[smc-discuss] വാട്ട്സാപ്പിനൊരു സ്വതന്ത്ര ജനകീയ വികേന്ദ്രീകൃത ബദൽ - പ്രാവ് ആപ്പ്

Pirate Praveen praveen at onenetbeyond.org
Fri Mar 11 02:41:04 PST 2022


വാട്ട്സാപ്പുപയോഗിക്കാൻ 
താത്പര്യം ഇല്ലാത്തവർ 
പോലും ഇതുപയോഗിക്കാൻ 
നിർബന്ധിതമാകുന്നു. 
ചരിത്രത്തില്‍ 
മുമ്പെങ്ങുമില്ലാത്ത 
കുത്തകയാണു് 
വാട്ട്സാപ്പിനുള്ളതു്. 
ഒരൊറ്റ കമ്പനിയാണ് ലോകം 
മുഴുവനും ഈ സേവനം 
നൽകുന്നത്. ടെലഗ്രാമോ 
സിഗ്നലോ ഉപയോഗിച്ച് മറ്റു 
വാട്ട്സാപ്പ് 
ഉപയോക്താക്കളുമായി 
സംസാരിക്കാനാവില്ല. എന്നാൽ 
ഒരു ബിഎസ്എൻഎൽ 
ഉപയോക്താവിനു് എയർടെല്ലോ 
ജിയോ ഉപയോക്താക്കളോടു് 
സംസാരിക്കാമല്ലോ. ഒരു പൊതു 
മാനകം ഉപയോഗിച്ച് 
ഒന്നിലധികം സേവനദാതാക്കൾ 
ഉള്ളത് കൊണ്ടാണ് നമുക്ക് 
സിം കാർഡിൽ ചോയിസ് 
കിട്ടുന്നത്.

അതുപോലെ xmpp എന്ന പൊതു മാനകം 
പിന്തുണക്കുന്ന ഏതു് 
സേവനദാതാവിനേയും 
തിരഞ്ഞടുക്കാൻ 
അവസരമുണ്ടു്. XMPP മാനകം 
പിന്തുടരുന്നതും എന്നാൽ 
WhatsApp, Signal പോലെ എളുപ്പത്തിൽ 
ഉപയോഗിക്കാവുന്നതുമായ 
സേവനമാണ് Quicksy.

Quicksy അടിസ്ഥാനമാക്കി 
ഇന്ത്യയിൽ നിന്നും ഒരു 
സഹകരണ മേഖലയിൽ ഉള്ള 
സേവനമാണ് ഞങ്ങൾ തുടങ്ങാൻ 
ആഗ്രഹിക്കുന്നതു്. Multi State 
Cooperative ആയി register ചെയ്യാൻ രണ്ടു 
state ൽ നിന്ന് 50 വീതം 
അംഗങ്ങളെങ്കിലും വേണം. 
ഉപയോക്താവ് തന്നെ 
സേവനത്തിന്റെ ചിലവ് 
വഹിക്കുന്ന മാതൃകയാണ് 
ഇവിടെ സ്വീകരിക്കുന്നത്. 3000 
ഉപയോക്താക്കൾ വന്നാൽ 
ഒരാൾക്ക് ഒരു വർഷം 200 രൂപ 
ആകും എന്നാണ് പ്രാഥമിക 
കണക്കുപ്രകാരം 
മനസ്സിലാകുന്നതു്.

1000 രൂപ തന്നു് cooperative അംഗങ്ങൾ 
ആകാനോ 200 രൂപ വാർഷിക വരി 
സംഖ്യ അടച്ച് സേവനം 
ഉപയോഗിക്കാനോ 
തയ്യാറുള്ളവരെ 
കണ്ടെത്തുന്നതാണു് വലിയ 
വെല്ലുവിളി. ഇതിൽ 
നിങ്ങൾക്കു് 
സഹായിക്കാനാകും എന്നു 
കരുതുന്നു. cooperative അംഗങ്ങൾ 
ആകാന്‍ താത്പര്യമുള്ളവര്‍ 
https://prav.app എന്ന വെബ്സൈറ്റില്‍ 
പേരു് നല്‍കുക. പണം 
പിന്നീടു് തന്നാല്‍ 
മതിയാകും. കൂടുതല്‍ ആളുകളെ 
ഈ പ്രൊജക്റ്റ് 
പരിചയപ്പെടുത്തുന്നതും 
സഹായകരമായിരിക്കും.

ഇതിനാവശ്യമായ 
സോഫ്റ്റ്‌വെയർ 
സ്വതന്ത്രമായി ലഭ്യമാണ്, 
ഓടിക്കാനുള്ള പരിചയവും 
നമ്മുടെ കൂട്ടായ്മയിൽ 
തന്നെ ഉണ്ട്. poddery.com 8 
വര്‍ഷത്തിലധികമായി 
നമ്മള്‍ ഓടിക്കുന്നുണ്ടു്. 
Volunteers ന്റേയും donations ന്റേയും 
കുറവാണു് അതിന്റെ പ്രധാന 
പരിമിതി (കുറച്ചു് പേര്‍ 
കൂടുതലായി effort/പണം ഇടേണ്ടി 
വരുന്നു). ഈ പ്രൊജക്റ്റ് 
തുടങ്ങുന്നതിനു് മുമ്പു് 
മുഴുവന്‍ സമയ system admins വച്ചു് 
ഇതിനെ reliable ആയി ഓടിക്കാന്‍ 
സാധിക്കും 
എന്നുറപ്പാക്കണം. systemd admins 
നുള്ള ശമ്പളം, സേവനം 
ഹോസ്റ്റ് ചെയ്യാനുള്ള 
ചിലവു്, ഇതിന്റെ പ്രചരണം, 
ചില development തുടങ്ങിയവയാണു് 
ഇതിനു് വരുന്ന പ്രധാന 
ചിലവുകള്‍.

prav.app വെബ്സൈറ്റ്, quicksy app, 
മറ്റു് xmpp app തുടങ്ങിയവ 
മലയാളത്തില്‍ പരിഭാഷ 
ചെയ്യാനും ഇവയുടെ development ല്‍ 
contribute ചെയ്തും ഇതില്‍ 
പങ്കാളികളാകാം. 
താത്പര്യമുള്ളവര്‍ ഇതിനു് 
മറുപടി അയയ്ക്കുക.



More information about the discuss mailing list