[smc-discuss] PDF -Whether it is an input file or an output file?

Nandakumar Edamana nandakumar at nandakumar.co.in
Tue Jan 23 16:20:07 PST 2018


On Tuesday 23 January 2018 10:38 PM, sooraj kenoth wrote:
> ഈ പറഞ്ഞത് ഹാര്‍ഫ് ബസിന്റെ ഒരു കമാന്റ് ലൈന്‍ സൌകര്യം മാത്രമല്ലേ? ഇതിനെ
> എങ്ങനെയാ ഒരു അപ്ലിക്കേഷനകത്ത് ഉപയോഗപ്പെട്ടുത്തുന്നത്?
ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍തന്നെ വിചാരിക്കണം. അല്ലെങ്കില്‍ പ്ലഗ്ഗിന്‍ 
എഴുതാന്‍ പറ്റണം. രണ്ടായാലും hb-view അല്ല, മറിച്ച് ഹാര്‍ഫ്ബസ് ലൈബ്രറി 
നേരിട്ടായിരിക്കണം അതില്‍ ഉപയോഗപ്പെടുത്തേണ്ടത്. hb-view വെറുമൊരു 
ടെസ്റ്റിങ് ടൂള്‍ മാത്രമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ലളിതമായ 
ടെക്സ്റ്റ് ഡിസ്പ്ലേയ്ക്കപ്പുറം ഒരു വേഡ് പ്രൊസസിങ് ആപ്ലിക്കേഷനുവേണ്ട ഒന്നുംതന്നെ അതിലില്ല.
> ghost അല്ലേ pdf ഉണ്ടാക്കാനായി ഉപയോഗപ്പെടുത്തുന്നത്?
ഏത് ഗോസ്റ്റ് ആണ് ഉദ്ദേശിച്ചത്? ഗോസ്റ്റ്‌വ്യൂ (gv) വെറുമൊരു വ്യൂവര്‍ മാത്രമാണ്.
> ഇതിനെ തമ്മില്‍
> ബന്ധിപ്പിക്കാന്‍ ഒന്നും കാണുന്നില്ല.
>
> ഞാന്‍ തെറ്റായിട്ടാണോ മനസ്സിലാക്കിയത്?
ഞാന്‍ മനസ്സിലാക്കിയേടത്തോളം ഇതാണ് സംഭവിക്കുന്നത്. ആപ്ലിക്കേഷനുകള്‍ 
ഇതിലേതെങ്കിലുമൊരു സൌകര്യം ഉപയോഗിക്കുന്നു:
1) ഒരു പിഡിഎഫ് ജനറേഷന്‍ ലൈബ്രറി/കമാന്‍ഡ്
2) ക്യൂട്ട് പോലുള്ള ഫ്രെയിംവര്‍ക്കുകളുടെ ഭാഗമായ സംവിധാനം
3) തങ്ങളുടെതന്നെ ഡിസ്പ്ലേ/പ്രിന്റ് സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള പിഡിഎഫ് ജനറേഷന്‍

ലിബര്‍ ഓഫീസ് ചെയ്യുന്നത് ഇതില്‍ അവസാനം പറഞ്ഞതാണ് [1]. അതുകൊണ്ടായിരിക്കണം 
അവരുടെ പിഡിഎഫില്‍ എഴുത്തിന് പ്രശ്നങ്ങള്‍ വരുന്നത്. പിഡിഎഫ് 
അവരസ്സംബന്ധിച്ച് ഒരു പ്രിന്റ്-ഫ്രണ്ട്ലി ഔട്ട്പുട്ട് മാത്രമായി 
ചരുങ്ങുന്നു (തത്വത്തില്‍ അതേ ആവശ്യമുള്ളുതാനും). ചുരുക്കിപ്പറഞ്ഞാല്‍ 
hb-view-ന്റെ മേന്മ ലിബര്‍ ഓഫീസില്‍ നേരിട്ടുപയോഗിക്കാനാവില്ല. [1] 
പറയുന്നത് ശരിയാണെങ്കില്‍ ലിബര്‍ ഓഫീസിന്റെ പിഡിഎഫ് നിര്‍മാണശകലങ്ങളില്‍ 
ഒരു അഴിച്ചുപണിയോ ഫിക്സ് എങ്കിലുമോ ആവശ്യമുണ്ട്. ബഗ്ഗ് റിപ്പോര്‍ട്ട 
ചെയ്യുന്നതിനെക്കുറിച്ച് എന്തുപറയുന്നു? അതോ സമാനബഗ്ഗുകള്‍ കാണാനുണ്ടോ? ഒരു 
ക്വിക് സേര്‍ച്ച് നടത്തി [2]. സമാനബഗ്ഗുകള്‍ ഉണ്ടെന്ന് തോന്നുന്നു (ഉദാ: 
[3]). അവയുണ്ടെങ്കിലും മലയാളം പ്രത്യേകം ശ്രദ്ധയില്‍പ്പെടുത്തേണ്ടതായിവരാം.

[1] 
https://ask.libreoffice.org/en/question/8303/libreoffice-pdf-export-library/
[2] 
https://bugs.documentfoundation.org/buglist.cgi?quicksearch=unicode%20pdf
[3] https://bugs.documentfoundation.org/show_bug.cgi?id=62846
>




More information about the discuss mailing list