[smc-discuss] ഉബുണ്ടു 18.04 - മലയാളം

sooraj kenoth soorajkenoth at gmail.com
Wed May 2 22:49:44 PDT 2018


2018, ഏപ്രിൽ 30 5:27 AM നു, Nandakumar Edamana  എഴുതി:
>
> ഇത് അബദ്ധത്തില്‍ സംഭവിച്ചതാകുമോ? അതോ ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഭാഷ
> തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനം?

പണ്ട് കുറച്ചുകാലം ബാക്ക് അപ്പ് ഡിസ്ക് പോലെ മാസ്റ്റര്‍ ലൈവ് സിഡി
ഉണ്ടാക്കുന്ന പണിയുമായി കളിച്ചിരുന്നു. അന്ന് മനസ്സിലായ രണ്ട്
കാര്യങ്ങള്‍,  ലൈവ് ഓടുന്നതും ലൈവില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുന്നതും
രണ്ടും രണ്ടാണ്. ഡെബിയന്‍ നോണ്‍ഫ്രീ ലൈവ് എടുത്താല്‍ ചില ലൈവില്‍
ഡീഫോള്‍ട്ട് ആയി എടുത്ത ഡ്രൈവറുകള്‍ പോലും ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം
രണ്ടാമത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റാളേഷന്‍
സമയത്ത് ഏതോ ഒരു ലിസ്റ്റിനെ റെഫറന്‍സാക്കി സിഡിയിലുള്ള കുറേ പാക്കേജുകള്‍
കോപ്പി ചെയ്യലാണ് നടക്കുന്നത്. അതുപോലെ, ഓപ്പറേറ്റിങ്ങ് സിസ്റ്റം
ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായ ശേഷം ചില ഫയലുകള്‍ മറ്റൊരു ലിസ്റ്റ്
നോക്കി റീമൂവ് ചെയ്യലും നടക്കുന്നുണ്ട്. ഇതിന്റെ രണ്ടിന്റേയും
കോണ്‍ഫിഗറേഷന്‍ എവിടെയാണ് ഇരിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല.

-- 
Regards
Sooraj Kenoth
"I am Being the Change I Wish to See in the World"


More information about the discuss mailing list