നാല്‍ മ്പ പോലുള്ള ച്ച ആരും 
> തിരിച്ചറിയാത്തത്ര അറ്റുപോയിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
>>
>> ഒരു ഫോണ്ടിൽ തന്നെ ഒരക്ഷരത്തിനു പലരൂപങ്ങൾ ഓപ്പൺടൈപ്പ് 
>> സാങ്കേതികവിദ്യയിൽ സാധ്യമാണു്. അവ തിരഞ്ഞെടുക്കുന്നതിനുള്ള നല്ല യൂസർ 
>> ഇന്റർഫേസ് മിക്ക അപ്ലിക്കേഷനുകളിലും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതിമെച്ചപ്പെട്ടിട്ടുണ്ട്.
> നല്ല കാര്യമാണത്. എന്നാല്‍ എത്ര ലളിതമായാലും അങ്ങനെയൊന്ന് 
> ഉണ്ടെന്നതറിയാതെ അതിലേക്കെത്തിച്ചേരുക സാദ്ധ്യമാണെന്ന് തോന്നുന്നില്ല. 
> ലിബര്‍ ഓഫീസ് ഒക്കെ കാര്യമായി പുരോഗമിക്കുകയാണല്ലോ. ഇനി വിപ്ലവകരമായ വല്ല 
> ഗൂയി സൌകര്യവും കൊണ്ടുവരുന്നുണ്ടോ എന്തോ.
അല്ലെങ്കില്‍ ഫോണ്ട് സെലക്ഷന് തൊട്ടടുത്തുതന്നെ അതുവേണം (സ്റ്റൈല്‍സ് ജാലകം 
എടുക്കുന്നവര്‍ കുറവായിരിക്കുമല്ലോ).
>>
>> മഞ്ജരിയുടെ ചിലങ്കയുടെയും പുതിയ പതിപ്പുകളിൽ ഈ രണ്ടു ശൈലിയും 
>> ഉൾപ്പെടുത്തിക്കൊണ്ടു് പുറത്തിറക്കുകയാണ്.
> നന്ദി.
>>
>> ഓരോ അപ്ലിക്കേഷനുകളിലും ഈ രണ്ടു ശൈലികൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നു ഈ 
>> ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ടു്: 
>> http://thottingal.in/blog/2018/01/06/stylistic-alternates-manjari-chilanka/ 
>>
>>
>> പുതുക്കിയ ഫോണ്ടുകൾ എസ്. എം. സിയുടെ ഫോണ്ട് ഡൗൺലോഡ് സൈറ്റിലുണ്ട്: 
>> https://smc.org.in/fonts
>>
>>
>> -- 
>> Santhosh Thottingal
>> http://thottingal.in
>>
>>
>> _______________________________________________
>> Swathanthra Malayalam Computing discuss Mailing List
>> Project:https://savannah.nongnu.org/projects/smc
>> Web:http://smc.org.in  | IRC : #smc-project @ freenode
>> discuss at lists.smc.org.in
>> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>>
>
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>

-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180106/8ad4d2fc/attachment.html>


More information about the discuss mailing list