[smc-discuss] ച്ച, ള്ള - ഇവയുടെ രണ്ടു എഴുത്തുരൂപങ്ങൾ മഞ്ജരി, ചിലങ്ക ഫോണ്ടുകളിൽ
Nandakumar Edamana
nandakumar at nandakumar.co.in
Sat Jan 6 01:57:54 PST 2018
നമസ്തേ,
On Saturday 06 January 2018 03:21 PM, Santhosh Thottingal wrote:
> തിരുവനന്തപുരത്തെ ബസ്സുകളുടെ ബോർഡുകളിലെ ച്ച, ള്ള എന്നീ അക്ഷരങ്ങളുടെ
> എഴുത്തു് അച്ചടിയിലില്ലാത്ത ഒരു പ്രത്യേക തരത്തിലാണ്. ച്ച ഏകദേശം മ്പ
> പോലെയും ള്ള, ണയുടെ താഴെ ഒരു വാലുള്ള പോലെയും എഴുതുന്നതു്
> ശ്രദ്ധിച്ചിട്ടുണ്ടാവും. വേറേ പലയിടങ്ങളിലും ഇതു് കാണാം. ച്ച-യുടെ ഈ
> വകഭേദം ള്ളയെക്കാൾ കൂടുതലായി കണ്ടിട്ടുണ്ടു്. മാർച്ച് എന്നൊക്കെ
> ചുമരെഴുത്തുകളിൽ ഇങ്ങനെ കാണാറുണ്ടു്. ചിലങ്ക ഫോണ്ടിൽ ഞാൻ ച്ചയുടെ മ്പ
> പോലത്തെ രൂപമാണ് വരച്ചതു്. കുറേപേർ അന്നു ചോദിച്ചിരുന്നു ള്ളയും അങ്ങനെ
> എഴുത്തുശൈലിയിൽ ആയിക്കൂടെയെന്നു്. അതേസമയം ച്ച
> ആശയക്കുഴപ്പമുണ്ടാക്കുന്നു, സാധാരണ രീതിയിലുള്ള ച്ച ആയിരുന്നു നല്ലതു്
> എന്നും ചിലർ പറഞ്ഞിരുന്നു. ദേവദാസ് വി.എം അദ്ദേഹത്തിന്റെ കഥകൾ ചിലങ്ക
> ഫോണ്ടിൽ തയ്യാറാക്കാറുണ്ടെന്നും ച്ച പ്രശ്നമായിത്തോന്നിയെന്നും
> പറഞ്ഞപ്പോൾ ചിലങ്കയുടെ ഒരു പ്രത്യേക പതിപ്പ് അദ്ദേഹത്തിനു ചെയ്തുകൊടുത്തിരുന്നു.
ള്ളയുടെ കാര്യം ശരിയാണ്, എന്നാല്‍ മ്പ പോലുള്ള ച്ച ആരും തിരിച്ചറിയാത്തത്ര
അറ്റുപോയിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
>
> ഒരു ഫോണ്ടിൽ തന്നെ ഒരക്ഷരത്തിനു പലരൂപങ്ങൾ ഓപ്പൺടൈപ്പ് സാങ്കേതികവിദ്യയിൽ
> സാധ്യമാണു്. അവ തിരഞ്ഞെടുക്കുന്നതിനുള്ള നല്ല യൂസർ ഇന്റർഫേസ് മിക്ക
> അപ്ലിക്കേഷനുകളിലും ഉണ്ടായിരുന്നില്ല. ഇപ്പോൾ സ്ഥിതിമെച്ചപ്പെട്ടിട്ടുണ്ട്.
നല്ല കാര്യമാണത്. എന്നാല്‍ എത്ര ലളിതമായാലും അങ്ങനെയൊന്ന് ഉണ്ടെന്നതറിയാതെ
അതിലേക്കെത്തിച്ചേരുക സാദ്ധ്യമാണെന്ന് തോന്നുന്നില്ല. ലിബര്‍ ഓഫീസ് ഒക്കെ
കാര്യമായി പുരോഗമിക്കുകയാണല്ലോ. ഇനി വിപ്ലവകരമായ വല്ല ഗൂയി സൌകര്യവും കൊണ്ടുവരുന്നുണ്ടോ എന്തോ.
>
> മഞ്ജരിയുടെ ചിലങ്കയുടെയും പുതിയ പതിപ്പുകളിൽ ഈ രണ്ടു ശൈലിയും
> ഉൾപ്പെടുത്തിക്കൊണ്ടു് പുറത്തിറക്കുകയാണ്.
നന്ദി.
>
> ഓരോ അപ്ലിക്കേഷനുകളിലും ഈ രണ്ടു ശൈലികൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നു ഈ
> ലേഖനത്തിൽ വിശദമാക്കിയിട്ടുണ്ടു്:
> http://thottingal.in/blog/2018/01/06/stylistic-alternates-manjari-chilanka/
>
>
> പുതുക്കിയ ഫോണ്ടുകൾ എസ്. എം. സിയുടെ ഫോണ്ട് ഡൗൺലോഡ് സൈറ്റിലുണ്ട്: https://smc.org.in/fonts
>
>
> --
> Santhosh Thottingal
> http://thottingal.in
>
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180106/285723c6/attachment-0002.html>
More information about the discuss
mailing list