അദ്ധ്യായം - ൧ വ്യാവസായിക അടിസ്ഥാനത്തില്‍ കോഴിവളര്‍ത്തല്‍ തുടങ്ങും മുമ്പ്‌ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തുടങ്ങാവുന്ന തൊഴില്‍ അല്ല അടിസ്ഥാനത്തില്‍ വ്യാവസായിക കോഴിവളര്‍ത്തല്‍. കോഴി വളര്‍ത്തി കൈപൊള്ളിയവര്‍ ധാരാളം. ചുവടെ ചേര്‍ക്കുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കുക. ??കൂടുതല്‍ കോഴികളെ വളര്‍ത്താന്‍ സൌകര്യമുണ്ടോ. ??ഗുണനിലവാരമുള്ള കോഴികുഞ്ഞുങ്ങളും കോഴിതീറ്റയും അടുത്ത പ്രദേശത്തുതന്നെ ലഭ്യമാണോ. ??തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാണോ. ??വര്‍ഷകാലത്തു വെള്ളം കെട്ടികിടക്കാതെ നീര്‍വാഴ്ചയുള്ളസ്ഥലമുണ്ടോ. യ?അയല്‍ക്കാര്‍ക്കു പ്രശ്നമുണ്ടാക്കാതെ അവശിഷ്ടങ്ങളും മറ്റും സംസ്ക്കരിക്കാന്‍ സൌകര്യമുണ്ടോ. ??കോഴിയും കോഴിയുല്‍പന്നങ്ങളും വിറ്റഴിക്കാന്‍ സൌകര്യമുണ്ടോ. ? എല്ലാചോദ്യങ്ങള്‍ക്കും അതേ എന്നാണ്‌ ഉത്തരമെങ്കില്‍ കോഴിവളര്‍ത്തല്‍ തുടങ്ങാം. തുടങ്ങിയാല്‍ പിന്നെ അതീവശ്രദ്ധയോടെ, ജാഗ്രതയോടെ ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്‌. തുടക്കത്തില്‍ ൫൦ - ൧൦൦ കുഞ്ഞുങ്ങളില്‍ തുടങ്ങി പണിപഠിച്ച്‌ പടിപടിയായി എണ്ണം കൂട്ടാം. ഒരാഴ്ചക്കുള്ളില്‍ കോഴികുഞ്ഞിണ്റ്റെ ചുണ്ടുമുറിക്കണം. കോഴിക്കൂടും, ഉപകരണങ്ങളും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. ലിറ്റര്‍ വൃത്തിയായും നനയാതെയും പൂപ്പല്‍ പിടിയാതെയും സംരക്ഷിക്കണം. കൂട്ടിനുള്ളില്‍ യഥേഷ്ടം വായുഞ്ചാരം ഉറപ്പാക്കണം. കോഴികള്‍ തിക്കിതിരക്കാതെ അവശ്യത്തിന്‌ തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും നല്‍കണം. ചത്തവയെയും മറ്റവശിഷ്ടങ്ങളും സുരക്ഷിതമായി മലിനീകരണം ഉണ്ടാവാത്തവിധം സംസ്ക്കരിക്കണം. അദ്ധ്യായം - ൨ലാഭകരമായ കോഴി വളര്‍ത്തലിന്‌ ബയോസെക്യുരിറ്റി. രോഗങ്ങളെ അകറ്റി നിര്‍ത്തിയാലെ കോഴി വളര്‍ത്തല്‍ ലാഭകരമാകൂ. പഴകിയ ഫാമില്‍ കോഴികളെ തിക്കി നിറച്ചിട്ടാല്‍ രോഗങ്ങള്‍ ഒരു തുടര്‍ കഥയാവും. കോഴിഫാമില്‍ ബയോ സെക്യുരിറ്റി എന്നു പറഞ്ഞാല്‍ കോഴികള്‍ക്ക്‌ രോഗമുണ്ടാക്കുന്ന ബാക്ടീരിയ, വൈറസ്‌, പ്രോട്ടോസൊവ, ബാഹ്യ, ആന്തരിക പരാദങ്ങള്‍, പൂപ്പല്‍, വിഷ വസ്തുക്കള്‍ എന്നിവയെല്ലാം ഫാമില്‍ നിന്ന്‌ അകത്തി നിര്‍ത്തുക. ബയോ സെക്യൂരിറ്റിക്ക്‌(൧) ഗുണമേന്‍മയും, ആരോഗ്യവുമുള്ള കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക. എത്ര നല്ല പരിചരണമുറകള്‍ ആവിഷ്ക്കരിച്ചാലും ഗുണമേന്‍മ കുറഞ്ഞ കോഴിക്കുഞ്ഞുങ്ങളെ ലാഭകരമായി വളര്‍ത്താന്‍ സാധിക്കില്ല. മാത്രമല്ല. ഓരോ പ്രദേശത്തിണ്റ്റെ കാലാവസ്തക്കും ഇണങ്ങുന്ന ഇനങ്ങളെയെ വളര്‍ത്താവൂ. (൨)ഷെഡ്ഡ്‌ വൃത്തിയാക്കല്‍ഷെഡ്ഡ്‌ വളരെ വൃത്തിയായി കഴുകിയതിന്‌ ശേഷമേ പുതിയ കോഴിക്കുഞ്ഞുങ്ങളെ പാര്‍പ്പിക്കാവൂ. ഫിനൈല്‍, ലൈസോള്‍ മുതലായവ അണു നാശിനികള്‍ ഉപയോഗിക്കാം. ഇതിനു ശേഷം പൊട്ടാസിയം പെര്‍മാന്‍ഗനേറ്റും, ഫോര്‍മലിനുപയോഗിച്ച്‌ പുകക്കണം. വൃത്തിയാക്കല്‍ കഴിഞ്ഞ്‌ ൧൬ - ൩൦ദിവസം ഷെഡ്ഡ്‌ വെറുതെ ഇടണം രോഗാണുക്കളുടെ ജീവിത ചക്രം മുറിക്കാനാണിത്‌. (൩)രോഗാണുക്കള്‍ ഫാമിനുള്ളില്‍ കടക്കുന്നതു നിയന്ത്രിക്കുക. ഫാമിനുള്ളില്‍ രോഗാണുക്കള്‍ കടന്ന്‌ വരാന്‍ സാഹചര്യം ഒരുക്കുന്ന സന്ദര്‍ശകര്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ ഇവയെല്ലാം ഫാമിന്‌ പുറത്ത്‌ നിറുത്തുക. ഫാമില്‍ നിന്നുള്ള കോഴി, മുട്ട, വളം, മുതലായവ വില്‍ക്കുന്നതിനായി ഫാമിണ്റ്റെ കവാടത്തില്‍ സൌകര്യം ഒരുക്കുക പുറമേ നിന്നുള്ള വാഹനം ഫാമിലേക്ക്‌ കടത്തിവിടേണ്ടി വന്നാല്‍ വീലുകള്‍ അണുനാശിനിയിലൂടെ കടത്തി വിടണം. വാകിസ്നേഷനും , മരുന്നുകളും. ഓരോ പ്രദേശത്തും നിലവിലുള്ള രോഗങ്ങള്‍ക്കെതിരായി വാക്സിന്‍ നല്‍കണം. വാക്സിനേഷന്‌ ഒരാഴ്ച മുമ്പ്‌ വിരയിളക്കണം. അത്യാവശ്യമെങ്കില്‍ മാത്രമേ മരുന്നുകളും, ആണ്റ്റിബയോട്ടിക്കുകളും ഉപയോഗിക്കാവൂ. ആണ്റ്റി ബയോട്ടിക്കുകള്‍ നല്‍കുമ്പോള്‍ ബികോംപ്ളക്സ്‌ മരുന്നുള്‍ നല്‍കണം. ഗുണമേന്‍മയുള്ള തീറ്റതീറ്റ പലപ്പോഴും രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്‌. തീറ്റ സമീകൃതമായിരിക്കണം, രോഗാണുക്കള്‍, പൂപ്പല്‍, വിഷം, ആണ്റ്റി ന്യുട്രിഷണല്‍ ഘടകങ്ങള്‍ എന്നിവ ഉണ്ടാകാനും പാടില്ല. പൂപ്പല്‍ വിഷങ്ങളും ( അഫ്ളാടോക്സിന്‍) ആണ്റ്റി ന്യുട്രിഷണല്‍ ഘടകങ്ങളും ( റിസിന്‍, ഗോസിപ്പോള്‍) കോഴികളുടെ കരള്‍, ശ്വാസകോശം, വൃക്ക, കുടല്‍ മുതലായവ അവയവങ്ങളില്‍ തകരാറുണ്ടാക്കും. ഇതുമൂലം ദഹനവും, പോഷകങ്ങളുടെ വലിച്ചെടുക്കലും തടസ്സപ്പെടും ഫലം കോഴികളുടെ പ്രതിരോധശക്തി നഷ്ടപ്പെടുകയും, രോഗങ്ങള്‍ക്ക്‌ കീഴ്പ്പെടുകയും ചെയ്യും. ഓരോ ഇനം കോഴികള്‍ക്കും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ നല്‍കേണ്ട തീറ്റ തന്നെ നല്‍കണം. തീറ്റ ൧൫ ദിവസങ്ങളില്‍ കൂടുതല്‍ സൂക്ഷിച്ചു വയ്ക്കാന്‍ പാടില്ല. തീറ്റ പൂപ്പല്‍ പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍. ദിവസേനയുള്ള വൃത്തിയാക്കലും, അണുനശീകരണവും. ഒരു ബാച്ച്‌ കോഴികളെ വിറ്റു കഴിഞ്ഞുള്ള വൃത്തിയാക്കല്‍ മാത്രം പോര, അനു ദിനം ചെയ്യേണ്ട കാര്യങ്ങള്‍ അനുദിനം തന്നേ ചെയ്യണം. കൂടിന്‌ സമീപത്ത്‌ വെള്ളം കെട്ടിനില്‍ക്കാതെ ഓട ഉണ്ടാക്കണം. കാരണം കൊതുക്‌ ഈച്ച, രോഗാണുക്കള്‍ ഇവയൊക്കെ പെരുകാന്‍ കെട്ടികിടക്കുന്ന വെള്ളം വഴിയൊരുക്കുമെന്നതു തന്നെ. ഷെഡ്ഡിണ്റ്റെ വല എന്നും തുടക്കുന്നത്‌ പൊടി പിടിക്കാതിരിക്കാനും അതുവഴി കൂട്ടിനുള്ളില്‍ സുഗമമായ വായുസഞ്ചാരത്തിനും വ ഴിയൊരുക്കും.ആഴ്ചയിലൊരിക്കല്‍ ചിലന്തി വല നീക്കണം. തീറ്റപ്പാത്രങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ കഴുകി വെയിലത്ത്‌ ഉണക്കണം. പാത്രത്തിനടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തീറ്റയില്‍ നിന്നും പൂപ്പല്‍ ബാധ ഉണ്ടാകാതിരിക്കാനാണ്‌. കൂടിനു ചുറ്റും ആഴ്ചയിലൊരിക്കല്‍ അണുനാശിനി തളിക്കണം. പരാദങ്ങളും മറ്റ്‌ മൃഗങ്ങളും അകലെകോഴികളെ ഉപദ്രവിക്കുകയും, രോഗങ്ങള്‍ പരത്തുകയും ചെയ്യുന്ന എലി, കുറുക്കന്‍, പാമ്പ്‌, പൂച്ച, മതലായവ മൃഗങ്ങളെ ഫാമില്‍ കടന്ന്‌ കൂടാന്‍ അനുവദിക്കരുരുത്‌. ആന്തരിക പരാദങ്ങള്‍ക്കെതിരെ വിര മരുന്ന്‌ നല്‍കണം. ബാഹ്യ പരാദങ്ങളായ ചെള്ള്‌, പേന്‍, ഈച്ച മുതലായവക്കെതിരെ കീടനാശിനികളായ മലാത്തിയോണ്‍, ഗാമാക്സിന്‍ മുതലായവ പ്രയോഗിക്കണം. ചത്ത കോഴികളും മറ്റവശിഷ്ടങ്ങളും വൃത്തിയായി സംസ്ക്കരിക്കുക. ചത്തകോഴികളും, മറ്റവശിഷ്ടങ്ങളും ഫാമിലെവിടെയെങ്കിലും വലിച്ചെറിഞ്ഞാല്‍ കോഴികള്‍ക്ക്‌ വലിയ ഭീഷണിയാവും. ചത്ത കോഴി പലവിധത്തിലും രോഗം പരത്തും. പക്ഷികള്‍ അത്‌ വെള്ള ടാങ്കില്‍ നിക്ഷേപിക്കാം. അതു തിന്നുന്ന നായയില്‍ നിന്നോ മറ്റു ജീവികളില്‍ നിന്നോ രോഗാണു ഫാമില്‍ കടന്നു കൂടാം. അതുകൊണ്ട്‌ ആഴത്തില്‍ കുഴിയെടുത്ത്‌ കുഴിച്ചിടുകയോ, കത്തിച്ചു കളയുകയോ ചെയ്യുക. മാത്രമല്ല കോഴിവളം കൂടിനടുത്ത്‌ സംഭരിക്കാന്‍ പാടില്ല. ഇത്‌ അന്തരീക്ഷമലിനീകരണത്തിന്‌ കാരണമാകും. ആഘാതം കഴിവതും കുറക്കുക. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഒരു കൂട്ടില്‍ നിന്ന്‌ മറ്റൊരു കൂട്ടിലേക്ക്‌ മാറ്റം, വാക്സിനേഷന്‍, ചുണ്ടു മുറിക്കല്‍, തീറ്റയില്‍ മാറ്റം വരുത്തുക, ഇവയെല്ലാം കോഴിക്ക്‌ ആഘാതമുണ്ടാക്കും. ഈ കാര്യങ്ങളൊക്കെ ഒഴിച്ചു കൂടാനാവാത്തതാണു താനും. ഏറ്റവും കുറച്ച്‌ ആഘാതമുണ്ടാക്കുന്ന രീതിയില്‍ വേണം ഇക്കാര്യങ്ങള്‍ ഒക്കെ ചെയ്യാന്‍.മേല്‍ വിവരിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കൂടുതല്‍ പണം മുടക്കൊന്നുമില്ല. എന്നാല്‍ ആരോഗ്യമുള്ള കോഴികളും, കൂടുതല്‍ ആദായവും അതിലുപരി കോഴിവളര്‍ത്തുന്ന കര്‍ഷകന്‌ മനസമാധാനവും നല്‍കും. അദ്ധ്യായം ൩ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ഓമനത്തമുള്ള കോഴിക്കുഞ്ഞുങ്ങള്‍ ആരിലും കൌതുകമുണര്‍ത്തും. വളരുമ്പോള്‍ വീട്ടിലെ ആവശ്യത്തിന്‌ മുട്ട ലഭിക്കും എന്നാരു ഗുണവുമുണ്ട്‌. മറ്റുള്ള പല മേഖലകളിലും എന്നതുപോലെ ധാരാളം കബളിപ്പിക്കലുകള്‍ നടക്കുന്ന മേഘലയായിരിക്കുന്നു മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ വിപണനവും. കബളിപ്പിക്കലുകള്‍ പലവിധത്തിലാണ്‌. ൧. ഒരു ദിവസം പ്രായമുള്ള പൂവന്‍ കുഞ്ഞുങ്ങള്‍. ഹാച്ചറുകളില്‍ ഇന്‍ക്യൂബേറ്ററില്‍ ഒരേ സമയം ധാരാളം മുട്ട വിരിയിക്കുന്നു. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളില്‍ പകുതി പൂവനായിരിക്കും. വിരിഞ്ഞിറങ്ങുന്ന അന്ന്‌ ലിംഗനിര്‍ണ്ണയം നടത്തും. മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ പൂവന്‍കുഞ്ഞുങ്ങള്‍ക്ക്‌ തീരെ ഡിമാന്‍ഡ്‌ ഇല്ല. അതുകൊണ്ട്‌ അവയെ നിസ്സാര വിലയ്ക്ക്‌ വാങ്ങാന്‍ കിട്ടും. ഇവയെ പിടക്കുഞ്ഞുങ്ങളാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചു വിപണനം നടത്തുന്നതാണ്‌ ഒരു കബളിപ്പിക്കല്‍. രണ്ടുമാസമാകുമ്പോള്‍ പൂവും ആടയുമൊക്കെ വളര്‍ന്നു പൂവന്‍ കൂവാന്‍ തുടങ്ങുമ്പോളാണ്‌ കളിപ്പുപറ്റിയത്‌ മനസ്സിലാകുന്നത്‌. ഭൂരിഭാഗം കുഞ്ഞുങ്ങളും വാങ്ങി ഒന്നു രണ്ടാഴ്ചക്കകം കൃത്രിമ ചൂടിണ്റ്റെ അഭാവം മൂലമോ, രോഗങ്ങള്‍ മൂലമോ കാലയവനികയ്ക്കുള്ളില്‍ മറയുമെന്നതിനാല്‍ കബളിപ്പിക്കല്‍ മിക്കപ്പോഴും ഒരു രഹസ്യമായിത്തന്നേ നില്‍ക്കും. ൨. ലിംഗനിര്‍ണ്ണയം നടത്താത്ത ഇറച്ചിക്കോഴിക്കുഞ്ഞുങ്ങള്‍വിരിഞ്ഞിറങ്ങുന്ന ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ലിംഗനിര്‍ണ്ണയം നടത്താറില്ല. അവയെ മാംസ ആവശ്യത്തിനാണല്ലോ വളര്‍ത്തുന്നത്‌. ഇവയെ ഒരുമാസം വളര്‍ത്തിയതിനുശേഷം മുട്ടക്കോഴിപ്പിടക്കുഞ്ഞുങ്ങളാണെന്നു പറഞ്ഞും വിപണനം നടത്താറുണ്ട്‌. വാങ്ങുന്നവയില്‍ പകുതി പൂവനും പകുതി പിടയും ആയിരിക്കും ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളായതിനാല്‍ മുട്ടയുത്പാദനം തീരെക്കുറവായിരിക്കും. തീറ്റ കൊടുത്ത്‌ ഉടമ മുടിയും. അഴിച്ചുവിട്ടാല്‍ കണ്ണില്‍ കാണുന്നതെന്തും തിന്നും, പൂച്ചെടികളും പച്ചക്കറികളും എന്നുവേണ്ട എന്തും. വസന്ത, മാരക്സ്‌, ഐ.