[smc-discuss] തീരമെന്നാല്‍ ഇനി ഓളം മാത്രമല്ല

Nandakumar Edamana nandakumar at nandakumar.co.in
Sat Jan 26 18:34:12 PST 2019


തീരം നിഘണ്ടു കാര്യമായ പുതുക്കലിലാണ്. ഓളത്തെ പൂര്‍ണമായും തീരത്തില്‍നിന്ന്
വേര്‍പെടുത്തി. ഓളമടക്കമുള്ള ഡേറ്റാസെറ്റുകള്‍ അനുയോജ്യമായ
രീതിയിലാക്കിയശേഷം തീരത്തില്‍ തുറക്കാം. ഓളത്തിന്റേത് ഞാന്‍ തന്നെ പാക്കുചെയ്തിട്ടുണ്ട്.

ഹോട്ട്കീ പിന്തുണയടക്കമുള്ളവ പുതിയ തീരത്തിലുണ്ട് (മുമ്പൊരിക്കലിറക്കിയ
വേര്‍ഷനില്‍ത്തന്നെ ഇത് തുടങ്ങിവച്ചിരുന്നു). കണ്ടമാനം പുതിയ സൌകര്യങ്ങള്‍
അവതരിപ്പിക്കാന്‍ നോക്കുന്നതിനുപകരം ഉള്ളത് മികച്ചതാക്കാനാണ് ആദ്യശ്രമം.

ഡെബീയനിലാണ് ഡെവലപ്മെന്റ്. മിക്ക ഡിസ്ട്രോയ്ക്കും പറ്റുന്നരീതിയിലുള്ള
ടാര്‍ബാള്‍ വൈകാതെ ഇറക്കുന്നതാണ്. ടെസ്റ്റ് റിലീസുകള്‍ ഇവിടെ:

https://launchpad.net/~nandakumar96/+archive/ubuntu/testing

Packages:

theeram
theeram-package-olam

Stable: https://launchpad.net/~nandakumar96/+archive/ubuntu/stable

സ്റ്റേബിളില്‍ ഇപ്പോള്‍ പാക്കേജൊന്നുമില്ല. 0.9.1 ടെസ്റ്റിങ്ങിനുശേഷം
അതില്‍ 0.9.2 ഇറക്കാനാണ് ഉദ്ദേശം.

-- 
Nandakumar Edamana
https://nandakumar.org

GPG Key: https://nandakumar.org/contact/gpgkey.asc
GPG Key Fingerprint: BA6B 8FDE 644F F861 B638  3E2F 45D6 05FC 646A F75D



More information about the discuss mailing list