[smc-discuss] സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം 2020 പ്രഖ്യാപിക്കുന്നു

Pirate Praveen praveen at onenetbeyond.org
Sat Sep 19 04:29:19 PDT 2020


സ്വതന്ത്ര 
സോഫ്റ്റ്‌വെയറും അതിന്റെ 
മൂല്യങ്ങളും 
പ്രചരിപ്പിക്കുന്നതിനായി 
ലോകമെമ്പാടുമുള്ള 
സ്വതന്ത്ര 
സോഫ്റ്റ്‌വെയര്‍ 
പ്രവര്‍ത്തകര്‍ ഇന്നു് 
സോഫ്റ്റ്‌വെയർ 
സ്വാതന്ത്ര്യ ദിനം 
ആഘോഷിക്കുന്നു. അതേ 
ഉദ്ദേശലക്ഷ്യത്തോടും 
ആവേശത്തോടും കൂടി ഞങ്ങൾ 
ഇന്നു് സ്വതന്ത്ര 
സോഫ്റ്റ്‌വെയർ ശിബിരം 
പ്രഖ്യാപിക്കുകയാണു്.

സ്വതന്ത്ര സോഫ്റ്റ്‌വെയർ 
ശിബിരം ഇന്ത്യയിലെ 
സ്വതന്ത്ര സോഫ്റ്റ്‌വെയർ 
ഫൗണ്ടേഷനും സ്വതന്ത്ര 
സോഫ്റ്റ്‌വെയർ 
കൂട്ടായ്മയും സംയുക്തമായി 
സംഘടിപ്പിക്കുന്ന ഒരു 
ഓൺലൈൻ മെന്റർഷിപ്പ് 
പരിപാടിയാണു്. ഇതു 
ഒക്ടോബറില്‍ തുടങ്ങി 
ഫെബ്രുവരി അവസാനം വരെ 
തുടരുന്നു.

സ്വതന്ത്ര 
സോഫ്റ്റ്‍വെയറിലേയ്ക്ക് 
സംഭാവന ചെയ്യാന്‍ 
താല്പര്യമുള്ളവരായ, 
എന്നാല്‍ ചിട്ടയോടെയുള്ള 
മാര്‍ഗദര്‍ശ്ശനവും 
പഠിക്കാനുള്ള സാഹചര്യവും 
അതു് തുടങ്ങാനായി 
ലഭ്യമാവണമെന്നു് 
ആഗ്രഹിക്കുന്ന ആര്‍ക്കും ഈ 
സ്വതന്ത്ര 
സോഫ്റ്റ്‍വെയര്‍ ശിബിരം 
വിലമതിക്കാനാവാത്ത ഒരു 
അവസരമായിരിക്കും. ഇത് 
നിലവില്‍ സ്വതന്ത്ര 
സോഫ്റ്റ്‍വെയർ 
സംഭാവകരായിട്ടുള്ളവര്‍ക്കു് 
പുതിയ സംഭാവകരെ അവരുടെ 
പരിപാടികളില്‍ 
ഉള്‍പ്പെടുത്താനും 
സ്വതന്ത്ര 
സോഫ്റ്റ്‍വെയര്‍ 
കൂട്ടായ്മയിലേക്കുള്ള 
അവരുടെ കടന്നുവരവിനെ 
സാധ്യമാക്കാനും കഴിയുന്ന 
ഒരവസരം കൂടെയായിരിക്കും.

പഠിതാക്കൾക്കും 
മെന്റർമാർക്കും 
ഇതിലേയ്ക്കു 
അപേക്ഷിക്കുന്നതിനുള്ള 
കണ്ണികള്‍ ശിബിരത്തിന്റെ 
വെബ്സൈറ്റിൽ ഒക്ടോബർ 15 വരെ 
ലഭ്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കു് 
https://fsf.org.in/news/free-software-camp-2020-announcement/ml/ ഉം 
 https://camp.fsf.org.in/ സന്ദര്‍ശിക്കുക.

ശിബിരത്തിന്റെ വെബ്സൈറ്റ്, 
ശിബിരത്തിലെ അവതരണങ്ങള്‍, 
അറിയിപ്പുകള്‍ തുടങ്ങിയവ 
മലയാളത്തിലും 
ലഭ്യമാക്കാന്‍ 
നിങ്ങള്‍ക്കും 
സഹായിക്കാവുന്നതാണു്. 
കൂടുതല്‍ ആളുകളിലേയ്ക്കു് 
ഈ വിവരം എത്തിക്കാനും 
നിങ്ങള്‍ക്കു് സഹായിക്കാം.



More information about the discuss mailing list