ബി.ഡി. മുതലായ രോഗങ്ങള്‍ക്കെതിരെ വാക്സിനുകള്‍ നല്‍കാത്തവയായതിനാല്‍ ഇവ മുട്ടയിടാന്‍ പ്രായമാകും മുമ്പേ ചത്തൊടുങ്ങാറാണ്‌ പതിവ്‌. ൩. മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെ പ്രത്യേകതകള്‍വളരെക്കാലത്തെ പരീക്ഷണ - നിരീക്ഷണങ്ങള്‍ക്കുശേഷം ഉരുത്തിരിച്ചെടുത്തവയാണു സങ്കരയിനം മുട്ടക്കോഴികള്‍. മുട്ടയുദ്പാദനത്തില്‍ മുകച്ച വൈറ്റ്‌ ലഗോണ്‍, അസ്ട്രലോര്‍പ്പ്‌, റോഡയലണ്റ്റ്‌ റെഡ്‌ മുതലായ ഇനങ്ങളെ സങ്കരപ്രജനനം നടത്തിയാണ്‌ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഉരുത്തിരിച്ചെടുക്കുന്നത്‌.കുറഞ്ഞ ശരീരഭാരമുള്ള ഇവ വളരെക്കുറച്ചു തീറ്റ തിന്നുകയും ധാരാളം മുട്ട ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. ശരിയായി തീറ്റ നല്‍കിയാല്‍ നാലുമാസം പ്രായമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. രോഗ പ്രതിരോധ വാക്സിനുകള്‍ നല്‍കിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തുക. എവിടെനിന്ന്‌ കോഴിയെ വാങ്ങിയാലും മാരക്സ്‌, വസന്ത, ഐ.ബി.ഡി. എന്നീ മൂന്നു മാരക രോഗങ്ങള്‍ക്കെതിരെ വാക്സിനേഷന്‍ നടത്തിയിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തിയിരിക്കണം. വസന്തയ്ക്കെതിരെയുള്ള കുത്തിവയ്പ്‌ ആറാഴ്ച പ്രായമാകുമ്പോള്‍ നല്‍കുന്നു. ഈ കുത്തിവയ്പ്‌ എടുത്ത്‌ ഒരാഴ്ച കഴിഞ്ഞേ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാവൂ. ൫൦ ദിവസമെങ്കിലും പ്രായമുള്ള കോഴികളെ വാങ്ങുന്നതാണ്‌ സുരക്ഷിതം. കാരണം, രോഗപ്രതിരോധ വാക്സിനേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ ഇത്രയും ദിവസം എടുക്കുമെന്നതുതന്നെ. അദ്ധ്യായം ൪ കോഴിക്കുഞ്ഞുങ്ങള്‍ക്കു വേണം ഏറെ ശ്രദ്ധപൊരുന്നിയിരിക്കുന്ന പിടക്കോഴിയുടെ ചൂടുകൊണ്ടാണ്‌ പ്രകൃതി കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്‌. ധാരാളം കുഞ്ഞുങ്ങളെ ഒന്നിച്ചു വളര്‍ത്താന്‍ പിടക്കോഴികളുടെ സേവനം യന്ത്രങ്ങള്‍ ഏറ്റെടുത്തു. കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ത്തമ്മയായ യന്ത്രത്തിനെ ബ്രൂഡര്‍ എന്നു പറയുന്നു. യന്ത്ര വളര്‍ത്തമ്മയ്ക്ക്‌ ഒരേ സമയം ധാരാളം കോഴിക്കുഞ്ഞുങ്ങളെ ചൂടുനല്‍കി പരിചരിക്കാന്‍ കഴിയും. പൊരുന്നക്കോഴി ചെയ്യുന്ന അതേ ജോലിതന്നെയാണ്‌. ബ്രൂഡറും ചെയ്യുന്നത്‌. ബ്രൂഡിംഗ്‌ രണ്ടുവിധമുണ്ട്‌. ൧. ഹോവര്‍ ബ്രൂഡിംഗ്‌ഇതിന്‌ ലോഹമോ മുളയോ കൊണ്ടുണ്ടാക്കിയ ഹോവര്‍ ഉപയോഗിക്കുന്നു. ൨. ഇന്‍ഫ്രാറെഡ്‌ ബ്രൂഡിംഗ്‌കുഞ്ഞുങ്ങള്‍ക്കാവശ്യമായ ചൂടുപകരാന്‍ ഇന്‍ഫ്രാറെഡ്‌ ബള്‍ബുകള്‍ ഉപയോഗിക്കുന്ന രീതി. ൨൫൦ കുഞ്ഞുങ്ങള്‍ക്ക്‌ ൨൫൦ വാട്ടിണ്റ്റെ ഒരു ബള്‍ബ്‌ മതിയാകും ഹോവറിണ്റ്റെ ആവശ്യമില്ല. കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതിന്‌ മുന്‍പേതന്നെ ബ്രൂഡര്‍ ഹൌസ്‌ വൃത്തിയാക്കി അണുവിമുക്തമാക്കണം. കൂട്‌ കുമ്മായം പൂശണം. സുമിത്തിയോണ്‍, മലാത്തിയോണ്‍ മുതലായ കീടനാശിനികള്‍ ഉപയോഗിച്ച്‌ തറ കഴുകണം. സുമിത്തിയോണ്‍ ൫൦ മില്ലിലിറ്റര്‍ വെള്ളത്തില്‍ കലക്കിയും മലാത്തിയോണ്‍ ൩൦ മില്ലിലിറ്റര്‍ നാലു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയും ഉപയോഗിക്കാം. തറ ഉണങ്ങിക്കഴിയുമ്പോള്‍ തറയില്‍ ലിറ്റര്‍ വിരിക്കണം. ലിറ്റര്‍. അറക്കപ്പൊടി, തവിട്‌, വൈക്കോല്‍, മരച്ചീളുകള്‍, നിലക്കടലത്തോട്‌ മുതലായ വസ്തുക്കളിലേതും ലിറ്ററായി ഉപയോഗിക്കാം. ൬-൯ സെണ്റ്റീമീറ്റര്‍ ഘനത്തില്‍ വേണം ആദ്യം ലിറ്റര്‍ വിരിക്കേണ്ടത്‌. ക്രമേണ ഇതിണ്റ്റെ തോത്‌ ആഴ്ചതോറും രണ്ടുസെണ്റ്റിമീറ്റര്‍ കൂട്ടണം. ലിറ്ററിണ്റ്റെ ഘനം ൧൫-൧൮ സെണ്റ്റിമീറ്റര്‍ ആകുന്നതുവരെ ഇത്‌ തുടരാം. തീറ്റ. ആദ്യത്തെ മൂന്നു ദിവസം പത്രം അല്ലെങ്കില്‍ ചാക്ക്‌ വിരിച്ച്‌ റവപ്പൊടിയോ, പൊടിച്ച ചോളമോ, കോഴിത്തീറ്റയോ നല്‍കണം. മൂന്നു ദിവസത്തിനു ശേഷം പേപ്പര്‍ മാറ്റി പകരം ചിക്ക്‌ ഫീഡര്‍ ഉപയോഗിച്ച്‌ തീറ്റ നല്‍കാം. വെള്ളം നല്‍കാനും തീറ്റ നല്‍കാനുമുള്ള പാത്രങ്ങള്‍ ഇടകലര്‍ത്തി ഒരു ചക്രത്തിണ്റ്റെ ആകൃതിയില്‍ കൂടിനുള്ളില്‍ ക്രമീകരിക്കാവുന്നതാണ്‌. ഓരോ കോഴിക്കുഞ്ഞിനും തീറ്റപ്പാത്രത്തില്‍ ആദ്യത്തെ രണ്ടാഴ്ച വരെ ൨.൫ സെണ്റ്റിമീറ്റര്‍ സ്ഥലവും ശേഷം രണ്ടാഴ്ച മുതല്‍ എട്ടാഴ്ച വരെ അഞ്ചു സെണ്റ്റിമീറ്റര്‍ സ്ഥലവും ഉണ്ടായിരിക്കണം. തൂക്കിയിടുന്ന തീറ്റപ്പാത്രങ്ങളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ നൂറ്‌ കുഞ്ഞുങ്ങല്‍ക്ക്‌ ൩൬ സെണ്റ്റിമീറ്റര്‍ വ്യസമുള്ള ൧൨ കിലോഗ്രാം തീറ്റ കൊള്ളുന്ന മൂന്നു തീറ്റപാത്രങ്ങള്‍ വീതം ഉപയോഗിക്കണം. ആദ്യത്തെ രണ്ടു ദിവസം തീറ്റപ്പാത്രം നിറയെ തീറ്റ നിറയ്ക്കണം. പിന്നീട്‌ മൂന്നില്‍ രണ്ടുഭാഗം തീറ്റയിട്ടാല്‍ മതിയാകും. വെള്ളം, എപ്പോഴും തണുത്ത ശുദ്ധജലം നല്‍കണം. ആദ്യത്തെ മുന്നു ദിവസം വെള്ളത്തില്‍ ഗ്ളൂക്കോസും ഇലക്ട്രോലൈറ്റുകളും കലര്‍ത്തി നല്‍കണം. കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടാഴ്ച പ്രായമാകുമ്പോള്‍ ൧൦൦ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടുലിറ്റര്‍ വെള്ളം കൊള്ളുന്ന രണ്ടു വെള്ളപ്പാത്രങ്ങളും രണ്ടു മുതല്‍ എട്ട്‌ ആഴ്ച വരെ നാലു ലിറ്റര്‍ വെള്ളം കൊള്ളുന്ന രണ്ടു വെള്ളപ്പാത്രങ്ങളും സജ്ജീകരിക്കണം.വെള്ളപ്പാത്രങ്ങള്‍ ഹോവറിനു സമീപം വെയ്ക്കാന്‍ പാടില്ല. കാരണം വെള്ളം ചൂടാകാന്‍ ഇടയാകും. ചൂടു കൂടുതലുള്ളപ്പോള്‍ വെള്ളത്തില്‍ ഐസുകട്ടകള്‍ ഇടുന്നത്‌ നന്നായിരിക്കും. പ്രതിരോധ വാക്സിനുകള്‍, കോഴിവളര്‍ത്തല്‍ ലാഭകരമാക്കണമെങ്കില്‍ രോഗപ്രതിരോധ വാക്സിനുകള്‍ സമയാസമയങ്ങളില്‍ നല്‍കണം. ഇപ്പോള്‍ പല വാക്സിനുകളും കുടിവെള്ളത്തിനൊപ്പം കൊടുക്കാമെന്നത്‌ ജോലിഭാരം കുറയ്ക്കുന്നു. കോഴിവളര്‍ത്തല്‍ ലാഭകരമാക്കാന്‍ കോഴിക്കുഞ്ഞുങ്ങളുടെ അതീവജാഗ്രതയോടെയുള്ള സംരക്ഷണം അത്യന്താപേക്ഷിതമാണ്‌. അദ്ധ്യായം ൫ അഞ്ചാറ്‌ കോഴികളില്‍ നിന്ന്‌ വീടാകെ മുട്ടമലയാളിയുടെ ആഹാരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്‌ മുട്ട. ലക്ഷക്കണക്കിന്‌ മുട്ട ദിവസേന കേരളീയര്‍ ഭക്ഷിക്കുന്നു. അതില്‍ ഒരു ചെറിയ ശതമാനമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. മലയാളിയെ മുട്ട തീറ്റിച്ച്‌ ലാഭം കൊയ്യുന്നത്‌ അന്യസംസ്ഥാനരക്കാരാണ്‌. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പലരും ഗുണമേന്‍മയുള്ള ആഹാരം വെട്ടിക്കുറച്ചു. പാല്‍, മുട്ട, മാംസം, മത്സ്യം ഇവയൊക്കെ കുറയ്ക്കുന്നതോടെ ഇവയ്ക്ക്‌ പകരം നില്‍ക്കുന്ന സസ്യാഹാരം വാങ്ങിക്കഴിക്കാമെന്ന്‌ വച്ചാല്‍ അവയുടെ വില കുതിച്ചുയരുകയാണല്ലോ. പരിമിതമായ സൌകര്യങ്ങളുള്ളവര്‍ക്കുപോലും അടുക്കള അവശിഷ്ടം കൊടുത്ത്‌ ൫ പിടക്കോഴികളെ വളര്‍ത്താം. പണച്ചിലവില്ലാതെ കുടുംബത്തിലെ എല്ലാവര്‍ക്കും കഴിക്കാനുള്ള മുട്ട ലഭിക്കും തീര്‍ച്ച. കോഴിക്കുഞ്ഞുങ്ങളെ കിട്ടിയാല്‍ വളര്‍ത്താന്‍ മിക്കവരും തയ്യാറാണ്‌. ൨ മാസം കഴിഞ്ഞ രോഗപ്രതിരോധ കുത്തിവയ്പ്പുകളെല്ലാം കഴിഞ്ഞ കോഴികളാണെങ്കില്‍ വളരെ സന്തോഷമായി. കേരളത്തെ മുട്ടയുടെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഹാച്ചറികളില്‍ വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ സര്‍ക്കാര്‍ അംഗീകൃത സ്വകര്യ എഗ്ഗര്‍ നഴ്സറികളില്‍ സ്ഥലം വെറ്റെറിനറി സര്‍ജണ്റ്റെ മേല്‍നോട്ടത്തില്‍ ൨ മാസം വളര്‍ത്തുന്നു. വിരയിളക്കലും, മാരക്സ്‌, വസന്ത, ഐ.ഡി.ബി മുതലായ രോഗങ്ങള്‍ക്കെതിരെ വാക്സിനേഷന്‍ നല്‍കുന്നു. ഇവയ്ക്ക്‌ ൨ മാസം പ്രായമാകുമ്പോള്‍ സര്‍ക്കാര്‍ നിരക്കില്‍ മൃഗാശുപത്രികള്‍ വഴി കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യുന്ന പദ്ധതി വളരെ വിജയകരമാകുന്നുണ്ട്‌. ചില പഞ്ചായത്തുകള്‍ മുട്ടക്കോഴി വിതരണ പദ്ധതികള്‍ വഴി സബിസിഡി നല്‍കുന്നുമുണ്ട്‌. ഈ പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കിയാല്‍ ഓരോ പഞ്ചായത്തും മുട്ടയുടെ കാര്യത്തില്‍ വേഗം സ്വയംപര്യാപ്തമാകും. ക്രമേണ കേരളവും. