[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Tue Jan 23 18:50:09 PST 2018


2018, ജനുവരി 24 5:50 AM നു, Nandakumar Edamana

ghostscript ആണ് ഉദ്ദേശിച്ചത്.

> [1] പറയുന്നത് ശരിയാണെങ്കില്‍ ലിബര്‍ ഓഫീസിന്റെ
> പിഡിഎഫ് നിര്‍മാണശകലങ്ങളില്‍ ഒരു അഴിച്ചുപണിയോ ഫിക്സ് എങ്കിലുമോ ആവശ്യമുണ്ട്.
> ബഗ്ഗ് റിപ്പോര്‍ട്ട ചെയ്യുന്നതിനെക്കുറിച്ച് എന്തുപറയുന്നു? അതോ സമാനബഗ്ഗുകള്‍
> കാണാനുണ്ടോ? ഒരു ക്വിക് സേര്‍ച്ച് നടത്തി [2]. സമാനബഗ്ഗുകള്‍ ഉണ്ടെന്ന്
> തോന്നുന്നു (ഉദാ: [3]). അവയുണ്ടെങ്കിലും മലയാളം പ്രത്യേകം
> ശ്രദ്ധയില്‍പ്പെടുത്തേണ്ടതായിവരാം.

ജാപ്പനീസ്, ചൈനീസ് ഭാഷകളിലെല്ലാം ഈ പ്രശ്നം ഉണ്ട്. pdf Asian language
issue എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ കുറെ സ്ഥലങ്ങളില്‍ ഈ
വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കാണാം. അറബിക്കിലും പ്രശ്നമുണ്ട്.
ഇത് ലിബ്രേ ഓഫീസില്‍ മാത്രമല്ല ഒരുവിധപ്പെട്ട എല്ലാ pdf ജനറേറ്ററുകളിലും
ഉണ്ട്.(വിന്‍ഡോസ് മെഷീനുകളിലടക്കം)

ലിബ്രേ ഓഫീസില്‍ ഒരു ബഗ് റിപ്പോര്‍ട്ട് ചെയ്ത് പരിഹാരം കിട്ടുന്നത്
എളുപ്പമല്ല, ഒരു മാസമെങ്കിലും തുടര്‍ച്ചയായി മെനക്കെട്ടാന്‍ മാത്രമാണ്
ഒരു ബഗ് അവര് സ്വീകരിക്കുന്നത്. ആദ്യമായിട്ട് ബഗ് റിപ്പോര്‍ട്ട്
ചെയ്യുകയാണെങ്കില്‍ അവരുടെ ലിസ്റ്റുകളില്‍ കേറി സ്പാം പോലെ മെയിലുകള്‍
അയക്കേണ്ടിയും വരും. രണ്ട് ബഗ് റിപ്പോര്‍ട്ട് ചെയ്ത അനുഭത്തിലാണ് ഇതു
പറയുന്നത്. റ്റെക്കിലും ലിബ്രേ ഓഫീസിലും എല്ലാം ഈ പ്രശ്നം
അവതരിപ്പിക്കണം(എന്നേക്കാന്‍ വിവരമുള്ള ഒരാള്‍ക്ക് ആ ബഗ് റിപ്പോര്‍ട്ട്
ചെയ്യാന്‍ പറ്റിയാല്‍ ഒരു പക്ഷേ മെച്ചപ്പെട്ട ഫലം കിട്ടിയേക്കും),
കൂട്ടത്തില്‍ ഇതുവെച്ച് നമുക്കൊരു pdf-printer ഉണ്ടാക്കാന്‍ സാധിക്കുമോ?

ഹാര്‍ഫ്‍ബസ് പിഡിഎഫ്‍ എന്ന് തപ്പിയപ്പോള്‍ കിട്ടിയത് ഇതൊക്കെയാണ്

http://podofo.sourceforge.net/
https://github.com/aam/skiaex
http://sile-typesetter.org/

മൂന്നും ഡൌണ്‍ലോഡ് ചെയ്തു, എങ്ങനെയാ ഉപയോഗിക്കേണ്ടത് എന്ന് ഒരു പിടിയും
കിട്ടുന്നില്ല. മൂന്നും ഏതെങ്കിലും ഒരു രീതിയില്‍ pdf ഉണ്ടാക്കാന്‍
സാധിക്കും എന്നാണ് മനസ്സിലാക്കിയത്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list