[smc-discuss] PDF -Whether it is an input file or an output file?

sooraj kenoth soorajkenoth at gmail.com
Tue Jan 23 20:40:14 PST 2018


2018, ജനുവരി 24 8:41 AM നു, Nandakumar Edamana
>
> ഇതൊക്കെ പക്ഷേ നല്ല ഫോര്‍മാറ്റിങ് ഉള്ള വേ‍ഡ് പ്രൊസസിങ് ആവശ്യത്തിന്
> ഉപയോഗിക്കാനാകുമോ?

പണ്ട് വിന്‍ഡോസ് ഉപയോഗിച്ചിരുന്ന കാലത്ത് ഒരു പ്രിന്റര്‍ ഡ്രൈവര്‍ പോലെ
ഒരു സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് print കമാന്റ് നല്കിയാണ് pdf
ഉണ്ടാക്കിയിരുന്നത്. സമാനമായ എന്തെങ്കിലും സംവിധാനം ഉണ്ടാകുമോ എന്നാണ്
ആലോചിക്കുന്നത്.

മനസിലായിടുത്തോളം pdf-ല്‍ നമ്മള്‍ കാണുന്നതും കോപ്പി ചെയ്യുന്നതും രണ്ട്
സ്ഥലത്തുനിന്നാണ്. കാണുന്നത് പ്രിന്റിലേക്ക് പോവുകയും കോപ്പി
ചെയ്യാനുപയോഗിക്കുന്ന സോഴ്സ്, സെര്‍ച്ച് അടക്കമുള്ള മറ്റ്
ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. അതായത് പ്രിന്റില്‍ മാത്രമേ
ഫോര്‍മാറ്റ് നിലനിര്‍ത്തുന്നുള്ളൂ. ഒരു വെക്റ്റര്‍ ഇമെജില്‍ നേരിട്ട്
കാണാത്ത വിധം എംപഡ് ചെയ്ത കുറച്ച് ടെക്റ്റ്. അതാണ് pdf text ഫയലിനെ
കുറിച്ച് ഇപ്പോഴുള്ള ധാരണ.

pdf-ല്‍ odt എംപഡ് ചെയ്യാന്‍ പറ്റുന്നുണ്ട്. അതുകൊണ്ടാണ് അതൊരുതരം
ആര്‍ക്കേവ് ആണെന്ന ധാരണ തലയില്‍ കേറിയത്.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list