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പദ്ധതി നിലവുലുണ്ട്‌. കോഴികള്‍ക്ക്‌ സാധാരണ ബാധിക്കുന്ന രോഗങ്ങള്‍ക്കെല്ലാമെതിരെ വാക്സിനേഷന്‍ നല്‍കുന്നതിനാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക്‌ സാധാരണയായി രോഗങ്ങളൊന്നും പിടിപെടാറില്ല. രാത്രിയില്‍ കൂട്ടിലടയ്ക്കുക, പകല്‍ അഴിച്ചു വിടുക. ഇവര്‍ എന്തും ഭക്ഷിക്കും. കോഴിത്തീറ്റയേ തിന്നൂ എന്നൊന്നുമില്ല. ഇവ നാലര അഞ്ച്‌ മാസം പ്രായമാകുമ്പോഴേക്കും മുട്ടയിട്ടു തുടങ്ങും. ൫ പിടക്കോഴികളില്‍ നിന്ന്‌ ഒരു വര്‍ഷം പിടയൊന്നിന്‌ ശരാശരി ൨൫൦ മുതല്‍ ൨൮൦ വരെ മുട്ട ലഭിക്കും. അഞ്ച്‌ പിടകള്‍ക്ക്‌ ലഭിക്കുന്നത്‌ ൧൨൫൦-൧൪൦൦ മുട്ടകള്‍. നശിപ്പിച്ച്‌ കളയുന്ന അടുക്കളയിലെ അവശിഷ്ടങ്ങളും പറമ്പിലെ പുല്ലും കീടങ്ങളും മാത്രം ഭക്ഷിച്ചാണ്‌ ഈ കോഴികള്‍ ഇത്രയും മുട്ടയിടുന്നതെന്ന്‌ ഒര്‍ക്കുക. മാത്രമല്ല, ഇവയുടെ കാഷ്ഠം വളരെ നല്ല ജൈവവളമാണ്‌. വീട്ടിലെ ആവശ്യത്തിന്‌ പച്ചക്കറിയുണ്ടാക്കാന്‍ ഈ വളം ധാരാളം. അദ്ധ്യായം ൬ തൂവല്‍ നന്നെങ്കില്‍ തീറ്റ കുറയ്ക്കാംകോഴികളുടെ ശരീരത്തിലെ തൂവലും അവ കഴിക്കുന്ന തീറ്റയും തമ്മില്‍ ബന്ധമുണ്ടെന്നത്‌ പലര്‍ക്കും പുതിയ അറിവാകും. കോഴിവളര്‍ത്തലിലെ ൭൦ ശതമാനം ചെലവ്‌ തീറ്റയ്ക്ക്‌ വേണ്ടിയാണെന്നത്‌ കോഴികളുടെ തൂവല്‍ പൊന്നുപോലെ നോക്കാന്‍ ഏതു കോഴിവളര്‍ത്തുകാരനേയും പ്രേരിപ്പിക്കും. മോശം തൂവലുള്ള കോഴി കൂടുതല്‍ തീറ്റതിന്ന്‌ കുറച്ചു മുട്ടയിടും. കാരണം തൂവലു കുറയുമ്പോള്‍ ശരീരത്തില്‍ നിന്ന്‌ കൂടുതല്‍ ചൂട്‌ നഷ്ടപ്പെടും. ഇത്‌ പരിഹരിക്കാന്‍ കോഴി കൂടുതല്‍ തീറ്റതിന്നും. കോഴികളുടെ തൂവല്‍ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്‌. കൂടും കോഴികളുടെ എണ്ണവുംകുറച്ചു സ്ഥലത്ത്‌ കൂടുതല്‍ കോഴികളെ തിക്കിനിറച്ചാല്‍ തൂവലിന്‌ പരുക്കും, തൂവല്‍ കൊത്തിപ്പറിക്കലും, ഭയപ്പാടും, സ്വവര്‍ഗ്ഗഭോജനവും വര്‍ദ്ധിക്കും. തറയില്‍ വളര്‍ത്തുന്ന കോഴികളുടേതിലും നല്ല തൂവല്‍ കൂട്ടിനുള്ളില്‍ വളര്‍ത്തുന്ന കോഴിയ്ക്കുണ്ടാവും. പെട്ടെന്ന്‌ ഭയപ്പെടുന്ന കോഴികളുടെ തൂവല്‍ കൂടുതല്‍ നഷ്ടപ്പെടുന്നു. ധാന്യത്തീറ്റ നല്‍കി തൂവല്‍ കൊത്തിപ്പറിക്കല്‍ ഒരളവുവരെ കുറയ്ക്കാം. മുട്ടയുല്‍പ്പാദനവും തൂവല്‍ പൊഴിക്കലുമായും ബന്ധമുണ്ട്‌. കൂടുതല്‍ മുട്ടയുല്‍പ്പാദിപ്പിക്കുന്ന കോഴികളുടെ തൂവല്‍ കൂടുതല്‍ പൊഴിയുന്നു. ശരീരത്തിലെ കൂടുതല്‍ അളവിലുള്ള ഈസ്ട്രജന്‍ ഹോര്‍മോണ്‍ മുട്ടയുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത്‌ പുതിയ തൂവലിണ്റ്റെ വളര്‍ച്ച തടയുന്നു. തൂവല്‍ കൊത്തിപ്പറിയ്ക്കല്‍കൂട്ടില്‍ ആവശ്യത്തിലധികം ചൂട്‌, വായു സഞ്ചാരത്തിണ്റ്റെ അപര്യാപ്തത, അന്തരീക്ഷത്തിലെ ഈര്‍പ്പം, കൂട്ടിനുള്ളിലെ അമിത പ്രകാശം, തീറ്റയ്ക്കും വെള്ളത്തിനും സ്ഥലസൌകര്യമില്ലായ്മ, ആഹാരത്തിണ്റ്റെ അപര്യാപ്തത ഇവയെല്ലാം തൂവല്‍ കൊത്തിപ്പറിയ്ക്കലിന്‌ കാരണമാകാറുണ്ട്‌. കൂട്ടില്‍ വളര്‍ത്തുന്ന കോഴികളിലാണ്‌ കൂടുതലായി തൂവല്‍ കൊത്തിപ്പറിയ്ക്കല്‍ കണ്ടുവരുന്നത്‌. കൊത്തിപ്പറിയ്ക്കല്‍ മൂലം അപകടം കൂടുതലുണ്ടാകുന്നത്‌ തറയില്‍ വളര്‍ത്തുന്ന കോഴികളിലാണ്‌. പരുക്കേറ്റ കോഴി രക്ഷപെടാനായി ഓടും. രക്തം ഒലിക്കുന്ന മുറിവ്‌ മറ്റു കോഴികളെ ആകര്‍ഷിക്കും. അവ കൂട്ടത്തോടെ കൊത്തും. രക്തം വാര്‍ന്ന്‌ കൊത്തേറ്റ കോഴി ചാകാനിടയാകും. ചുണ്ടുമുറിയ്ക്കല്‍ കൊത്തുകൂടുന്നതിന്‌ ഫലപ്രദമായ പ്രതിരോധമാര്‍ഗ്ഗമാണ്‌. ശരിയായ രീതിയില്‍ ചുണ്ടുമുറിച്ച കോഴികള്‍ക്ക്‌ നല്ല തൂവല്‍ വളര്‍ച്ചയുണ്ടാകും, കൊത്തുകൂടുകയില്ല, പോടിയ്ക്കുകയുമില്ല. ചുണ്ടുമുറിച്ച കോഴികള്‍ തീറ്റ പാഴാക്കിക്കളയുകയുമില്ല. ബ്രൌണ്‍ കളറുള്ള മുട്ടയിടുന്ന കോഴികളില്‍ വെള്ളമുട്ടയിടുന്ന കോഴികളേക്കാള്‍ കൊത്തിപ്പറിയ്ക്കല്‍ കുറവാണ്‌. ആഹാരംപൂപ്പല്‍ ബാധിച്ച തീറ്റമൂലം കോഴികളില്‍ ശരിയായ തൂവല്‍ വളര്‍ച്ച തടസ്സപ്പെടാറുണ്ട്‌. കോഴി ശരിയായി ആഹാരം കഴിക്കാതാകും. ദഹനവും തടസ്സപ്പെടും. ശരീരം ക്ഷീണിക്കും. ഉല്‍പ്പാദനം കുറയും. തീറ്റപ്പാത്രവും തീറ്റ സൂക്ഷിക്കുന്ന സ്ഥലവുമൊക്കെ പൂപ്പല്‍ വിമുക്തമാണെന്ന ഉറപ്പാക്കണം. നല്ല്‌ തുവ്ല്‍ വളര്‍ച്ചയ്ക്ക്‌ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്‌. മോശം തൂവല്‍വളര്‍ച്ചയും തൂവല്‍ കൊത്തിപ്പറിയ്ക്കലും ആഹാരത്തിലെ ഏതെങ്കിലും പോഷകഘടകത്തിണ്റ്റെ കുറവുമൂലമാകാം. ആഹാരത്തിലെ പ്രോട്ടീനിണ്റ്റെയും അമിനോ ആസിഡുകളുടേയും കുറവ്‌ തൂവല്‍ വളര്‍ച്ചയെ ഗണ്യമായി ബാധിക്കും. ബോറടിച്ചാലും കോഴി കൊത്തുകൂടും. ഗുളിക രൂപത്തിലാക്കിയ തീറ്റ തിന്നുന്ന കോഴികളില്‍ തൂവല്‍ കൊത്തിപ്പറിയ്ക്കല്‍ പൊടിരൂപത്തിലുള്ള തീറ്റ തിന്നുന്ന കോഴികളേക്കാള്‍ കൂടുതലായിരിക്കും. തൂവലും ശരീര ഊഷ്മാവും. സാധാരണ മുട്ടക്കോഴിയുടെ ൧൦- ൧൫ ശതമാനം തൂവലുകള്‍ ൪൦ ആഴ്ച പ്രായത്തോടെ നഷ്ടപ്പെട്ടിരിക്കും. ൨൦-൨൫ ശതമാനം തൂവലുകള്‍ ൫൫ ആഴ്ചയോടെയും ൪൦ ശതമാനം തൂവലുകള്‍ ൭൫ ആഴ്ചയോടെയും നഷ്ടപ്പെട്ടിരിക്കും. തൂവല്‍ നഷ്ടപ്പെടുന്നതനുസരിച്ച്‌ ശരീരത്തിലെ ചൂടും നഷ്ടപ്പെടും. പുതിയ തൂവല്‍ വളര്‍ന്നുവരാനും ശരീരത്തിലെ ചൂട്‌ നിലനിര്‍ത്താനും കോഴികള്‍ക്ക്‌ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരും. ഇതിനായി കോഴികള്‍ കൂടുതല്‍ തീറ്റ തിന്നും. പക്ഷേ മുട്ടയുല്‍പ്പാദനം കുറയും. തണുപ്പാകാലത്താണ്‌ തൂവല്‍ നഷ്ടം ഏറെയുള്ളത്‌. നിസ്സാരമെന്ന്‌ കരുതുന്ന കോഴിത്തൂവലുകള്‍ നന്നായി സംരക്ഷിച്ചില്ലെങ്കില്‍ കോഴിവളര്‍ത്തുകാരന്‌ കനത്ത നഷ്ടമുണ്ടാക്കാം. അദ്ധ്യായം ൭ കോഴിത്തീറ്റ പാഴാക്കിയാല്‍ പെരും നഷ്ടംവ്യാവസായികാടിസ്ഥാനത്തില്‍ കോഴിവളര്‍ത്തുമ്പോള്‍ ചിലവിണ്റ്റെ സിംഹഭാഗം തീറ്റച്ചിലവിലാണ്‌. തീറ്റ പാഴാകാതെ ശ്രദ്ധിക്കുന്നതുവഴി തീറ്റച്ചിലവ്‌ കുറയ്ക്കാന്‍ കഴിയും. മാത്രമല്ല തറയിലോ, ലിറ്ററിലോ വീഴുന്ന തീറ്റ പ്രാണികളേയും കീടങ്ങളേയും വിളിച്ചുവരുത്തുമെന്നും അതുമൂലം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നൊരു ദോഷവുമുണ്ട്‌. കോഴിത്തീറ്റ പാഴാകുന്നത്‌ പലവിധത്തിലാണ്‌. (൧) തീറ്റപ്പാത്രത്തില്‍ നിന്ന്‌പഴക്കം മൂലം തീറ്റപ്പാത്രത്തന്‌ ദ്വാരമുണ്ടാവുകയും ഈ ദ്വാരത്തിലൂടെ തീറ്റ പുറത്തുപോവുകയും ചെയ്യും. വളരെ ചെറിയ ദ്വാരത്തിലൂടെയും കുറച്ചുനാളുകൊണ്ട്‌ ധാരാളം തീറ്റ നഷ്ടപ്പെടും. കേടായ തീറ്റപ്പാത്രങ്ങള്‍ ഉടന്‍ നന്നാക്കുകയോ, പുതിയത്‌ വാങ്ങുകയോ ചെയ്യണം. (൨) കോഴികള്‍ കൊത്തി പുറത്തുകളയുന്നതുമൂലംശരിയായ രീതിയില്‍ ഡിസൈന്‍ ചെയ്യാത്ത പാത്രത്തില്‍ നിന്ന്‌ കോഴികള്‍ തീറ്റ കൊത്തി പുറത്തുകളയും. തിരി രൂപത്തിലുള്ള തീറ്റ നല്‍കുമ്പോള്‍ വേഗം തിന്നു തീര്‍ക്കുകയും ബാക്കിയുള്ള തീറ്റ കൊത്തിക്കളയാന്‍ അവസരം ഉണ്ടാവുകയും ചെയ്യും. ചുണ്ട്‌ മുറിക്കല്‍ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ ൧൫ ദിവസം പ്രായമാകും മുമ്പേ, ൬ മാസം പ്രായമാകും മുമ്പും ചെയ്യുന്നതുവഴി തീറ്റ പാഴാക്കല്‍ നിയന്ത്രിക്കാം. മേല്‍ച്ചുണ്ടിണ്റ്റെ മൂന്നിലൊന്നു ഭാഗവും, താഴത്തേ ചുണ്ടിണ്റ്റെ അഗ്രഭാഗവും മുറിക്കണം. (൩) തീറ്റപ്പാത്രം നിറയെ നല്‍കുമ്പോള്‍പാത്രം നിറയെ തീറ്റ നല്‍കിയാല്‍ തീര്‍ച്ചയായും തീറ്റ പാഴാകും. കാരണം കോഴികള്‍ക്ക്‌ കൊത്തിക്കളയാന്‍ വളരെ എളുപ്പമാണെന്നതുതന്നെ. മാത്രമല്ല പാത്രത്തിണ്റ്റെ അടിയില്‍ കിടക്കുന്ന തീറ്റ മോശമാകാനും പൂപ്പല്‍ പിടിക്കാനും സാധ്യതയുണ്ട്‌. തീറ്റപ്പാത്രത്തിണ്റ്റെ മൂന്നിലൊന്നു ഭാഗം മാത്രമേ നിരറയ്ക്കാവൂ. തീറ്റ പാടേ തീര്‍ന്ന്‌ ഒരു മണിക്കൂറ്‍ കഴിഞ്ഞേ വീണ്ടും തീറ്റ നല്‍കാവൂ. തീറ്റപ്പാത്രത്തിണ്റ്റെ ഉയരവും ക്രമീകരിക്കണം. കോഴികള്‍ക്ക്‌ കാലുകൊണ്ട്‌ ചിക്കിക്കളയാന്‍ സാധിക്കാത്ത ഉയരത്തില്‍ വയ്ക്കണം. തീറ്റപ്പാത്രത്തിനു മുകളില്‍ ഗ്രില്‍ വയ്ക്കുന്നത്‌ തീറ്റ പാഴാകാതിരിക്കാന്‍ സഹായിക്കും. (൪) മറ്റു ജീവികള്‍ തിന്നുന്നതു മൂലംകോഴി ഷെഡ്ഡും തീറ്റസ്റ്റോറും എലി, ഉറുമ്പ്‌ മറ്റു കീടങ്ങള്‍ എന്നിവ കടന്നു കൂടാന്‍ അനുവദിക്കരുത്‌. കാരണം ഇവ ധാരാളം തീറ്റ തിന്നു മുടിക്കും. കോഴികള്‍ അമിതമായി തീറ്റ തിന്നുന്നതുമൂലമുള്ള നഷ്ടം. കോഴികള്‍ ആവശ്യത്തിലേറെ തീറ്റ തിന്നുന്നതിന്‌ പല കാരണങ്ങളുണ്ട്‌. (൧) അമിത ശരീര തൂക്കംതൂക്കക്കൂടുതലുള്ള കോഴികള്‍ കൂടുതല്‍ തീറ്റ തിന്നും. ശരീരത്തിണ്റ്റെ മെയിണ്റ്റനന്‍സിനാണത്‌. ൫൦ ഗ്രാം കൂടുതല്‍ തൂക്കമുള്ള കോഴി ൨ഗ്രാം കൂടുതല്‍ തീറ്റ ഒരു ദിവസം തിന്നും. ൨൦൦ ഗ്രാം തൂക്കക്കൂടുതലാണെങ്കില്‍ ഇത്‌ ദിവസേന ൮ ഗ്രാം ആകുമെന്നോര്‍ക്കണം. (൨) കൂടുതല്‍ തവണ തീറ്റ കൊടുത്താല്‍ഇത്‌ കൂടുതല്‍ തീറ്റ തിന്നാന്‍ കോഴിയെ പ്രേരിപ്പിക്കും. ഫലം തീറ്റ നഷ്ടം. സമീകൃതമല്ലാത്തതും, ഗുണമേന്‍മയില്ലാത്തതുമായ തീറ്റ കൊടുത്താലും കോഴി കൂടുതല്‍ തീറ്റ തിന്നും. വിരബാധയുള്ളപ്പോഴും ആദ്യഘട്ടത്തില്‍ കൂടുതല്‍ തീറ്റ തിന്നും. (൩) തണുപ്പ്‌തണുപ്പ്‌ കൂടുതല്‍ തീറ്റ തിന്നാന്‍ കോഴിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്‌.ശരീരത്തിണ്റ്റെ ചൂട്‌ നിലനിര്‍ത്താന്‍ വേണ്ടിയാണിത്‌. (൪) തൂവല്‍ പൊഴിച്ചില്‍തൂവല്‍ പൊഴിയുംതോറും കോഴി കൂടുതല്‍ തീറ്റ തിന്നും. ചൂട്‌ നിലനിര്‍ത്താന്‍ ആവശ്യത്തിന്‌ തൂവല്‍ ഇല്ലാത്തതുകൊണ്ടാണിത്‌. നന്നായി തൂവലുള്ള കോഴിയേക്കാള്‍ ൨൦ ഗ്രാം തീറ്റ കൂടുതല്‍ തിന്നും തൂവല്‍ പൊഴിഞ്ഞ കോഴി. കുതിച്ചുയരുന്ന കോഴിത്തീറ്റ വില പിടിച്ചുനിര്‍ത്താന്‍ കര്‍ഷകന്‌ സാധിക്കില്ല. തീറ്റ പാഴാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ തീറ്റച്ചിലവ്‌ കുറയ്ക്കാന്‍ സാധിക്കും. അദ്ധ്യായം ൮ കോഴികളുടെ യാത്രകള്‍നാം വ്യാവസായിക അടിസ്ഥാനത്തില്‍ ധാരാളം കോഴികളേയും, മുട്ടക്കോഴികളേയും വളര്‍ത്താന്‍ തുടങ്ങിയതോടുകൂടി കോഴികളുടെ യാത്രകള്‍ ഒഴിച്ചു കൂടാത്തതായി. വിരിഞ്ഞിറങ്ങുന്ന കുഞ്ഞിനെ വളര്‍ത്തുന്നിടത്തേക്കും മുട്ടയിടാറായ പിടകളെ അവ വളര്‍ന്ന കൂട്ടില്‍ നിന്നും ലേയര്‍ കൂട്ടിലേക്കും, മുട്ടയിടീല്‍ കഴിഞ്ഞ പിടകളെയും, ഇറച്ചിക്കോഴികളെ വിപണിയിലേക്കും കൊണ്ടുപോകുന്നതിനായി അവയെ പിടിക്കുകയും, യാത്ര ചെയ്യിക്കുകയും വേണ്ടിവരും. കോഴികള്‍ ഏറ്റവും കുറച്ച്‌ ആഘാതമുണ്ടാക്കുന്ന രീതിയില്‍ എങ്ങനെ യാത്രകള്‍ ആസൂത്രണം ചെയ്യാമെന്ന്‌ നോക്കാം. കോഴികളെ പിടിക്കുമ്പോള്‍കോഴികളെ പിടിക്കുമ്പോള്‍ കാലിലും, ചിറകിലും ചേര്‍ത്ത്‌ പിടിക്കാം. വലയോ, ഹുക്കോ ഉപയോഗിച്ചും പിടിക്കാം. കണ്ണു കാണാന്‍ പാടില്ലാത്ത്‌ കോഴി അടങ്ങിയിരിക്കും. ഒരു തുണികൊണ്ട്‌ തല മൂടുകയോ, തല ചിറകിനടിയില്‍ വയ്ക്കുകയോ ചെയ്യാം. പറക്കാതിരിക്കാന്‍ ചിറകുകള്‍ തമ്മില്‍ ലോക്കു ചെയ്യാം. കുഞ്ഞുങ്ങളുടെ യാത്രകള്‍വിരിഞ്ഞിറങ്ങിയാലുടന്‍ ഹാച്ചറികളില്‍ നിന്ന്‌ ഫാമിലേക്കുള്ള യാത്ര ഒഴിവാക്കാനാവില്ല. സാധാരണ ഈ യാത്ര വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. കാരണം അവ വളരെ ചെറുതാണ്‌. മാത്രവുമല്ല മഞ്ഞക്കരുവില്‍ നിന്ന്‌ പോഷണങ്ങള്‍ കിട്ടുകയും ചെയ്യും. പക്ഷേ ൭൨ മണിക്കുറിനകം കൂട്ടിലെത്തിച്ചിരിക്കണം. കാരണം ൭൨ മണിക്കൂറ്‍ കഴിഞ്ഞാല്‍ അവര്‍ക്ക്‌ വെള്ളവും തീറ്റയും വെള്ളവും ലഭിച്ചിരിക്കണം. കുഞ്ഞുങ്ങളെ കൊണ്ടുപോകാന്‍ ഉപയാഗിക്കുന്ന കണ്ടയിനര്‍ ഭാരം കുറഞ്ഞതും, ആവശ്യത്തിന്‌ വായുസഞ്ചാരം ലഭിക്കാന്‍ ദ്വാരങ്ങള്‍ ഇട്ടതുമായിരിക്കണം. വിമാനം, തീവണ്ടി, ലോറി, കപ്പല്‍ മുതലായ ഏത്‌ മാര്‍ഗ്ഗത്തിലും കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുപോകാം. വാഹനത്തില്‍ ആവശ്യത്തിന്‌ വായുസഞ്ചാരം ഉറപ്പാക്കണം. ചൂട്‌ കുറയാനും, കൂടാനും പാടില്ല. ൩൨ ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌ അനുയോജ്യമായ താപനില. ൪൧ ഡിഗ്രിയില്‍ കൂടിയാലും, ൧൫ ഡിഗ്രിയില്‍ കുറഞ്ഞാലും ദോഷം ചെയ്യും. ഇറച്ചിക്കോഴികള്‍ഏറെ കോഴികളെ ഒന്നിച്ച്‌ മനുഷ്യരുടേയും മറ്റ്‌ ശല്യങ്ങളില്ലാതെ വളര്‍ത്തി വിപണനം നടത്തുകയാണ്‌ ഇറച്ചിക്കോഴി വളര്‍ത്തലില്‍. ഇവയെ വളര്‍ത്തുന്ന സ്ഥലത്ത്‌ നിന്ന്‌ ൫-൮ ആഴ്ച പ്രായമാകുമ്പോള്‍ കശാപ്പിനായി കൊണ്ടുപോകുന്നു. ൧.