[smc-discuss] ഉബുണ്ടു 18.04 - മലയാളം

Thomas Vazhappilly thomasvza at gmail.com
Wed May 2 21:58:58 PDT 2018


ഫോണ്ടുകളുടെ കാര്യം എനിക്കറിയില്ല, പക്ഷേ xkb അധിഷ്ഠിത ഇന്‍പൂട്ട്
മെത്തേഡൂകള്‍ കുറേക്കാലം മുതല്‍ക്കുതന്നെ ഡെബിയനിലും ഉബൂണ്ടുവിലും മറ്റും
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ത്തന്നെ ലഭ്യമായിരുന്നു. അതൊരു പുതിയ ഫീച്ചറായി
തോന്നുന്നില്ല. ഇന്‍സ്റ്റലേഷന്‍ സമയത്തു് ലൊക്കേല്‍ തെരഞ്ഞെടുക്കുമ്പോള്‍
en_IN അല്ലെങ്കില്‍ en_ML എന്നു നല്‍കിയിരുന്നപ്പോഴാണു് ഇങ്ങനെ
കിട്ടിയിരുന്നതു്. ഇന്‍സ്റ്റലേഷന്‍ സമയത്തു് ഇതു ചെയ്യാന്‍ മറന്നുപോയാല്‍
പിന്നീടു് dpkg-reconfigure locales എന്ന കമാന്റ് നല്‍കിയാലും മതിയായിരുന്നു.
ഡെബിയനില്‍ ഇതു് പണ്ടേ എളുപ്പമായിരുന്നെങ്കിലും ആര്‍ച്ചിലാണു് എറ്റവും
കൂടുതല്‍ പ്രശ്നം കാണിച്ചിട്ടുള്ളതു്. പക്ഷേ ആര്‍ച്ച് അധിഷ്ഠിതമായ
മഞ്ജാരോവില്‍ ഇപ്പോള്‍ യാതൊന്നും തന്നെ ചെയ്യേണ്ട പ്രശ്നമില്ല. ലൊക്കേല്‍സ്
കൊടുത്താലും ഇല്ലെങ്കിലും ഏതു സമയത്തുവേണമെങ്കിലും മലയാളം ഉള്‍പ്പെടെയുള്ള
ഏതു് ഇന്‍പുട്ട് മെത്തേഡുകളും മഞ്ജൈരോവില്‍ നിഷ്പ്രയാസം കോണ്‍ഫിഗര്‍ ചെയ്യാം.

On Fri, Apr 27, 2018 at 9:07 AM Santhosh Thottingal <
santhosh.thottingal at gmail.com> wrote:

> ഉബുണ്ടു 18.04 പുറത്തിറങ്ങി. Long Term Support പതിപ്പാണിത്. മലയാളം
> ഫോണ്ടുകളും ഇൻപുട്ട് മെത്തേഡുകളും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ കൂടെത്തന്നെ
> ഇൻസ്റ്റാളായി വരുന്നു എന്ന ഗംഭീരമാറ്റം ഈ പതിപ്പിലുള്ളതായി കാണുന്നു.
> ഇതിന്റെ ബീറ്റ പതിപ്പുപയോഗിച്ച് കുറച്ചുദിവസം മുമ്പ് എടുത്ത ഒരു വീഡിയോയിൽ
> ഇതു കാണാം:
>
> https://www.youtube.com/watch?v=hlkty9s5t30
>
> ഇൻസ്റ്റാൾ ചെയ്യുന്നവരും അപ്ഗ്രേഡ് ചെയ്യുന്നവരും അഭിപ്രായം അറിയിക്കുമല്ലോ.
> --
> Santhosh Thottingal
> https://thottingal.in
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>

-- 
[image: www.freelokam.wordpress.com] <http://www.freelokam.wordpress.com>
THOMAS.
*M.VAZHAPPILLY*
HACKINGTOM <https://hackingtom.wordpress.com> | ഫ്രീലോകം
<https://freelokam.wordpress.com> | DIASPORA
<https://joindiaspora.com/u/saintthomas>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20180503/671712b5/attachment-0002.html>


More information about the discuss mailing list