[smc-discuss] ഉബുണ്ടു 18.04 - മലയാളം

Nandakumar Edamana nandakumar at nandakumar.co.in
Wed May 2 23:26:41 PDT 2018


On 05/03/2018 11:15 AM, sooraj kenoth wrote:
> 2018, ഏപ്രിൽ 30 5:27 AM നു, Nandakumar Edamana  എഴുതി:
>> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഭാഷ
>> തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?
> പണ്ട് കുറച്ചുകാലം ബാക്ക് അപ്പ് ഡിസ്ക് പോലെ മാസ്റ്റര്‍ ലൈവ് സിഡി
> ഉണ്ടാക്കുന്ന പണിയുമായി കളിച്ചിരുന്നു. അന്ന് മനസ്സിലായ രണ്ട്
> കാര്യങ്ങള്‍,  ലൈവ് ഓടുന്നതും ലൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും
> രണ്ടും രണ്ടാണ്. ഡെബിയന്‍ നോണ്‍ഫ്രീ ലൈവ് എടുത്താല്‍ ചില ലൈവില്‍
> ഡീഫോള്‍ട്ട് ആയി എടുത്ത ഡ്രൈവറുകള്‍ പോലും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം
> രണ്ടാമത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റാളേഷന്‍
> സമയത്ത് ഏതോ ഒരു ലിസ്റ്റിനെ റെഫറന്‍സാക്കി സിഡിയിലുള്ള കുറേ പാക്കേജുകള്‍
> കോപ്പി ചെയ്യലാണ് നടക്കുന്നത്. അതുപോലെ, ഓപ്പറേറ്റിങ്ങ് സിസ്റ്റം
> ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായ ശേഷം ചില ഫയലുകള്‍ മറ്റൊരു ലിസ്റ്റ്
> നോക്കി റീമൂവ് ചെയ്യലും നടക്കുന്നുണ്ട്. ഇതിന്റെ രണ്ടിന്റേയും
> കോണ്‍ഫിഗറേഷന്‍ എവിടെയാണ് ഇരിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.
>
ഡെബീയനും ഉബുണ്ടുവും ഇത് രണ്ടു രീതിയിലാണ് ചെയ്യുന്നത് എന്നാണ് ഞാന്‍ 
മനസ്സിലാക്കിയിട്ടുള്ളത്. ഉബുണ്ടു ഒരേ സ്ക്വാഷ് എഫ് എസ് തന്നെ ലൈവ് 
ഓടിക്കാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കുന്നു, ഡെബീയനാകട്ടെ ലൈവിന് 
സ്ക്വാഷും ഇന്‍സ്റ്റളേഷന് പൂള്‍ ഫോള്‍ഡറിലെ ഡെബ്ബുകളും ഉപയോഗിക്കുന്നു. 
അതായത്, ലൈവ്+ഇന്‍സ്റ്റാള്‍ ഡിസ്കില്‍ മിക്കവാറും എല്ലാ പാക്കേജും ഈ രണ്ടു 
രീതിയിലും ഉണ്ടാകും. ഡെബീയന്റെ സമീപകാല ഐഎസ്ഓ വേറെ കംപ്യൂട്ടറിലായതുകൊണ്ട് 
തത്കാലം ഞാന്‍ പരിശോധിച്ചിട്ടില്ല.


More information about the discuss mailing list