൭൫൦-൨ കിലോ തൂക്കം വയ്ക്കും ഈ പ്രായത്തില്‍. കോഴികളെ പിടിക്കുന്നതിനു ൩ മുതല്‍ ൧൨ മണിക്കൂറ്‍ മുമ്പ്‌ തീറ്റ പിന്‍വലിക്കുന്നു. വെള്ളം ഒരു മണിക്കൂറ്‍ മുമ്പും. കുടലില്‍ നിന്നുള്ള അവശിഷ്ടങ്ങളില്‍ നിന്ന്‌ ഇറച്ചി മലിനമാകാതിരിക്കാനാണ്‌ വെള്ളവും, തീറ്റയും പിന്‍വലിക്കുന്നത്‌. ആഘാതം കുറയ്ക്കാനായി രാത്രിയിലോ, അതിരാവിലെ അരണ്ട വെളിച്ചത്തിലോ വേണം കോഴികളെ പിടിക്കാന്‍. ഇവയെ മൂന്നോ നാലോ എണ്ണത്തിനെ രണ്ടു കാലില്‍ പിടിച്ചെടുത്ത്‌ ക്രോറ്റിലിടാം. ഇറച്ചിക്കോഴികളെ ഒറ്റക്കാലില്‍ പിടിച്ച്‌ തൂക്കിയെടുക്കാന്‍ പാടില്ല. കോഴികളെ ഒരോന്നിനേയും പിടിക്കുക ജോലിക്കൂടുതലും, ബൂദ്ധിമുട്ടുമാണ്‌. വിദേശ രാജ്യങ്ങളില്‍ ഇതിന്‌ ഓട്ടോമാറ്റിക്ക്‌ സംവിധാനമുണ്ട്‌. കശാപ്പിനു മുമ്പുള്ള ആഘാതങ്ങള്‍ ഇറച്ചിക്കോഴിയുടെ മാംസത്തിണ്റ്റെ ഗുണമേന്‍മയെ പ്രതികൂലമായി ബാധിക്കും. ഇത്‌ കാലാവസ്ഥ, വണ്ടിയില്‍ തിക്കി നിറയ്ക്കല്‍, യാത്രയുടെ ദൂരം, അപരിചിത ശബ്ദങ്ങള്‍, മുതലായവയാണ്‌. പ്രതികൂല സാഹചര്യങ്ങള്‍ മാംസത്തിണ്റ്റെ അസിഡിറ്റി, നിറം, ജലാംശം എന്നിവയില്‍ മാറ്റമുണ്ടാകുന്നുമൂലം ശരിയായ വില ലഭിക്കുകയില്ല. മുട്ടയിടാറായ പിടകള്‍മുട്ടക്കോഴി വളര്‍ത്തലുകാര്‍ക്ക്‌ മുട്ടയിടാറായ പിടകള്‍ ഏറ്റവും വിലപിടിപ്പുള്ള സമ്പത്താണ്‌. ൧൬-൧൮ ആഴ്ച പ്രായമാകുമ്പോള്‍ ഇവയെ ലേയര്‍ ഷെഡ്ഡുകളിലേക്ക്‌ മാറ്റുന്നു. പ്ളാസ്റ്റിക്‌ ക്രേറ്റുകളില്‍ കൊണ്ടുപോകാം. അടിഭാഗം ഉറച്ചതായിരിക്കണം. കോഴി, തലയും, കാലും, ചിറകും പുറത്തിടാത്ത രീതിയിലായിരിക്കണം. വണ്ടിക്കുള്ളില്‍ ക്രേറ്റിന്‌ മുകളിലും, താഴെയും ശരിയായ വായുസഞ്ചാരം ഉണ്ടായിരിക്കണം. മുട്ടയിട്ടു തീര്‍ന്ന പിടകള്‍ഒരു വര്‍ഷം മുട്ടയിട്ടു തീര്‍ന്ന പിടകളെ സ്പെണ്റ്റ്‌ പിടകള്‍ എന്നു പറയും. ഇവയുടെ മാംസത്തിന്‌ മൂല്യം കുറവാണ്‌. ഇവയേയും പിടിച്ച്‌ രണ്ടുകാലില്‍ തൂക്കിപ്പിടിച്ച്‌ ക്രേറ്റിനുള്ളിലാക്കാം. തല കീഴായി പിടിക്കരുത്‌. പിടിക്കുമ്പോള്‍ മുലയില്‍ തിക്കിക്കൂടി ശ്വാസം മുട്ടിച്ചാവാന്‍ ഇട വരരുത്‌. പിടകള്‍ പേടിച്ച്‌ പൊങ്ങിപ്പറന്ന്‌ പിടിക്കുന്ന ആള്‍ക്കും കോഴിക്കും പരുക്ക്‌ പറ്റാതെ നോക്കണം. യാത്രയുടെ ആഘാതം പലവിധത്തില്‍യാത്രകളും കൈകാര്യം ചെയ്യലും കോഴികളില്‍ ശാരീരികമായി മാത്രമല്ല ബാധിക്കുന്നത്‌. കോഴിയില്‍ പല ബയോകെമിക്കല്‍ റിയാക്ഷനുകളും ഉണ്ടാകും. കോഴി ഭയപ്പെടുമ്പോള്‍ അഡ്രിനാലിന്‍ ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കപ്പെടും. കോഴിയുടെ ഹൃദയമിടിപ്പും, ശ്വാസനിരക്കും വര്‍ദ്ധിക്കും. മറ്റ്‌ പല ദോഷങ്ങളുമുണ്ടാകും. യാത്രയിലുണ്ടാകുന്ന ദോഷങ്ങള്‍ പലതാണ്‌. കാലാവസ്ഥകഠിനമായ ചൂടും, തണുപ്പും യാത്രയില്‍ കോഴിയെ ബാധിക്കും. തൂവല്‍ പൊഴിഞ്ഞ കോഴികളെയും, നനഞ്ഞ്‌, അഴുക്കുപറ്റിയ കോഴികളേയും തണുപ്പ്‌ പെട്ടെന്ന്‌ ബാധിക്കും. ചൂട്‌ കാലത്ത്‌ വായു സഞ്ചാരമില്ലാത്ത കൂട്ടില്‍ ഹ്യുമിഡിറ്റി കൂടുതലായാല്‍ ചൂട്‌ ക്രമാതീതമായി വര്‍ദ്ധിക്കും. കോഴി വല്ലാതെ അണയ്ക്കും. ക്രമേണ ചൂടിണ്റ്റെ ആഘാതവും നിര്‍ജ്ജലീകരണവും മൂലം കോഴി ചാകും. ചൂട്‌ കാലാവസ്ഥയില്‍ നീണ്ട യാത്ര പാടില്ല. കോഴിക്ക്‌ സുഖകരമായ താപനില ൧൫-൨൮ സെല്‍ഷ്യസ്‌ ആണ്‌. വിശപ്പും ദാഹവുംവിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങള്‍ക്ക്‌ മൂന്ന്‌ ദിവസം വിശപ്പും, ദാഹവും ഇല്ല. ആഹാരം നല്‍കേണ്ടതുമില്ല. ഇറച്ചിക്കോഴികളുടെ തീറ്റ പിന്‍വലിക്കുമ്പോള്‍ യാത്ര എത്രസമയമുണ്ടാകും എന്ന്‌ കണക്കുകൂട്ടണം. കാരണം ൪ മുതല്‍ ൬ മണിക്കൂറ്‍ പട്ടിണി കോഴിയുടെ തൂക്കം ൦.൨ ശതമാനം മുതല്‍ ൦.൫ ശതമാനം വരെ കുറയ്ക്കും. നിര്‍ജ്ജലീകരണവും ക്ഷീണവും മുലം കോഴി തളരും. പരുക്കുകള്‍കൈകാര്യം ചെയ്യുമ്പോള്‍ എല്ലൊടിയുന്നതും, സാധാരണമാണ്‌. മുട്ടയിട്ടു തീര്‍ന്ന പിടകളുടെ എല്ലുകള്‍ തേയ്മാനം മൂലം കട്ടി കുറഞ്ഞിരിക്കുന്നതിനാല്‍ ഒടിയാനുള്ള സാധ്യത കൂടുതലാണ്‌. പരുക്കന്‍ രീതിയിലുള്ള ഒടിക്കലും പിടിക്കലും എല്ലൊടിയാന്‍ കാരണമാണ്‌. ഒറ്റക്കാലില്‍ തൂക്കിയെടുത്താല്‍ പരുക്ക്‌ പറ്റാനുള്ള സാധ്യത രണ്ടുകാലില്‍ പിടിച്ചെടുക്കുന്നതിലും മൂന്നിരട്ടി കൂടുതലാണ്‌. ഇറച്ചിക്കോഴിക്ക്‌ തൂക്കം കൂടുതലായതിനാല്‍ സൂക്ഷിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ എല്ലൊടിയാനും, ഇണക്കുതെറ്റാനുമുള്ള സാധ്യത വളരെ കൂടുതലാണ്‌. മരണംചൂട്‌ കാലത്ത്‌ യാത്ര മരണ ശതമാനം കൂട്ടും. തൂക്കം കൂടിയവയിലാവും മരണം കൂടുതല്‍. ൪ മണിക്കൂറില്‍ കുറവുള്ള യാത്രയ്ക്ക്‌ മരണ നിരക്ക്‌൦.൧൫ ശതമാനമാണെങ്കില്‍ ൩ ശതമാനം വരേയും ദൈര്‍ഘ്യം കൂടിയ യാത്രകള്‍ക്ക്‌. കോഴികളുടെ യാത്രകളും, കൈകാര്യം ചെയ്യലുകളും വളരെ സൂക്ഷ്മതയോടെ ചെയ്യണം. പരുക്കന്‍ രീതികള്‍ പലതരത്തിലുള്ള നഷ്ടങ്ങള്‍ക്ക്‌ കാരണമാകും. അദ്ധ്യായം ൯കോഴികളുടെ ചൂടുകാല സംരക്ഷണം. ശരീരത്തില്‍ നിന്ന്‌ ചൂട്‌ പുറത്തുകളയാന്‍ കോഴികള്‍ക്ക്‌ വിയര്‍പ്പുഗ്രന്ധികളില്ല. അതുകൊണ്ട്‌ കൂട്ടിലടച്ചു വളര്‍ത്തുന്ന കോഴികള്‍ക്ക്‌ ചൂടുകാലത്ത്‌ ചില പ്രത്യേക പരിചരണ മുറകള്‍ വേണം. ൧) കൂട്ടിനകം വെള്ള പൂശുക൨) കൂട്ടിനുള്ളില്‍ ഫാന്‍ സൌകര്യമുണ്ടാക്കുക. ൩) തണുത്ത വെള്ളം യഥേഷ്ടം ൨൪ മണിക്കുറും ലഭ്യമാക്കുക. നാരങ്ങാവെള്ളവും മോരും വെള്ളവും അത്യുത്തമം. ൪) കൂടിണ്റ്റെ മുകളില്‍ കച്ചിയോ, ഓലയോ വിരിക്കുക. ൫) തറയില്‍ വിരിച്ചിരിക്കുന്ന ലിറ്ററിണ്റ്റെ കനം കുറയ്ക്കുക. ൬) വെയില്‍ നേരിട്ട്‌ കൂടിണ്റ്റെ ഉള്ളില്‍ കടക്കാതെ ചാക്കോ തുണിയോ കൊണ്ട്‌ കര്‍ട്ടന്‍ ഉണ്ടാക്കിയിടുക. ഈ കര്‍ട്ടന്‍ ഇടയ്ക്കിടെ വെള്ളമൊഴിച്ചു നനയ്ക്കാം. ൭) കൂടിനു ചുറ്റും തണല്‍ മരങ്ങല്‍ വച്ച്‌ പിടിപ്പിക്കുക. ൮) തണുപ്പുള്ള രാവിലേയും രാത്രിയിലും തീറ്റ നല്‍കുക. ൯) ചൂടുകാലത്ത്‌ കോഴി തീറ്റ കുറച്ചേ തിന്നൂ. ആതുകൊണ്ട്‌ വിറ്റാമിനുകളുടേയും ധാതുലവണങ്ങളുടേയും കമ്മി വരാതിരിക്കാന്‍ ഇവ കൂടുതലായി നല്‍കുക. ൧൦) ഗുണമേന്‍മയുള്ള തീറ്റ നല്‍കുക. ൧൧) പച്ചില, പച്ചപ്പുല്ല്‌, അസോള നല്‍കുക അദ്ധ്യായം ൧൦ കോഴികളുടെ ശീതകാല സംരക്ഷണംശീതകാലവും മഴക്കാലവും കോഴികള്‍ക്ക്‌ പലവിധ രോഗങ്ങളും കഷ്ടതകളും നിറഞ്ഞ കാലമാണ്‌. മഴയും തണുപ്പും കോഴികളിലുണ്ടാക്കുന്ന രോഗങ്ങള്‍ കര്‍ഷകന്‌ ഭാരിച്ച സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. മഴക്കാലത്ത്‌ അനുയോജ്യമായ പരിചരണ മുറകള്‍ സ്വീകരിച്ചാല്‍ ഈ നഷ്ടം ഒഴിവാക്കാം. കുഞ്ഞുങ്ങളുടെ മരണനിരക്ക്‌ വര്‍ദ്ധിക്കുംകോഴിക്കൂടിനുള്ളില്‍ നിലനിര്‍ത്തേണ്ട അനുയോജ്യമായ താപനില ൬൫ മുതല്‍ ൭൫ ഡിഗ്രി ഫാരന്‍ഹീറ്റാണ്‌. ൫൫ ഡിഗ്രിയില്‍ താഴുന്നത്‌ നന്നല്ല. തണുപ്പ്‌ കൂടുകയും ബ്രൂഡറില്‍ ആവശ്യത്തിന്‌ ചൂട്‌ ലഭിക്കാതിരിക്കുകയും ചെയ്താല്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. വൈദ്യുതി നിലച്ചാല്‍ ബ്രൂഡര്‍ പ്രവര്‍ത്തനരഹിതമാകും. ബ്രൂഡറില്‍ തണുപ്പ്‌ കൂടാനും തുടങ്ങും. കൂടുതല്‍ സമയം ബ്രൂഡര്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. മുട്ടയുദ്പാദനം കുറയും. തണുപ്പ്‌ കാലത്ത്‌ കോഴികള്‍ക്ക്‌ ശരീരതാപം നിലനിര്‍ത്താനായി കൂടുതല്‍ തീറ്റ നല്‍കണം. തണുപ്പുകാലത്തും ചൂടുകാലത്തും ഒരുപോലെ തീറ്റ നല്‍കിയാല്‍ മുട്ടയുദ്പാദനം കുറയും. രോഗങ്ങള്‍മഴക്കാലം രോഗങ്ങളുടെ കാലമാണ്‌. ക്രോണിക്‌ റെസ്പിറേറ്ററി ഡിസീസ്‌, അസ്പെര്‍ജില്ലോസിസ്‌, രക്താതിസാരം, ബ്രൂഡര്‍ ന്യുമോണിയ, വയറിളക്ക രോഗങ്ങള്‍, സാര്‍മൊണെല്ലോസിസ്‌ മുതലായവയാണ്‌ മഴക്കാലത്ത്‌ മാശം വിതയ്ക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. മഴക്കാലം പ്രശ്നരഹിതമാക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്‌ നോക്കാം. കൂട്‌മഴക്കാലത്തിനു മുമ്പ്‌ തന്നെ ചോരുന്നില്ലെന്ന്‌ ഉറപ്പാക്കണം. അത്യാവശ്യം അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി ചെയ്യണം. തണുത്ത കാറ്റ്‌ കൂടിനുള്ളിലേക്ക്‌ വീശാതിരിക്കാന്‍ കൂടിണ്റ്റെ വശങ്ങളില്‍ വായുസഞ്ചാരത്തിന്‌ വിഘാതം സൃഷ്ടിക്കാത്ത വിധത്തില്‍ കര്‍ട്ടനുകള്‍ ഇടണം. കൂടിനു ചുറ്റുമുള്ള ഓടകള്‍ വൃത്തിയാക്കി മഴവെള്ളം തടസ്സമില്ലാതെ ഒഴുകാന്‍ അനുവദിക്കണം. തറയില്‍ ഈര്‍പ്പം കെട്ടിനില്‍ക്കാതിരിക്കാന്‍ കുമ്മായം വിതറണം. തണുപ്പ്‌ കൂടിയ പ്രദേശത്ത്‌ തടികൊണ്ടുള്ള തറയാണ്‌ ഉത്തമം. തീറ്റതീറ്റച്ചാക്കുകള്‍ നനയാതെയും ഈര്‍പ്പം തട്ടാതെയും സൂക്ഷിക്കണം. തറയില്‍ നിന്നും ഒരടിയെങ്കിലും ഉയരത്തില്‍ പലകപ്പുറത്ത്‌ തീറ്റച്ചാക്കുകള്‍ സൂക്ഷിക്കണം. ഭിത്തിയില്‍ നിന്നും അരയടി വിട്ടുവേണം ഇവ വെക്കേണ്ടത്‌. വിറ്റാമിനുകളും മരുന്നുകളും ഭദ്രമായി അടച്ചുസൂക്ഷിക്കണം. അല്ലെങ്കില്‍ അവ ഈര്‍പ്പം വലിച്ചെടുത്ത്‌ പെട്ടെന്ന്‌ കേടാകും. മഴക്കാലത്ത്‌ പരമാവധി മുട്ടയുല്‍പ്പാദനത്തിന്‌ കക്കയും മീന്‍പൊടിയുമൊക്കെ നല്‍കണം. മഴക്കാലത്ത്‌ കാത്സ്യത്തിണ്റ്റെയും മാംസ്യത്തിണ്റ്റെയും ലഭ്യതക്കുറവ്‌ നികത്താനാണിത്‌. വെള്ളംകുടിക്കാന്‍ ശുദ്ധജലം ലഭിക്കന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം. വെള്ളത്തിണ്റ്റെ സാമ്പിള്‍ ഇടയ്ക്കിടെ പരിശോധിച്ച്‌ എസ്കരീഷിയ കോളി പോലുള്ള മാരകമായ രോഗാണുക്കള്‍ ഇല്ലെന്ന്‌ ഉറപ്പുവരുത്തണം. കലങ്ങിയ വെള്ളമോ മഴവെള്ളമോ കോഴിക്ക്‌ കൊടുക്കാന്‍ പാടില്ല. തെളിഞ്ഞ വെള്ളമാണെങ്കിലും കണ്ണിയടുപ്പമുള്ള അരിപ്പയിലോ, തുണിയിലോ അരിക്കുന്നത്‌ നന്നായിരിക്കും. കിണറ്റിലെ വെള്ളമാണ്‌ ഉപയോഗിക്കുന്നതെങ്കില്‍ വെള്ളത്തില്‍ ക്ളോറിനുള്ള ൨൫ ഗ്രാം ബ്ളീച്ചിംഗ്‌ പൌഡര്‍ ൧൦൦൦൦ ലിറ്റര്‍ വെള്ളം അണുവിമുക്തമാക്കും. വെള്ളം സൂക്ഷിക്കുന്ന ടാങ്കുകള്‍ മഴവെള്ളം കലരാതെ അടച്ചു സൂക്ഷിക്കണം. സാധിക്കുമെങ്കില്‍ കുടിക്കാന്‍ ചെറുചൂടുള്ള വെള്ളം കൊടുക്കണം. ലിറ്റര്‍തറയില്‍ വിരിക്കുന്ന ലിറ്ററില്‍ ഈര്‍പ്പം ൩൦ ശതമാനത്തില്‍ കൂടാന്‍ പാടില്ല. മഴക്കാലത്ത്‌ വെള്ളം ആവിയായിപ്പോകാത്തതിനാല്‍ ലിറ്ററില്‍ ഈര്‍പ്പം കൂടാന്‍ സാധ്യതയുണ്ട്‌. ഇത്‌ ലിറ്ററിലുള്ള ബാക്ടീരിയകള്‍, വൈറസുകള്‍, കുമിളുകള്‍ എന്നിവ പെരുകാനും രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാനും കാരണമാകും. ലിറ്റര്‍ ഈര്‍പ്പരഹിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ലിറ്ററില്‍ ഈര്‍പ്പം കൂടാന്‍ പല കാരണങ്ങളുണ്ട്‌. ഗുണമേന്‍മ കുറഞ്ഞ ലിറ്റര്‍, കൂട്ടിനുള്ളില്‍ ആവശ്യത്തിന്‌ സ്ഥലസൌകര്യമില്ലാതെ വരിക, ചോരുന്ന വെള്ളപ്പാത്രങ്ങള്‍, കോഴികളുടെ വയറിളക്കം, തീറ്റ എന്നിവയൊക്കെ ലിറ്ററില്‍ ഈര്‍പ്പം കൂടാന്‍ കാരണമാകും. ലിറ്ററിലെ ഈര്‍പ്പം കുറയ്ക്കാന്‍ ലിറ്റര്‍ ഇടയ്ക്കിടെ ഇളക്കിയിടണം. ഈര്‍പ്പം കൂടുതലുള്ള ഭാഗത്തെ ലിറ്റര്‍ ഉടന്‍ മാറ്റണം. കുമ്മായമോ അമോണിയം സള്‍ഫോറ്റോ ൧൨-൧൬ ചതുരശ്ര അടിക്ക്‌ ൧ കിലോഗ്രാം എന്ന കണക്കില്‍ വിതറുന്നത്‌ ഈര്‍പ്പം കുറയ്ക്കും. മഴക്കാലത്ത്‌ ലിറ്റര്‍ കൂടുതല്‍ കനത്തില്‍ വിരിക്കുന്നത്‌ കോഴികള്‍ക്ക്‌ ചൂടുപകരും, ഈര്‍പ്പം കുറയ്ക്കും. പരിസര ശുചിത്വംമഴവെള്ളവും മറ്റും കൂടിനു ചുറ്റും കെട്ടി നില്‍ക്കാന്‍ പാടില്ല. ചത്ത കോഴികളേയും ഫാമിലെ അവശിഷ്ടങ്ങളേയും കുമ്മായം വിതറി കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. പ്രതിരോധ കുത്തിവയ്പ്പ്‌ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ സംരക്ഷിക്കപ്പെടാവുന്ന എല്ലാ രോഗങ്ങള്‍ക്കെതിരേയും കുത്തിവയ്പ്പിക്കണം. കോഴിവസന്ത, മാരക്സ്‌, കോഴിപ്പുണ്ണ്‌, ഐ.ഡി.ബി., എഗ്ഗ്‌ ഡ്രോപ്പ്‌ സിന്‍ഡ്രോം മുതലായവയാണ്‌ പ്രതിരോധ വാക്സിനുകളിലൂടെ അകറ്റാവുന്ന അസുഖങ്ങള്‍. ശരിയായ പരിപാലന മുറകള്‍ അനുവര്‍ത്തിച്ചാല്‍ മഴക്കാലത്ത്‌ കൂടുതല്‍ മുട്ടയുല്‍പ്പാദിപ്പിക്കാനാകും. അദ്ധ്യായം ൧൧ മുട്ട കുറയുന്നു, കാരണമെന്ത്‌ ?മുട്ടക്കോഴികളെ വളര്‍ത്തുന്ന കര്‍ഷകരുടെ വലിയൊരു പ്രശ്നമാണ്‌ കൂടുതല്‍ മുട്ടയുല്‍പ്പാദനം നടക്കുന്ന കാലയളവ്‌ ചുരുങ്ങുന്നത്‌. മുട്ടക്കോഴി വളര്‍ത്തല്‍ നഷ്ടത്തിലാക്കുന്ന ഒരു ഘടകമാണിത്‌. നല്ല ഒരു മുട്ടക്കോഴി ൫൨ ആഴ്ചകൊണ്ട്‌ ൨൯൦ മുട്ടയിടും. ൨൦ ആഴ്ച പ്രായമാകുമ്പോള്‍ മുട്ടയിടാന്‍ തുടങ്ങും. മുട്ടയുല്‍പ്പാദനം ക്രമേണ വര്‍ദ്ധിച്ച്‌ ൨൫ ആഴ്ചയാകുമ്പോള്‍ ഉല്‍പ്പാദനം ൯൦ ശതമാനമാകും. ൪൬ ആഴ്ചവരെ ഈ ഉല്‍പ്പാദനം ൯൦ ശതമാനമോ അതിലധികമോ ആയി നിലനില്‍ക്കും. അതായത്‌ ഏതാണ്ട്‌ ൨൦ ആഴ്ച മുട്ടയുല്‍പ്പാദനം ഒരേ തോതിലായിരിക്കും. ഈ കാലഘട്ടമാണ്‌ പീക്ക്‌ പ്രൊഡക്ഷന്‍ പീരിയഡ്‌. ഈ കാലദൈര്‍ഘ്യത്തിന്‌ കുറവു സംഭവിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്‌. ൧. മുട്ടയിടാന്‍ തുടങ്ങുന്നതിന്‌ മുമ്പുള്ള വളര്‍ച്ച ശരിയായ രീതിയില്‍ അല്ലാതിരിക്കുക. ൨. മുട്ട പീക്ക്‌ പ്രൊഡക്ഷന്‍ പീരിയഡിലെ പരിപാലന മുറകളിലെ അപാകതകള്‍. വളര്‍ച്ച: വിരിഞ്ഞിറങ്ങുന്ന ദിവസം മുതലുള്ള കോഴിയുടെ വളര്‍ച്ച മുട്ടയുല്‍പ്പാദനത്തെ ബാധിക്കും. ശരീര തൂക്കം അമിതമായി കൂടാനും കുറയാനും പാടില്ല. മുട്ടക്കോഴി ൨൦ ആഴ്ച പ്രായമാകുന്നതിന്‌ മുമ്പ്‌ മുട്ടയിട്ട്‌ തുടങ്ങുന്നതും അതിനുശേഷം വൈകി മുട്ടയിട്ടു തുടങ്ങുന്നതും പീക്ക്‌ പ്രൊഡക്ഷന്‍ പീരിയഡായി കുറയാനിടയാക്കുന്നു. ഇരുപതാഴ്ച കഴിഞ്ഞിട്ടും മുട്ടയിട്ടു തുടങ്ങാത്തതിനു പ്രധാന കാരണം ആവശ്യത്തിന്‌ തീറ്റ ലഭിക്കാത്തതായിരിക്കും. രോഗങ്ങള്‍: ഐ.ഡി.ബി, റാണിക്കെറ്റ്‌ ഇന്‍ഫെക്ഷിയസ്‌ ബ്രോങ്കയിറ്റിസ്‌, ഫൌള്‍ പോക്സ്‌, കോളിബാസില്ലോസിസ്‌, സാര്‍മോനെല്ലോസിസ്‌, കൊറൈസാ മുതലായ രോഗങ്ങളും തീറ്റജന്യ രോഗങ്ങളായ വിറ്റാമിന്‍-ധാതുലവണ കമ്മി, പൂപ്പല്‍ വിഷം, ആണ്റ്റിബയോട്ടിക്കുകളുടെയും വിറ്റാമിനുകളുടെയും ധാതു ലവണങ്ങളുടെയും ആധിക്യം, വിരബാധ, രക്താതിസാരം മുതലായവ കോഴികളുടെ മരണനിരക്ക്‌ കൂട്ടാനും വളര്‍ച്ച മുരടിക്കാനും കാരണമാകും. മരുന്നുകളിലൂടെയും കുത്തിവയ്പ്പുകളിലൂടെയും ചെറുക്കാവുന്ന രോഗങ്ങള്‍ക്കെതിരെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയേ മാര്‍ഗ്ഗമുള്ളൂ. പീക്ക്‌ പ്രൊഡക്ഷന്‍ കാലത്തെ പരിപാലന മുറകള്‍, കോഴിക്കൂട്ടിലെ പരിപാലനം, തീറ്റ, വെളിച്ചം, വളര്‍ച്ചയും തൂക്കം നിലനിര്‍ത്തലും, പരിസ്ഥിതി ഘടകങ്ങള്‍ എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കോഴിക്കൂട്‌: ഷെഡ്‌ എല്ലാ പ്രായത്തിലുമുള്ള കോഴികളെയും ബാധിക്കുന്ന ഘടകമാണ്‌. വൃത്തിയും വെടിപ്പുമുള്ള കൂടും ജോലിക്കാരും വേണം. കൂട്ടിനുള്ളിലും കമ്പിവലയിലും പൊടി പിടിക്കാതെ നോക്കണം. യഥേഷ്ടം വായുസഞ്ചാരമുള്ള കൂട്‌ ആരോഗ്യമുള്ള കോഴികളെ നല്‍കും. ശുദ്ധവായു യഥേഷ്ടം ലഭിക്കണം. കൂട്ടിനുള്ളില്‍ കാര്‍ബണ്‍ഡയോക്സൈഡ്‌, അമോണിയ, ഹൈഡ്രജന്‍ സള്‍ഫൈഡ്‌ മുതലായ ദോഷകാരികളായ വാതകങ്ങളുടെ അംശം ക്രമാതീതമായി വര്‍ദ്ധിക്കാതിരിക്കാന്‍ വായുസഞ്ചാരം ആവശ്യമാണ്‌. വായു സഞ്ചാരമുള്ള കൂട്ടില്‍ ചൂടും കുറവായിരിക്കും. കൂട്ടിനുള്ളില്‍ എലി, ഈച്ച, വിരകള്‍ മുതലായവയൊന്നും കടന്നുകൂടാതെ നോക്കണം. തീറ്റ: ഗുണമേന്‍മയുള്ള തീറ്റയുടെ കാര്യത്തില്‍ പിശുക്കു പാടില്ല. ൨൦ ആഴ്ച പ്രായമാകുമ്പോള്‍ ഒരു കോഴി ൮൫ ഗ്രാം തീറ്റയാകും തിന്നുന്നത്‌. പക്ഷേ, പീക്ക്‌ പ്രൊഡക്ഷന്‍ കാലമാകുമ്പോഴിത്‌ ൧൨൦-൧൨൫ ഗ്രാം വരെയാകാം. തീറ്റയില്‍ പൂപ്പലോ പൂപ്പല്‍ വിഷമോ ഇല്ലെന്നുറപ്പാക്കണം. തീരെ പൊടിഞ്ഞതും നാരു കൂടുതലുള്ളതുമായ തീറ്റ പാടില്ല. വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളും വിറ്റാമിനുകളും മിനറലുകളും ആവശ്യത്തിന്‌ തീറ്റയിലുണ്ടാകണം. പച്ചപ്പുല്ല്‌ യഥേഷ്ടം നല്‍കണം. ഇത്‌ മുട്ടയുടെ ഗുണനിലവാരവും കോഴിയുടെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. വെളിച്ചം: ദിവസേന ൧൪ മണിക്കൂറ്‍ വെളിച്ചം ലഭിച്ചാല്‍ പരമാവധി മുട്ട ലഭിക്കും. വെളിച്ചം കൂടാനും കുറയാനും പാടില്ല. കൂടിയാല്‍ കൊത്തു കൂടാനും കന്നിബാളിസം പോലുള്ള ദുശ്ശീലങ്ങള്‍ക്കും ഇടയാകും. വളര്‍ച്ചയും തൂക്കവും: മുട്ടയിട്ടു തുടങ്ങിയാലും കോഴി വളര്‍ന്നുകൊണ്ടിരിക്കും. അതിനാല്‍ മുട്ടയുല്‍പാദനത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ അളവില്‍ തീറ്റ നല്‍കണം. ൨൮ ആഴ്ച പ്രായമാകുന്നതോടെ വളര്‍ച്ച നിലയ്ക്കും. ആവശ്യത്തിലധികം തീറ്റ ലഭ്യമാക്കിയാലും കോഴി കൂടുതല്‍ മുട്ടയിടുകയില്ല. പരിസ്ഥിതി പ്രശ്നങ്ങള്‍: കാലാവസ്ഥ മുട്ടയുല്‍പാദനത്തെ ബാധിക്കും. ചൂടും തണുപ്പും മഴയുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും. ഇവ മൂലമുണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കാവുന്ന രീതികള്‍ അവലംബിക്കണം. മുട്ടക്കോഴികള്‍ക്ക്‌ ശാന്തമായ അന്തരീക്ഷം വേണം. ശബ്ദ കോലാഹലങ്ങളും അട്ടഹാസങ്ങളും മുട്ടയുല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. രോഗങ്ങള്‍, മരുന്നുകള്‍: ശരിയായ പരിപാലനമുറകള്‍ അവലംബിച്ചാല്‍ മരുന്നുകള്‍ കുറയ്ക്കാം. വാക്സിനേഷന്‍ ഷെഡ്യൂള്‍ കൃത്യമായി പാലിക്കണം. ൨൦ ആഴ്ച പ്രായമാകുന്നതിനു മുമ്പു തന്നെ വാക്സിനേഷനുകളെല്ലാം പൂര്‍ത്തിയാക്കണം. മുട്ടക്കോഴികളില്‍ നിന്ന്‌ പരമാവധി മുട്ട ലഭിക്കാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുക. അദ്ധ്യായം ൧൨ അസോള കോഴികള്‍ക്ക്‌ അസ്സലു തീറ്റആഫ്രിക്കന്‍ പായലിണ്റ്റെ കുടുംബത്തില്‍ പെടുന്ന സസ്യമാണ്‌ അസോള. അസോളയുടെ ഇലമടക്കുകളില്‍ അഭയം തേടി വളരുന്ന നീലഹരിത പായലാണ്‌ ഇതിനെ പോഷകസംഋദ്ധമാക്കുന്നത്‌. കോഴിത്തീറ്റയില്‍ അസോള ഉള്‍പ്പെടുത്താം. ഇതുവഴി തീറ്റച്ചിലവ്‌ കുറയ്ക്കാം, വളര്‍ച്ച ത്വരിതപ്പെടുത്താം, ഗുണമേന്‍മ കൂടുതലുള്ള മുട്ടയും, മാംസവും ഉല്‍പ്പാദിപ്പിക്കാം. കോഴിയുടെ തീറ്റയില്‍ ൧൦% പച്ചില ഉള്‍പ്പെടുത്തേണ്ടതുണ്ട്‌ ഇല്ലെങ്കില്‍ പ്രകൃതിദത്ത ജീവകങ്ങളുടേയും ധാതുലവണങ്ങളുടേയും കുറവുമൂലം രോഗങ്ങള്‍ പിടിപെടാം. ഇതിനൊരു പരിഹാരമാണ്‌ അസോള. അസോളയില്‍ കരോട്ടിനും, ബി-കെ കോംപ്ളക്സ്‌ ജീവകങ്ങളും, ജീവകം കെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന പോഷകവസ്തുക്കളും നല്ല അളവില്‍ ഉണ്ട്‌, കൂടാതെ മഞ്ഞക്കരുവിന്‌ നിറം നല്‍കുന്ന ക്ളോറോഫില്‍, സാന്തോഫില്‍ എന്നിവ കൂടുതല്‍ നിറം നല്‍കുന്നു. വേനല്‍ക്കാലത്ത്‌ കോഴി തീറ്റ തിന്നാന്‍ മടിക്കാറുണ്ട്‌. ഇത്‌ കോഴിയുടെ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കും. അസോള നല്‍കിയാല്‍ കോഴിയുടെ ആന്തരിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ച്‌ തീറ്റ തിന്നാന്‍ പ്രേരണ ലഭിക്കുകയും ചൂടു മൂലമുള്ള പ്രശ്നങ്ങള്‍ കോഴിയെ ബാധിക്കാതിരിക്കുകയും ചെയ്യും. ഒരു ചതുരശ്ര മീറ്ററില്‍ ഉല്‍പ്പാദിപ്പിക്കുന്ന അസോള ദിവസേന ൧൦ കോഴികള്‍ക്ക്നല്‍കിയാല്‍ മതിയാകും.