[smc-discuss] PDF -Whether it is an input file or an output file?

Nandakumar Edamana nandakumar at nandakumar.co.in
Sun Jan 21 21:12:47 PST 2018


On Monday 22 January 2018 10:03 AM, sooraj kenoth wrote:
> കുറച്ചു ദിവസം മുന്നേ pdf-ല്‍ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്യാന്‍
> പറ്റുന്നില്ല എന്നൊരു പ്രശ്നം അവതരിപ്പിച്ചിരിന്നു. പ്രത്യേകിച്ച്
> മലയാളം. കുറച്ചധികം പേരോട് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു.
> കിട്ടിയ മറുപടിയില്‍ വളരെ വിശേഷപ്പെട്ടത് എന്ന് തോന്നിയ ഒരു മറുപടി pdf
> ഔട്ട്പുട്ട് ഫയല്‍ ആണ്. ഇന്‍പുട്ട് ഫയലായി ഒരിക്കലും pdf-നെ
> ഉപയോഗിക്കരുത് എന്നാണ്.
>
> മിക്കവാറും ഇ-ബുക്കുകള്‍ എല്ലാം ഇപ്പോള്‍ pdf ഫോര്‍മ്മാറ്റിലാണ്
> ലഭിക്കുന്നത്.
ഗുട്ടന്‍ബര്‍ഗ് പോലെ സദുദ്ദേശ്യത്തോടെയുള്ള പ്രൊജക്റ്റുകളെല്ലാം 
ടെക്സ്റ്റ്, എച്ച്ടിഎംഎല്‍, ഇപബ്, ദേഷാവൂ തുടങ്ങിയ മറ്റു ഫോര്‍മാറ്റുകളിലും 
പുസ്തകങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. പക്ഷേ വാങ്ങാന്‍ കിട്ടുന്ന 
പുസ്തകങ്ങളധികവും പിഡിഎഫ് തന്നെയാണെന്ന് തോന്നുന്നു.
> orca/espeak ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫയലുകള്‍ എല്ലാം
> ഇന്‍പുട്ട് ഫയലുകള്‍ അല്ലേ? ഈ നിലയില്‍ അവര്‍ക്കെങ്ങനെയാണ് ഈ
> പുസ്തകങ്ങള്‍ വായിക്കാന്‍ സാധിക്കുന്നത്?
>
> എവിടെയാണ് തിരുത്തലുകള്‍ വരേണ്ടത്?
ശരിയാണ്. ഒന്നുകില്‍ വിതരണക്കാര്‍ ഇ-ബുക്കുകള്‍ മറ്റു ഫോര്‍മാറ്റുകളില്‍ 
ലഭ്യമാക്കണം. അല്ലെങ്കില്‍ ഇ-ബുക്കില്‍ ടെക്സ്റ്റ് കൂടി എംബഡ് ചെയ്യാനാവണം. 
നിലവില്‍ ലാറ്റിന്‍ അല്ലെങ്കില്‍ സമാനശൈലിയിലുള്ള എഴുത്തുമാത്രമേ 
പിഡിഎഫ്ഫില്‍നിന്ന് സ്ക്രീന്‍ റീഡറുകള്‍ക്കും മറ്റും ഫലപ്രദമായി 
വായിച്ചെടുക്കാനാവൂ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
>



More information about the discuss mailing list