[smc-discuss] സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയർ ശിബിരം 2020 പ്രഖ്യാപിക്കുന്നു

Akash Rao akash.rao.ind at gmail.com
Sat Sep 19 05:32:22 PDT 2020


thanks :)

akash

On Sat, 19 Sep 2020 at 16:59, Pirate Praveen <praveen at onenetbeyond.org>
wrote:

> സ്വതന്ത്ര
> സോഫ്റ്റ്‌വെയറും അതിന്റെ
> മൂല്യങ്ങളും
> പ്രചരിപ്പിക്കുന്നതിനായി
> ലോകമെമ്പാടുമുള്ള
> സ്വതന്ത്ര
> സോഫ്റ്റ്‌വെയര്‍
> പ്രവര്‍ത്തകര്‍ ഇന്നു്
> സോഫ്റ്റ്‌വെയർ
> സ്വാതന്ത്ര്യ ദിനം
> ആഘോഷിക്കുന്നു. അതേ
> ഉദ്ദേശലക്ഷ്യത്തോടും
> ആവേശത്തോടും കൂടി ഞങ്ങൾ
> ഇന്നു് സ്വതന്ത്ര
> സോഫ്റ്റ്‌വെയർ ശിബിരം
> പ്രഖ്യാപിക്കുകയാണു്.
>
> സ്വതന്ത്ര സോഫ്റ്റ്‌വെയർ
> ശിബിരം ഇന്ത്യയിലെ
> സ്വതന്ത്ര സോഫ്റ്റ്‌വെയർ
> ഫൗണ്ടേഷനും സ്വതന്ത്ര
> സോഫ്റ്റ്‌വെയർ
> കൂട്ടായ്മയും സംയുക്തമായി
> സംഘടിപ്പിക്കുന്ന ഒരു
> ഓൺലൈൻ മെന്റർഷിപ്പ്
> പരിപാടിയാണു്. ഇതു
> ഒക്ടോബറില്‍ തുടങ്ങി
> ഫെബ്രുവരി അവസാനം വരെ
> തുടരുന്നു.
>
> സ്വതന്ത്ര
> സോഫ്റ്റ്‍വെയറിലേയ്ക്ക്
> സംഭാവന ചെയ്യാന്‍
> താല്പര്യമുള്ളവരായ,
> എന്നാല്‍ ചിട്ടയോടെയുള്ള
> മാര്‍ഗദര്‍ശ്ശനവും
> പഠിക്കാനുള്ള സാഹചര്യവും
> അതു് തുടങ്ങാനായി
> ലഭ്യമാവണമെന്നു്
> ആഗ്രഹിക്കുന്ന ആര്‍ക്കും ഈ
> സ്വതന്ത്ര
> സോഫ്റ്റ്‍വെയര്‍ ശിബിരം
> വിലമതിക്കാനാവാത്ത ഒരു
> അവസരമായിരിക്കും. ഇത്
> നിലവില്‍ സ്വതന്ത്ര
> സോഫ്റ്റ്‍വെയർ
> സംഭാവകരായിട്ടുള്ളവര്‍ക്കു്
> പുതിയ സംഭാവകരെ അവരുടെ
> പരിപാടികളില്‍
> ഉള്‍പ്പെടുത്താനും
> സ്വതന്ത്ര
> സോഫ്റ്റ്‍വെയര്‍
> കൂട്ടായ്മയിലേക്കുള്ള
> അവരുടെ കടന്നുവരവിനെ
> സാധ്യമാക്കാനും കഴിയുന്ന
> ഒരവസരം കൂടെയായിരിക്കും.
>
> പഠിതാക്കൾക്കും
> മെന്റർമാർക്കും
> ഇതിലേയ്ക്കു
> അപേക്ഷിക്കുന്നതിനുള്ള
> കണ്ണികള്‍ ശിബിരത്തിന്റെ
> വെബ്സൈറ്റിൽ ഒക്ടോബർ 15 വരെ
> ലഭ്യമായിരിക്കും.
>
> കൂടുതല്‍ വിവരങ്ങള്‍ക്കു്
> https://fsf.org.in/news/free-software-camp-2020-announcement/ml/ ഉം
>  https://camp.fsf.org.in/ സന്ദര്‍ശിക്കുക.
>
> ശിബിരത്തിന്റെ വെബ്സൈറ്റ്,
> ശിബിരത്തിലെ അവതരണങ്ങള്‍,
> അറിയിപ്പുകള്‍ തുടങ്ങിയവ
> മലയാളത്തിലും
> ലഭ്യമാക്കാന്‍
> നിങ്ങള്‍ക്കും
> സഹായിക്കാവുന്നതാണു്.
> കൂടുതല്‍ ആളുകളിലേയ്ക്കു്
> ഈ വിവരം എത്തിക്കാനും
> നിങ്ങള്‍ക്കു് സഹായിക്കാം.
>
> _______________________________________________
> Swathanthra Malayalam Computing discuss Mailing List
> Project: https://savannah.nongnu.org/projects/smc
> Web: http://smc.org.in | IRC : #smc-project @ freenode
> discuss at lists.smc.org.in
> http://lists.smc.org.in/listinfo.cgi/discuss-smc.org.in
>
>
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20200919/87195a1f/attachment-0002.html>


More information about the discuss mailing list