പ്ളാസ്റ്റിക്‌ ട്രേകളിലോ, സില്‍പാളിന്‍ ഷീറ്റുകകളിലോ അസോള കൃഷി ചെയ്യാം. വളര്‍ത്തുന്ന കോഴികളുടെ എണ്ണമനുസരിച്ച്‌ ആവശ്യാനുസരണം അസോള വളര്‍ത്താം. അസോള കൃഷി ചെയ്യുന്ന വിധംനേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാത്തസ്ഥലത്ത്‌ ൨. ൮ മീറ്റര്‍ നീളത്തിലും ൧.൫ മീറ്റര്‍ വീതിയിലും ൨൦ സെ.മീ. ആഴത്തിലും തടമുണ്ടാക്കുക. ഇതിനുള്ളില്‍ പഴയ പ്ളാസ്റ്റിക്‌ ചാക്ക്‌ വിരിക്കുക. ഇതിനു മുകളില്‍ സില്‍പാളിന്‍ പ്ളാസ്റ്റിക്‌ ഷീറ്റ്‌ ഇടുക. ഇതില്‍ ൨൫ കി. ഗ്രാം. അരിച്ച വളക്കൂറുള്ള മണ്ണ്‌ വിരിക്കുക. ൫ കിലോ ഉണങ്ങിയ ചാണകം ൨ കിലോ മണല്‍ ൧ കിലോ മണ്ണ്‌ എന്നിവ ഇളക്കിച്ചേര്‍ത്തത്‌ ഈ ഷീറ്റിലേക്കിടുക. ജലനിരപ്പ്‌ ൮ സെ.മീ. ആകത്തക്കവിധത്തില്‍ വെള്ളമൊഴിക്കുക. ൨ കി.ഗ്രാം അസോളവിത്ത്‌ പാകുക. കൃഷി കഴിഞ്ഞ്‌ ൨ ആഴ്ച ആകുന്നതോടെ വിളവെടുപ്പ്‌ തുടങ്ങാം. ആഴ്ചതോറും കുറേശ്ശെ ഉണങ്ങിയ ചാണകം ഇട്ടുകൊടുത്താല്‍ നല്ല വിളവുകിട്ടും. ഫോസ്ഫറസ്‌ ചേര്‍ന്ന വളം ഇട്ടുകൊടുക്കുന്നത്‌ അഭികാമ്യം. ആവശ്യം അനുസരിച്ച്‌ തടത്തിണ്റ്റെ വലിപ്പം കൂട്ടാം, കുറയ്ക്കാം. പ്ളാസ്റ്റിക്‌ ബക്കറ്റിലോ, ബേസിനിലോ പോലും അസോള വളര്‍ത്താം. അദ്ധ്യായം ൧൩ ജൈവമുട്ടപണ്ട്‌ കേരളമൊരു വലിയ ഗ്രാമമായിരുന്നു. വീടുകളില്‍ ആടും, പശുവും, കോഴിയുമുണ്ടായിരുന്നു. പറമ്പില്‍ പച്ചക്കറികളും, കിഴങ്ങുകളും, വാഴയും, നെല്ലും......ഉണ്ടായിരുന്നു. ഇവയ്ക്ക്‌ വളരാന്‍ അടുപ്പിലെ ചാരവും, തൊഴുത്തിലെ ചാണകവും. തലയില്‍ വീട്ടിലാട്ടിച്ച ശുദ്ധമായ വെളിച്ചെണ്ണ തേച്ച്‌ പുഴയില്‍ മുങ്ങിക്കുളി. കുടിക്കാന്‍ കിണറ്റിലെ പച്ചവെള്ളം. ഒന്നു മിനുങ്ങാന്‍ ശുദ്ധമായ തെങ്ങിന്‍ കള്ള്‌. ശ്വസിക്കാന്‍ നിര്‍മ്മല വായു. അന്ന്‌ മനുഷ്യരെല്ലാവരും ഓര്‍ഗാനിക്‌ അഥവാ ജൈവമായിരുന്നു. ആ കാലത്തേക്ക്‌ തിരിച്ചുപോയാലെ നമുക്കിന്ന്‌ ഓര്‍ഗാനിക്‌ ആകാനാകൂ. അന്ന്‌ രണ്ടുനേരം വയറുനിറച്ചുണ്ണാന്‍ കഴിയുന്നവര്‍ വിരളമായിരുന്നു. വളങ്ങളേയും, കീടനാശിനികളേയും കൂട്ടുപിടിച്ച്‌ ഇവിടെ ഹരിതവിപ്ളവമുണ്ടായി. ൪ നേരം വയറുനിറച്ചുണ്ണാന്‍ ഏതാണടെല്ലാവര്‍ക്കും ഇന്നു കഴിയുന്നു. സങ്കരയിനം പശുക്കളും, കാലിത്തീറ്റകളും ചേര്‍ന്ന്‌ ഇവിടെ ധവളവിപ്ളവമുണ്ടാക്കി. പാവപ്പെട്ടവര്‍ക്കും പാലിണ്റ്റെ രുചിയറിയാന്‍ അവസരമൊരുങ്ങി. ൩ വര്‍ഷമായി ജൈവവളം മാത്രമുപയോഗിച്ച്‌ കൃഷി ചെയ്ത ധാന്യങ്ങളും, പുല്ലും തിന്നുന്ന കോഴി ഉല്‍പാദിപ്പിക്കുന്ന മുട്ട ജൈവമുട്ട. ഈ കോഴി അതാതു പ്രദേശത്തിന്‌ ഇണങ്ങുന്ന ഇനമായിരിക്കണം. അഴിച്ചുവിട്ടു വളര്‍ത്തണം. കോഴിക്ക്‌ അലോപ്പതി മരുന്നുകള്‍ നിഷിദ്ധം. ധാന്യങ്ങള്‍ക്കും, രാസവളമോ കീടനാശിനികളോ പാടില്ല. കോഴികള്‍ക്ക്‌ അത്യാവശ്യം പ്രതിരോധ കുത്തിവയ്പുകള്‍ അനുവദനീയം. കൂടുതല്‍ രോഗങ്ങളും ചികിത്സകളും ഓര്‍ഗാനിക്ക്‌ പദവി നഷ്ടമാക്കും. ഹോമിയോപ്പതി, ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാം. ഓര്‍ഗാനിക്ക്‌ മുട്ടയും, പച്ചക്കറികളും ഉല്‍പ്പാദിപ്പിക്കുക ഇന്നത്തെ സാഹചര്യത്തില്‍ ശ്രമകരമാണ്‌. ഇങ്ങനെ ഉല്‍പാദിപ്പിച്ചാലും സ്വയം ഓര്‍ഗാനിക്കെന്ന്‌ പ്രഖ്യാപിച്ച്‌ വിപണനം നടത്താന്‍ പറ്റില്ല. ഓര്‍ഗാനിക്ക്‌ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം നിരന്തരം നിരീക്ഷിച്ച്‌ നിയമാനുസൃതം സാക്ഷ്യപ്പെടുത്തുന്ന സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്‌. (കചഉഛഇഋഞ്ഞഠ). ഇന്ന്‌ പ്രായോഗികമായി പറഞ്ഞാല്‍ ജൈവമുട്ട സ്വയമുണ്ടാക്കി കഴിക്കലേ നിവൃത്തിയുള്ളൂ. ഓര്‍ഗാനിക്ക്‌ തീവ്രവാദികളാകാതെ ആദ്യം ജൈവകൃഷി വീട്ടില്‍ തുടങ്ങാം. വീട്ടിലെ ആവശ്യത്തിന്‌ മുട്ടയും പച്ചക്കറികളുമെങ്കിലും രാസവളവും, കീടനാശിനികളുമില്ലാതെ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങാം. വീടുകള്‍ ഓര്‍ഗാനിക്‌ ആയാല്‍ ക്രമേണ നാടും ഓര്‍ഗാനിക്‌ ആയി മാറും. അദ്ധ്യായം ൧൪ അസ്കാസ്‌ പദ്ധതി കോഴി താറാവ്‌ വസന്തയെ കേരളത്തില്‍ നിന്ന്‌ പടികടത്താംനമ്മുടെ കോഴി-താറാവ്‌ സമ്പത്തിനെ കൂട്ടത്തോടെ തുടച്ചു നീക്കുന്ന രണ്ട്‌ വൈറസ്‌ രോഗങ്ങളാണ്‌ കോഴിവസന്തയും താറാവ്‌ വസന്തയും. രോഗം പിടിപെട്ടാല്‍ ചികിത്സയില്ലാത്തതിനാലും വളരെപ്പെട്ടെന്ന്‌ പടര്‍ന്നു പിടിക്കുന്നതിനാലും വര്‍ഷം തോറും ലക്ഷക്കണത്തിന്‌ കോഴികളും താറാവുകളുമാണ്‌ ചത്തൊടുങ്ങുന്നത്‌. വസന്തരോഗത്തിനെതിരെ കോഴികള്‍ക്കും താറാവുകള്‍ക്കും വളരെ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പുകള്‍ നിലവിലുണ്ടെങ്കിലും ഈ സൌകര്യം ലഭ്യമാക്കാന്‍ കര്‍ഷകര്‍ വിമുഖരാണ്‌. വസന്തയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കര്‍ഷകരുടെ വീടുകളിലെത്തി പ്രതിരോധ കുത്തിവയ്പ്‌ നടത്തുകയാണ്‌ പോംവഴി എന്നു മനസ്സിലാക്കിയ സര്‍ക്കാര്‍ ൧൯/൩/൦൫ ന്‌ ൪൩൪/൦൫ ഉത്തരവുപ്രകാരം കോഴി-താറാവ്‌ വസന്ത നിയന്ത്രണ പരിപാടി -അടഇഅഉ (അശൈെമ്രല ്‌ െമേലേ ളീൃ വേല രീി്ീഹ ീള മിശാമഹ റശലെമലെെ) യില്‍ പെടുത്തി അനുമതി നല്‍കി. മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും ചേര്‍ന്നാണ്‌ ഈ പരിപാടി നടപ്പിലാക്കുന്നത്‌. ഓരോ പഞ്ചായത്ത്‌/നഗരസഭാ പ്രദേശത്തു നിന്നും എസ്സ്‌.എസ്സ്‌.എല്‍.സിയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ യൂണിറ്റില്‍ അംഗങ്ങളായ കുടുംബങ്ങളിലെ വനിതകളെ തിരഞ്ഞെടുക്കുന്നു. മൂന്നുവാര്‍ഡിന്‌ ഒരാള്‍ എന്ന അനുപാതത്തിലാണ്‌ തെരഞ്ഞെടുക്കുന്നത്‌. തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക്‌ അതാത്‌ മൃഗാശുപത്രിയിലെ വെറ്റെറിനറി ഡോക്ടര്‍മാര്‍ ഏഴുദിവസത്തെ ൧൦ മണിക്കൂറ്‍ നീളുന്ന പരിശീലനം നല്‍കുന്നു. ഈ പരിപാടിയെപ്പറ്റിയും വസന്ത രോഗത്തെപ്പറ്റിയും വിശദമായി പഠിപ്പിക്കുന്നതിനു പുറമേ വാക്സിന്‍ കുത്തിവയ്ക്കുന്നതെങ്ങിനെയെന്ന്‌ പ്രായോഗിക പരിശീലനം നല്‍കുകയും ചെയ്യുന്നു. കോഴി താറാവ്‌ ഒന്നിന്‌ ൨ രൂപ വീതം കര്‍ഷകര്‍ വാക്സിനേറ്റര്‍മാര്‍ക്ക്‌ നല്‍കണം. ആയിരക്കണക്കിന്‌ താറാവുകളെ കൂട്ടമായി വളര്‍ത്തുന്ന താറാവ്‌ കര്‍ഷകര്‍ ആശങ്കയിലാണെന്ന്‌ പത്രറിപ്പോര്‍ട്ടുകള്‍ കണ്ടു. നിലവില്‍ പല താറാവു കര്‍ഷകരും തനിയെ വാക്സിനേഷന്‍ നടത്താറുണ്ട്‌. തെറ്റായ പലരീതികളും അവലംബിക്കുന്നതു മൂലം വാക്സിനേഷന്‍ ഫലപ്രദമാകാറില്ല. താറാവ്‌ കര്‍ഷകരുടെ കുടുംബത്തിലെ വനിതകള്‍ക്ക്‌ ഈ പരിപാടിയില്‍ തിരഞ്ഞെടുക്കപ്പെട്ട്‌ പരിശീലനം നേടാനും അതുവഴി ഫലപ്രദമായ രീതിയില്‍ വാക്സിനേഷന്‍ നടത്താനും സാധിക്കും. ആറാഴ്ചക്കു മുകളില്‍ പ്രായമുള്ള കോഴികളെയും ഒന്‍പതാഴ്ചക്കു മുകളില്‍ പ്രായമുള്ള താറാവുകളേയുമാണ്‌ ഈ പദ്ധതിപ്രകാരം കുത്തിവയ്പിന്‌ വിധേയമാക്കുന്നത്‌. വസന്തരോഗം മൂലം കോഴി താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്നതാണ്‌. പല കര്‍ഷകരേയും കോഴി/താറാവ്‌ വളര്‍ത്തലില്‍ നിന്നും പിന്തിരിപ്പിക്കുന്നത്‌. ഈ പദ്ധതി വസന്തരോഗത്തെ നിയന്ത്രിക്കാനും അതു വഴി കോഴി/താറാവ്‌ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും മുട്ടയുദ്പാദനം പതിന്‍മടങ്ങ്‌ വര്‍ദ്ധിപ്പിക്കാനും ഉതകുമെന്നതിനു പുറമെ കുടുംബശ്രീ വനിതകള്‍ക്ക്‌ വരുമാനമാര്‍ഗവുമാകുന്നു. അദ്ധ്യായം ൧൫ രക്താതിസാരം: കോഴികള്‍ക്ക്‌ കാലന്‍തക്താതിസാരം തണ്റ്റെ ഇറച്ചിക്കോഴികളുടെ കാലനായി അവതരിക്കുമെന്ന്‌ ആ ചെറുപ്പക്കാരന്‍ വിചാരിച്ചിരുന്നില്ല. അഞ്ചും ആറും ആഴ്ച പ്രായമുള്ള കോഴികള്‍ ദിവസേന ചത്തൊടുങ്ങുന്നത്‌ കാണാന്‍ ശേഷിയില്ലാതെ അയാള്‍ തരിച്ചിരുന്നു. അയാളുടെ വിയര്‍പ്പിണ്റ്റെ നല്ലൊരു പങ്ക്‌ മണ്ണിനടിയിലായി. കോഴിവളര്‍ത്തലുകാരെ വല്ലാതെ അലട്ടുന്ന ഒരു രോഗമാണ്‌ തക്താതിസാരം അഥവാ കോക്ളിഡിയോസിസ്‌. ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളോട്‌ തക്താതിസാരത്തിണ്റ്റെ അണുക്കളായ പ്രോട്ടോസോവകള്‍ക്ക്‌ പ്രിയം കൂടും. ചെറുകുടലിനേയും വന്‍കുടലിണ്റ്റെ ഭാഗമായ സീക്കത്തിനെയുമാണ്‌ രോഗം ബാധിക്കുന്നത്‌. ഐമീറിയ എന്ന പേരിലറിയപ്പെടുന്നു ഈ പ്രോട്ടോസോവ. ഐമീറിയ കുടുംബത്തിലെ ഒമ്പതുപേര്‍ കോഴികളില്‍ കോഴികളില്‍ രോഗമുണ്ടാക്കുന്നുണ്ടെങ്കിലും ഐമീറിയ ടെനെല്ലാ, ഐമീറിയ നെക്കാടിക്ളിക്ക്‌, ഐമീറിയ അസെറുവുലിന എന്നിവരാണ്‌ കൊടും ഭീകരര്‍. ഈര്‍പ്പമില്ലാത്ത അവസ്ഥയില്‍ ഉറങ്ങിക്കിടക്കാന്‍ കഴിവുണ്ട്‌ ഈ അണുക്കള്‍ക്ക്‌. കോഴികളുടെ പരിചരണ മുറകളിലെ പാകപ്പിഴവുകളാണ്‌ രോഗത്തിന്‌ കാരണം. കോഴിക്കൂടിലെ പ്രത്യേകിച്ച്‌ ലിറ്ററിലെ നനവ്‌ രോഗാണുവിനെ ആക്രമണശേഷിയുള്ള സ്പോറുകളാക്കുന്നു. വെള്ളത്തിലും തീറ്റയിലും കൂടി രോഗാണു ഉള്ളില്‍ക്കടന്ന്‌ പെറ്റു പെരുകി നാശം വിതയ്ക്കുന്നു. രോഗാണു ഉള്ളില്‍ക്കടന്നാല്‍ നാലഞ്ചു ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. തീറ്റക്കു മടി, ഉന്‍മേഷക്കുറവ്‌, തുമ്മല്‍ എന്നീ ലക്ഷണങ്ങള്‍ കാണാം. രോഗം ബാധിച്ച കുഞ്ഞുങ്ങള്‍ ചിറകു താഴ്ത്തി, ഉറക്കം തൂങ്ങി കൂട്ടം കൂടിയിരിക്കും. രക്തം കലര്‍ന്ന്‌ വെള്ളം പോലെ കാഷ്ടിക്കുന്നത്‌ ഈ രോഗത്തിണ്റ്റെ പ്രധാനലക്ഷണങ്ങളിലൊന്നാണ്‌. പിന്‍ഭാഗത്ത്‌ തൂവലുകള്‍ നനഞ്ഞൊട്ടിയിരിക്കും. രോഗം മൂലം ചത്ത കോഴിയെ കീറി നോക്കിയാല്‍ രക്താതിസാരത്തിണ്റ്റെ ക്ഷതങ്ങള്‍ കുടലില്‍ കാണാം. കുടലിലുടനീളം ചെറിയ ചെറിയ രക്തസ്രാവകേന്ദ്രങ്ങള്‍ കാണും. കുടല്‍ ബലൂണ്‍ പോലെ ഊതി വീര്‍ത്തിരിക്കും. രോഗത്തിന്‌ ഫലപ്രദമായ ചികിത്സയുണ്ട്‌. കോഡ്രിനോള്‍, അംപ്രോസോള്‍, ബൈഫുറാന്‍, സള്‍മെറ്റ്‌, സള്‍ഫാക്യൂനോക്ളിലില്‍ എന്നിവ അവയില്‍ ചിലതുമാത്രം. രോഗം പിടിപെട്ടാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം വളരെ വലുതാണ്‌. ശരിയായ പരിചരണമുറകള്‍ കൊണ്ട്‌ രോഗത്തെ അകറ്റിനിര്‍ത്താം. കോഴിക്കൂട്ടിലെ ലിറ്റര്‍ എപ്പോഴും ഉണക്കിസൂക്ഷിക്കുക. ലിറ്ററിലെ ഈര്‍പ്പമാണ്‌ രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന്‌ പ്രത്യേകം മനസ്സിലാക്കുക. നനവുള്ള ലിറ്റര്‍ ഉടന്‍ മാറ്റുക. വെള്ളപ്പാത്രത്തില്‍ നിന്ന്‌ കോഴി വെള്ളം കുടിക്കുമ്പോള്‍ ചുറ്റുമുള്ള ലിറ്റര്‍ നന്നാക്കുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക. ആ വിധത്തില്‍ വെള്ളപ്പാത്രം സജ്ജീകരിക്കുകയും വേണം. ദിവസേന ലിറ്റര്‍ ഇളക്കിയിടണം. ഈര്‍പ്പം തട്ടിയാല്‍ ലിറ്റര്‍ കേയ്ക്കുപോലെയാകും. ഈര്‍പ്പമുള്ള ലിറ്റര്‍ രക്താതിസാരം മാത്രമല്ല മറ്റു പല രോഗങ്ങളേയും ക്ഷണിച്ചുവരുത്തുമെന്ന കാര്യം എല്ലാ കോഴിവളര്‍ത്തലുകാരും അറിഞ്ഞിരിക്കേണ്ടതാണ്‌. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടാം. കോഴികളുടെ രോഗങ്ങള്‍ കണ്ടുപിടിക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും വിപുലമായ സൌകര്യമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം തിരുവല്ലായിലുണ്ട്‌. ആനിമല്‍ ഡിസീസ്‌ ഡയഗ്നോസ്റ്റിക്‌ ലാബ്‌. ചത്ത കോഴികളെ കൊണ്ടു ചെന്നാല്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഈ സ്ഥാപനം നിര്‍ദ്ദേശിക്കും. അദ്ധ്യായം ൧൬ പക്ഷിപ്പനിഏവിയന്‍ ഇന്‍ഫ്ളുവന്‍സ, ബേര്‍ഡ്‌ ഫ്ളൂ എന്നീ പേരുകളില്‍ അറിയപ്പെടുന്ന പക്ഷിപ്പനി പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ്‌ രോഗമാണ്‌. ഇന്‍ഫ്ളുവന്‍സ വിഭാഗത്തിലെ വൈറസുകളാണ്‌ രോഗഹേതു. ഇന്‍ഫ്ളുവന്‍സയിലെ തന്നെ എ വിഭാഗത്തിണ്റ്റെ ഉപവിഭാഗങ്ങളായ എച്ച്‌, എന്‍ എന്നിവയുടെ വിവിധതരത്തിലുള്ള സബ്ടൈപ്പുകളാണ്‌ പക്ളിപ്പനിക്ക്‌ കാരണം. എച്ചിന്‌ ൧൬ ഉം എന്ന്‌ ൯ ഉം സബ്‌ ടൈപ്പുകള്‍ ഉണ്ട്‌. ഇവയ്ക്ക്‌ പരസ്പരമുള്ള ഏത്‌ സഹകരണവും സാധ്യമാണ്‌. ഇവ ഏതും രോഗം പരത്താന്‍ കഴിവുള്ളവയുമാണ്‌. എന്നാല്‍ മനുഷ്യരിലേക്ക്‌ പകരുന്ന പക്ഷിപ്പനിക്ക്‌ കാരണം എച്ച്‌ ൫, എന്‍ ൧ എന്ന സബ്ടൈപ്പ്‌ ആണെന്നാണ്‌ കണ്ടത്തിയിരിക്കുന്നത്‌. പക്ഷിവിഭാഗത്തില്‍ എല്ലാത്തിനും രോഗം ബാധിക്കാമെങ്കിലും വളര്‍ത്തു പക്ഷികളില്‍ താറാവുകളേയും കോവികളെയും ടര്‍ക്കികളെയുമാണ്‌ കൂടുതല്‍ ബാധിക്കുന്നത്‌. ദേശാടനപ്പക്ഷികളും കാട്ടുതാറാവുകളും വാട്ടര്‍ഫൌളുകളുമെല്ലാം രോഗലക്ഷണം കാണിക്കാത്ത രോഗവാഹകര്‍. രോഗബാധയേറ്റ പക്ഷികളും വിസര്‍ജ്യങ്ങളിലും മുക്കിലേയും വായിലേയും സ്രവങ്ങളിലും രോഗാണു കലര്‍ന്നിരിക്കും. ഈ പക്ഷികളുമായുള്ള സമ്പര്‍ക്കം രോഗമുണ്ടാക്കാം. കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളിലെ രോഗാണുകലര്‍ന്ന വെള്ളം, കാഷ്ഠം, തീറ്റ, ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും രോഗകാരണമാകും. പൂവ്‌, ആട, തല എന്നിവിടങ്ങളില്‍ നീരുവന്ന്‌ കരിനീലിക്കുക, തീറ്റയെടുക്കാതിരിക്കുക, കടുത്ത ക്ഷീണം, മുട്ടയുല്‍പാദനം കുറയുക, അതിസാരം, ശ്വാസതടസ്സം എന്നിവ പ്രധാനലക്ഷണങ്ങള്‍. മനുഷ്യരില്‍ പെട്ടെന്നുള്ള കടുത്ത പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, കടുത്ത ചുമ, ന്യുമോണിയയുടെ ലക്ഷണങ്ങള്‍, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്‌. ചിലപ്പോള്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. ൫൬ ഡിഗ്രി സെണ്റ്റിഗ്രേഡ്‌ ചൂടില്‍ ൩ മണിക്കൂറുകൊണ്ടും ൬൦ ഡിഗ്രിയില്‍ ൩൦ മിനിറ്റു കൊണ്ടും ൭൦ ഡിഗ്രിയില്‍ ൧൫ മിനിറ്റുകള്‍ക്കകവും പക്ഷിപ്പനി വൈറസ്‌ നശിക്കും. അതിനാല്‍ വേണ്ടവിധം പാകം ചെയ്ത കോഴിയിറച്ചിയും മുട്ടയും കഴിക്കാം. കേരളത്തില്‍ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല. കോഴികളിലും മറ്റു പക്ഷികളിലും അസാധാരണമായ രോഗലക്ഷണങ്ങളും വര്‍ദ്ധിച്ച മരണ നിരക്കോ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരമറിയിക്കുക. പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്‌(൧) ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്‌ കര്‍ശനമായി തടയുക. അവശിഷ്ടങ്ങള്‍ സംസ്കരിക്കാന്‍ സംവിധാനമില്ലാതെ കോഴിവളര്‍ത്തല്‍/വിപണന കേന്ദ്രങ്ങള്‍ തുടങ്ങുന്നില്ലെന്ന്‌ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക. (൨) കോഴി ഇറച്ചി, മുട്ട എന്നിവ ശരിയായും പൂര്‍ണ്ണമായും പാചകം ചെയ്ത്‌ മാത്രം ഉപയോഗിക്കുക. (൩) പുറത്തുനിന്നുള്ള കോഴികളെയും, മൃഗങ്ങളെയും സന്ദര്‍ശകരെയും വളര്‍ത്തുകേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാതിരിക്കുക. (൪) കോഴിവളര്‍ത്തുകേന്ദ്രവും പരിസരവും അണുവിമുക്ത മുന്‍കരുതല്‍ എടുത്ത്‌ ശുചിയായി സൂക്ഷിക്കുക.പരിസരം ആഴ്ചയിലൊരിക്കല്‍ അടിച്ചുവാരി തീയിടുക. പരിസരത്ത്‌ ഇടയ്ക്കിടെ കുമ്മായം വിതറുക.കൂട്‌ ബ്ളീച്ചിംഗ്‌ പൌഡര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കുക. (൫) വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കുക. അദ്ധ്യായം ൧൭ പൂപ്പല്‍ വിഷബാധകോഴിവ്യവസായം പല തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്‌. പൂപ്പല്‍ വിഷമുണ്ടാകുന്ന പ്രശ്നങ്ങള്‍ അവയില്‍ പ്രധാനമാണ്‌. കോഴികളെ ബാധിക്കുന്ന പൂപ്പല്‍ വിഷങ്ങളില്‍ പ്രധാനം അഫ്ളാടോക്സിന്‍ തന്നെ. കോഴിത്തിറ്റയുടെ പ്രധാനഘടകങ്ങളായ ചോളം, തോങ്ങാപ്പിണ്ണാക്ക്‌, കടലപ്പിണ്ണാക്ക്‌, പരുത്തിക്കുരുപ്പിണ്ണാക്ക്‌ എന്നിവയില്‍ പൂപ്പല്‍ ബാധയുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്‌. സാമാന്യം ചൂടും, ഈര്‍പ്പമുള്ള കാലാവസ്ഥയും, അനവസരത്തിലെ മഴയും പൂപ്പല്‍ വളര്‍ച്ചയെ സഹായിക്കുന്നു. അസ്പെര്‍ജില്ലസ്‌ ഫ്ളേവസ്‌, അസ്പെര്‍ജില്ലസ്‌ പാരാസിറ്റിക്കസ്‌ എന്നീ പൂപ്പലുകള്‍ ഉണ്ടാക്കുന്ന അഫ്ളാടോക്സിന്‍ കന്നുകാലികളുടേയും, കോഴികളുടേയും കരളിന്‌ തകരാറുണ്ടാക്കും. വിഷബാധയേറ്റാല്‍ വളര്‍ച്ച മുരടിക്കും, മുട്ടയുല്‍പ്പാദനം കുറയും, രോഗപ്രതിരോധശേഷി കുറയുന്നതുമൂലം രോഗങ്ങളും അതുമൂലം കനത്ത സാമ്പത്തിക നഷ്ടവും ഉണ്ടാകും. ധാന്യങ്ങളില്‍ പൂപ്പല്‍ ബാധ പല ഘട്ടങ്ങളിലും ഉണ്ടാകാം. (൧) വിളവെടുപ്പിന്‌ മുമ്പ്‌, വിളവെടുക്കുമ്പോള്‍, വിളവെടുപ്പിന്‌ ശേഷം. (൨) ധാന്യപ്പുരകളില്‍ സൂക്ഷിക്കുമ്പോള്‍, കയറ്റി ഇറക്കുമ്പോള്‍(൩) ഇടയ്ക്കിടെ വൃത്തിയാക്കാത്ത തീറ്റപ്പാത്രത്തില്‍ നിന്ന്‌. ഈ വിഷം താറാവിനും ടര്‍ക്കിക്കും വളരെ കുറഞ്ഞ അളവില്‍ പോലും മാരകമാണ്‌ എന്നിരുന്നാലും, പൂവന്‍ കോഴികളെയും, ഇറച്ചിക്കോഴികളെയും അഫ്ളാടോക്സിന്‍ വളരെ പെട്ടെന്ന്‌ മാരകമായി ബാധിക്കും. ഇത്‌ കരളിനെയാണ്‌ ബാധിക്കുന്നത്‌. കരളിന്‌ സാരമായ തകരാറുണ്ടാക്കുന്നതിനു പുറമെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുകയും ചെയ്യും. ഇതുമൂലമുണ്ടാകുന്ന ദോഷങ്ങള്‍ പലതാണ്‌. (൧) ഉല്‍പാദനക്ഷമത കുറയും. (൨) വളര്‍ച്ച മുരടിക്കും, മാംസത്തിണ്റ്റെ ഗുണമേന്‍മ കുറയും. (൩) മുട്ടയുടെ തൂക്കവും, എണ്ണവും കുറയും. (൪) രോഗപ്രതിരോധ ശേഷി കുറയുന്നതിനാല്‍ രക്താതിസാരം, കോളിബാസില്ലോസ്‌, കോളി സെപ്റ്റിസീമിയ മുതലായ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടും. (൫) രോഗപ്രതിരോധ വാക്സിനുകളുടെ ഫലം ലഭിക്കില്ല. (൬) തീറ്റ തിന്നാന്‍ മടിക്കും. (൭) പോഷണങ്ങള്‍ വലിച്ചെടുക്കല്‍ കുറയും, മരണനിരക്ക്‌ കൂടും, കാലിന്‌ തകരാറുണ്ടാകും, വിഷബാധയേറ്റ കോഴി വിളറിവെളുക്കും. (൮) രക്തം കട്ടപിടിക്കാതിരിക്കും. അഫ്ളാടോക്സിണ്റ്റെ ലെവല്‍ എന്നൊന്നില്ല എന്നിരുന്നാലും തീറ്റയില്‍ പരമാവധി അനുവദനീയമായ ലെവല്‍ ൨൦ പി.പി.ബി (പാര്‍ട്ട്‌ പറ്‍ ബില്യണ്‍) ആണ്‌. വിഷബാധയുണ്ടാകാതിരിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. (൧) തീറ്റ വെയിലത്ത്‌ നന്നായി ഉണങ്ങുക. (൨) പൂപ്പല്‍ മൂലം കട്ടയായ തീറ്റ ഉപയോഗിക്കാതിരിക്കുക. (൩) തീറ്റയില്‍ പ്രോട്ടീന്‍, മെതിയോണ്‍, സെലീനിയം, വിറ്റാമിന്‍ എ, ഡി.ഇ.കെ, ബി കോംപ്ളക്സ്‌ എന്നിവയുടെ അളവ്‌ കൂട്ടുക. (൪) കരള്‍ ഉത്തേജക മരുന്നുകള്‍ കൊടുക്കുക. (൫) മൈക്കോ ടോക്സിന്‍ ബൈന്‍ഡറുകള്‍ ഉപയോഗിക്കുക. ഇവ തീറ്റയിലും ഈര്‍പ്പം കുറയ്ക്കും, തീറ്റ കട്ട പിടിക്കാതിരിക്കും, അഫ്ളാടോക്സിണ്റ്റെ ലഭ്യത കുറയ്ക്കുകയും, അസിഡിഫിക്കേഷന്‍ വഴി പിഎച്ചും, ബാക്ടീരിയകളുടെ എണ്ണവും കുറയ്ക്കുകയും, തീറ്റയിലെ പോഷകങ്ങള്‍ ഉപയുക്തമാക്കുകയും ചെയ്യും. ഇവ മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. അലൂസില്‍ പ്രീമിക്സ്‌, അറ്റോക്സ്‌, ബാന്‍ടോക്സ്‌, ചെക്ക്‌-ഓ-ടോക്സ്‌, ഡീ-ടോക്സ്‌ എന്നിവ മൈക്കോടോക്സിന്‍ ബൈന്‍ഡറുകളാണ്‌. അദ്ധ്യായം ൧൮ മുട്ട കുറയല്‍ രോഗം അഥവാ എഗ്ഗ്‌ ഡ്രോപ്പ്‌ സിന്‍ഡ്രോംകോഴികളുടെ മുട്ടയുല്‍പാദനത്തെ പാടെ തകരാറിലാക്കുന്നരോഗമാണ്‌ എഗ്ഗ്‌ ഡ്രോപ്പ്‌ സിന്‍ഡ്രോം. മുട്ടയുല്‍പാദനം പെട്ടെന്ന്‌ കുറയാന്‍ ഇടയാക്കുന്ന രോഗം ൧൯൭൬ ല്‍ ആണ്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്തത്‌. ഇ.ഡി.എസ്‌ ൭൬ എന്നറിയപ്പെടുന്ന ഈ രോഗമുണ്ടാക്കുന്നത്‌ ഒരു അഡിനോ വൈറസ്‌ ആണ്‌. മുട്ടക്കോഴികളില്‍ പരമാവധി ഉല്‍പാദനക്ഷമതയുള്ളപ്പോള്‍ ഈ രോഗം പിടിപെടുന്നതിനാല്‍ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകും. യു.എസ്‌. എയും കാനഡയും ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും കോഴികളെ ഈ രോഗം ബാധിക്കാറുണ്ട്‌. രോഗസംക്രമണംരോഗം ബാധിച്ചവയില്‍ നിന്നു നേരിട്ടും, തീറ്റയിലുടെയും, വിസര്‍ജ്യങ്ങളിലൂടെയും, രോഗം ഉള്ളവയെ പരിചരിച്ചവര്‍, ഉപകരണങ്ങള്‍ എന്നിവയില്‍ക്കൂടെയും രോഗം പകരാം. രോഗബാധയോറ്റ കോഴികളുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന കോഴികള്‍ക്കും രോഗം പകരാം. രോഗലക്ഷണം. ൪൦ ആഴ്ച പ്രായം എത്തും മുമ്പേ രോഗലക്ഷണങ്ങള്‍ കാണിക്കും. മുട്ടയുല്‍പാദനം കുറയുന്നു. എന്നതൊഴിച്ചാല്‍ ആരോഗ്യക്ഷമതയ്ക്ക്‌ മാറ്റം ഉണ്ടാകുകയില്ല. ൩൫% മുതല്‍ ൪൦% വരെ മുട്ടയുല്‍പാദനത്തില്‍ കുറവ്‌ വരാം. ഇത്‌ ൮ ആഴ്ച മുതല്‍ ൧൨ ആഴ്ച വരെ നീളും. മുട്ടത്തോടിന്‌ നിറവ്യത്യാസം ഉണ്ടാകുന്നതും മുട്ടത്തോടിണ്റ്റെ കട്ടി കുറയുന്നതും തോല്‌ മുട്ടയിടുന്നതും ഈ രോഗത്തുണ്റ്റെ ലക്ഷണങ്ങളാണ്‌. മുട്ടത്തോടില്‍ വിള്ളലുകള്‍ ഉണ്ടാകാം. തോടിന്‌ പുറത്ത്‌ ധാതുക്കള്‍ അടിഞ്ഞുകൂടിയിരിക്കുന്നതു കാണാം. മുട്ടവെള്ള കട്ടികുറഞ്ഞ വെള്ളം പോലെയിരിക്കും, ഉണ്ണി കലങ്ങിയും. ഈ മുട്ട അട വച്ചാല്‍ വിരിയല്‍ നിരക്ക്‌ വളരെ കുറവായിരിക്കും. രോഗം ബാധിച്ച കോഴകളുടെ പൂവ്‌ വിളറും ചിലപ്പോള്‍ വയറിളക്കവും ഉണ്ടാകും. രോഗം വന്ന കോഴികളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ അണ്ഡാശയം മുരടിച്ചിരിക്കുന്നതായി കാണാം. രോഗനിയന്ത്രണംഈ രോഗത്തിനെതിരെ ഫലപ്രദമായ ചികിത്സകള്‍ നിലവിലില്ല. രോഗം ബാധിച്ചവയെ മറ്റുള്ളവയില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കണം. ഈ രോഗത്തിനെതിരെ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പുകള്‍ നിലവിലുണ്ട്‌. മുട്ടക്കോഴികള്‍ക്ക്‌ ൧൮-൨൦ ആഴ്ച പ്രായമാകുമ്പോള്‍ ഈ കുത്തിവയ്പ്‌ നല്‍കണം. അദ്ധ്യായം ൧൯ കോഴികളുടെ വയറിളക്കം നിസ്സാരമല്ലപല കോഴിക്കര്‍ഷകരും അവഗണിക്കുന്ന പ്രശ്നമാണ്‌ കോഴികളുടെ വയറിളക്കം അഥവാ അയഞ്ഞ കാഷ്ടം. ഇതുമൂലം വളര്‍ച്ച മുരടിക്കുന്നതോടൊപ്പം മുട്ടയുല്‍പ്പാദനം കുറയും. മരണത്തിനു തന്നെ ഇതു വഴിതെളിക്കും. എന്തുകൊണ്ട്‌ വയറിളകുന്നു. (൧) പ്രായം: കോഴിക്കുഞ്ഞുങ്ങള്‍ക്കാണ്‌ അയഞ്ഞ കാഷ്ഠം വളര്‍ച്ച പൂര്‍ത്തിയാകാത്തവയേക്കാള്‍ കൂടുതല്‍. മുട്ടയിടാന്‍ തുടങ്ങുമ്പോഴും ഈ പ്രശ്നം കൂടുതലായി കാണാറുണ്ട്‌. (൨) ചൂട്‌: ചൂടുകാലത്ത്‌ കൂടുതല്‍ വെള്ളം കുടിക്കുന്ന കോഴി അമിതജലം കാഷ്ടത്തിലൂടെ പുറംതള്ളുന്നു. (൩) വായുസഞ്ചാരത്തിണ്റ്റെ അപര്യാപ്തത: ശരിയായ അളവില്‍ വായുസഞ്ചാരം നടക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ട്‌. തെറ്റായ ദിശയില്‍ കൂടു പണിയുക. കൂടിന്‌ വീതി കുറയുകയോ കൂടുകയോ ചെയ്യുക, കൂടിണ്റ്റെ വശങ്ങളില്‍ കര്‍ട്ടന്‍ ഇടുക തുടങ്ങിയവയൊക്കെ കാഷ്ഠം ഉണങ്ങാതിരിക്കാനും അണുക്കളും ബാഹ്യപരാദങ്ങളും പെരുകാനും കൂട്ടില്‍ അമോണിയായുടെ അളവ്‌ ക്രമാതീതമായി വര്‍ധിക്കാനും ഇടയാകും. ഇത്‌ അന്തരീക്ഷമലിനീകരണവും രോഗങ്ങളും വിളിച്ചുവരുത്തും. (൪) പരിപാലനത്തിലെ പാകപ്പിഴകള്‍: കൂട്ടില്‍ ആശ്യത്തിന്‌ സ്ഥലസൌകര്യം ഇല്ലാതിരിക്കുന്നത്‌ കൂടുതല്‍ കാഷ്ഠം കുമിഞ്ഞുകൂടാന്‍ ഇടയാകും. (൫) ആഹാരംകോഴികളുടെ അയഞ്ഞ കാഷ്ഠത്തിന്‌ പ്രധാന കാരണം അവയുടെ ആഹാരമാണ്‌. (൧) ഉണങ്ങാത്ത ധാന്യങ്ങള്‍: അവയില്‍ കൂടുതല്‍ അളവില്‍ ജലാംശം ഉണ്ടാകും. ഇത്‌ ധാന്യങ്ങളില്‍ പൂപ്പല്‍ ബാധയ്ക്കും പൂപ്പല്‍ വിഷം കുടല്‍ വീക്കത്തിനും അതുവഴി അയഞ്ഞ കാഷ്ഠത്തിനും കാരണമാകും. (൨) മൊളാസസ്‌: മൊളാസസ്‌ രുചി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കോഴിക്കിഷ്ടമാണ്‌. ഇത്‌ കൂടുതല്‍ ഊര്‍ജ്ജം നല്‍കും. ഇവയില്‍ അംളാംശം കൂടുതലാണ്‌. ഇത്‌ പൂപ്പല്‍ ബാധിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇവയില്‍ കൂടുതല്‍ അളവിലുള്ള സള്‍ഫൈറ്റ്‌ കുടലിനുള്ളില്‍ കൂടുതല്‍ വെള്ളവുമുണ്ടാക്കും. ഇക്കാരണത്താല്‍ വയറിളക്കമാവും ഫലം. (൩) ഉപ്പ്‌: കോഴിത്തീറ്റയില്‍ ഉപ്പ്‌ കൂടിയാല്‍ കോഴി കൂടുതല്‍ വെള്ളം കുടിക്കും. തീറ്റയില്‍ ഉപ്പിണ്റ്റെ അളവ്‌ ൦.൫ ശതമാനത്തില്‍ കൂടുതല്‍ പാടില്ല (൧൦൦ കിലോ തീറ്റയ്ക്ക്‌ ൫൦൦ ഗ്രാം). ഉപ്പില്ലാതെ ഉണങ്ങിയ മീന്‍പൊടിയേ ചേര്‍ക്കാവൂ. ഉപ്പ്‌ കൂടിയാല്‍ കോഴിക്കുഞ്ഞുങ്ങള്‍ ഉടന്‍ ചത്തുവീഴും. ഉപ്പുമൂലമുള്ള വയറിളക്കം ഉപ്പ്‌ പിന്‍വലിച്ചാല്‍ മാറും. (൪) നാരും പ്രോട്ടീനും: കോഴിത്തീറ്റയിലെ പ്രധാനഘടകങ്ങളായ കടലപ്പിണ്ണാക്ക്‌, സൂര്യകാന്തിപ്പിണ്ണാക്ക്‌, അരിത്തവിട്‌ എന്നിവയില്‍ നാര്‌ കൂടും. ഇത്തരം തീറ്റ കോഴി കൂടുതല്‍ കഴിക്കാന്‍ ഇടയായാല്‍ ക്രമാതീതമായി വെള്ളം കുടിക്കും. കടലപ്പിണ്ണാക്കില്‍ പ്രോട്ടീണ്റ്റെ അളവ്‌ കൂടും. സൂര്യകാന്തിപ്പിണ്ണാക്കിന്‌ പൊതുവെ വില കുറവാണെന്നത്‌ കൂടുതല്‍ അളവില്‍ ഇത്‌ ചേര്‍ക്കാന്‍ കര്‍ഷകനെ പ്രേരിപ്പിക്കും. (൧൦൦ കി.ഗ്രാമിന്‌ ൫ കിലോയാണ്‌ ചേര്‍ക്കേണ്ടത്‌). ഇത്‌ രക്തത്തില്‍ യൂറിക്കാസിഡിണ്റ്റെ അളവ്‌ വര്‍ദ്ധിപ്പിക്കും. ഇക്കാരണത്താല്‍ കോഴി കൂടുതല്‍ വെള്ളം കുടിക്കും. അയഞ്ഞ കാഷ്ടത്തിന്‌ കാരണമാവുകയും ചെയ്യും. (൫) കാത്സ്യവും മഗ്നീഷ്യവും: മുട്ടയിടുന്ന കോഴിക്ക്‌ കൂടിയ അളവില്‍ കാത്സ്യം ആവശ്യമാണ്‌. ഇതിനായി കക്ക കൊടുക്കാറാണ്‌ പതിവ്‌. കക്കായില്‍ കാത്സ്യം ധാരാളമുണ്ട്‌, മഗ്നീഷ്യവും. ഇത്‌ അമിതമായാല്‍ വളര്‍ച്ച മുരടിക്കാനും വയറിളക്കത്തിനും കാരണമാകും. കോഴിത്തീറ്റയിലെ ഘടകങ്ങളായ ചോളത്തിലും സോയാബീനിലും എല്ലുപൊടിയിലും മഗ്നീഷ്യം കൂടുതലുണ്ട്‌. (൬) പരുക്കന്‍ ധാന്യങ്ങള്‍: ബാര്‍ലി പോലുള്ള പരുക്കന്‍ ധാന്യങ്ങള്‍ കുടലിണ്റ്റെ നേര്‍ത്ത ആവരണങ്ങളില്‍ ക്ഷതങ്ങളുണ്ടാക്കും. ഇവയില്‍ നിന്ന്‌ ഒട്ടുന്ന ഒരു ദ്രാവകം പുറപ്പെടുന്നു. (൬) രാസപദാര്‍ത്ഥങ്ങളും വിഷവസ്തുക്കളുംതീറ്റയില്‍ അഫ്ളാടോക്സിന്‍, ഒക്‌റാടോക്സിന്‍ മുതലായ മൈക്കോടോക്സിനുകള്‍ കലരുന്നതും ഗുണമേന്‍മ കുറഞ്ഞ വിറ്റാമിനുകളും ധാതുലവണ മിശ്രിതങ്ങളും കോഴിക്കു നല്‍കുന്നതും കുടലിണ്റ്റെ നേര്‍ത്ത ആവരണത്തിന്‌ ക്ഷതങ്ങളുണ്ടാക്കും. അതോടൊപ്പം ദഹനം ശരിയായി നടക്കാതിരിക്കുന്നതിനും വിറ്റാമിന്‍ ധാതുലവണ കമ്മി ഉണ്ടാകുന്നതിനും ഇടയാകും. ഇതും അയഞ്ഞ കാഷ്ഠത്തിന്‌ കാരണമാകും. (൭) അസുഖങ്ങള്‍വയറിളക്കമുണ്ടാക്കുന്ന ബാക്ടീരിയ രോഗങ്ങളില്‍ പ്രധാനം സാള്‍മോനെല്ലോസിസ്‌, കോളിബാസില്ലോസിസ്‌, ബാസിലറി വൈറ്റ്‌ ഡയേറിയ, നെക്രോട്ടിക്‌ എന്‍ട്രൈറ്റിസ്‌ എന്നിവയും വൈറല്‍ രോഗങ്ങളായ വസന്തയും വൈറല്‍ ഡയേറിയയുമാണ്‌. രക്താതിസാരമും വിരകളും വയറിളക്കവുമുണ്ടാക്കും. അയഞ്ഞ കാഷ്ടം ഉണ്ടാകാതിരിക്കാന്‍ ൯ നിര്‍ദ്ദേശങ്ങള്‍കോഴികളില്‍ അയഞ്ഞ കാഷ്ടം ഉണ്ടാകാനുള്ള കാരണം കണ്ടറിഞ്ഞു വേണം പരിഹാരം സ്വീകരിക്കാന്‍. ചുവടേ ചേര്‍ക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കുക. (൧) കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ സുഖമായും ആഘാതങ്ങളില്ലാതെയും കഴിയാന്‍ അവസരം ഒരുക്കുക. (൨) വായു സഞ്ചാരം ശരിക്കു ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുക. ചൂടുകാലത്ത്‌ ഫാന്‍ ലഭ്യമാക്കാനും കര്‍ട്ടന്‍ അഴിച്ചുമാറ്റാനും ശ്രദ്ധിക്കണം. (൩) കൂട്ടില്‍ ആവശ്യത്തിന്‌ സ്ഥലം ഉറപ്പാക്കുക. വിവിധ കൂടുകളില്‍ നിര്‍ദ്ദിഷ്ട കാലത്തുമാത്രം കോഴികളെ വളര്‍ത്തുക. ബ്രൂഡറിലും ഗ്രോവര്‍ കൂടുകളിലും വളര്‍ത്തേണ്ട പ്രായം കഴിഞ്ഞ്‌ വളര്‍ത്താന്‍ പാടില്ല. (൪) കൂട്ടിനുള്ളില്‍ ചൂട്‌ കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക. (൫) തീറ്റ പരിശോധിച്ച്‌ അവയിലെ ഘടകങ്ങളായ പ്രോട്ടീന്‍, നാര്‌, മൊളാസസ്‌, ഉപ്പ്‌, മഗ്നീഷ്യം, കാത്സ്യം എന്നിവയുടെ അളവ്‌ ആവശ്യത്തില്‍ കൂടുതലാണോ എന്നറിയുക. (൬) കുടിവെള്ളം ശുദ്ധമാണെന്നുറപ്പാക്കുക. ബ്ളീച്ചിംഗ്‌ പൌഡര്‍ ഉപയോഗിച്ചോ മെഡിക്ളോര്‍ ഉപയോഗിച്ചോ കുടിവെള്ളം അണുവിമുക്തമാക്കാം. (൭) രോഗങ്ങള്‍ക്കെതിരെ പ്രതിരോധ വാക്സിനുകള്‍ നല്‍കുക. (൮) രണ്ടു ശതമാനം സോഡിയം ബെണ്റ്റോനൈറ്റ്‌ ചേര്‍ക്കുന്നത്‌ ഈര്‍പ്പം കുറയ്ക്കും. ഇത്‌ ൧൦ ദിവസം ചേര്‍ത്തതിന്‌ ശേഷം രണ്ടാഴ്ച പിന്‍വലിക്കണം. (൯) ഇലക്ട്രോലൈറ്റ്സും, ആണ്റ്റിബയോട്ടിക്കുകളും വയറിളക്കത്തിനെതിരേയുള്ള മരുന്നുകളും ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കണം. കോഴികളുടെ കാഷ്ടം അയഞ്ഞുപോകാനുള്ള കാരണങ്ങള്‍ പലതാണ്‌. അതുകൊണ്ട്‌ പരിഹാര മാര്‍ഗ്ഗങ്ങള്‍ക്ക്‌ ശ്രമിക്കുന്നതിനു മുമ്പ്‌ കാരണം കൃത്യമായി കണ്ടുപിടിക്കണം. അദ്ധ്യായം ൨൦ പ്രശ്നസൂചനകള്‍ മനസ്സിലാക്കി മുന്‍കരുതലുകള്‍പ്രശ്നങ്ങളും, രോഗങ്ങളും തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ്‌ പരിഹാരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കണം. ചില പ്രശ്നങ്ങളും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളും ചുവടേ ചേര്‍ക്കുന്നു. (൧) ചൂടു നല്‍കുന്ന ബള്‍ബുകളില്‍ നിന്ന്‌ കുഞ്ഞുങ്ങള്‍ അകന്നു മാറിയാല്‍ ? ചൂടു കൂടുതലാണ്‌. (൨) ചൂടു നല്‍കുന്ന ബള്‍ബുകള്‍ക്കടിയില്‍ കുഞ്ഞുങ്ങള്‍ തിക്കിത്തിരക്കിയാല്‍ ? തണുക്കുന്നു. (൩) കോഴി കിതയ്ക്കുന്നു, ശ്വാസം മുട്ടുന്നു ? ചൂടു കൂടുതലാവാം, ശ്വാസകോശ രോഗങ്ങളാവാം. (൪) കണ്ണിന്‌ പ്രശ്നങ്ങള്‍, മുഷിഞ്ഞ തൂവല്‍ ? പോഷക കമ്മി, (വിറ്റാമിന്‍ എ) വായു സഞ്ചാരക്കുറവ്‌, സ്ഥലക്കുറവ്‌, തിക്കിത്തിരക്കല്‍. (൫) വെള്ളപ്പാത്രത്തിനും, തീറ്റപ്പാത്രത്തിനും ചുറ്റില്‍ തിക്കിത്തിരക്ക്‌ ? പാത്രങ്ങള്‍ ആവശ്യത്തിനില്ല. (൬) ലിറ്റര്‍ നനഞ്ഞ്‌ കേക്കു പോലെ, മുഷിഞ്ഞ തൂവല്‍, കാലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കാഷ്ടം ? ലിറ്റര്‍ പരിപാലനം മോശം, വായുസഞ്ചാരം പരിതാപകരം. (൭) അമോണിയയുടെ രൂക്ഷഗന്ധം ? വായുസഞ്ചാരം കുറവ്‌, ലിറ്റര്‍ പരിപാലനം മോശം. (൮) ചിതറിയ തൂവലുകള്‍, രക്തം കലര്‍ന്ന വയറിളക്കം, വിളറിയ കാലുകള്‍ ? രക്താതിസാരം