Off Topic:

നിഷാന്‍ നസീര്‍,

ഇന്‍‌സ്കേപ് ഉപയോഗിച്ചു് ദിവസവും പേജു് ചെയ്യുക ക്ഷിപ്രസാദ്ധ്യമല്ല. ൧൨ പേജുള്ള ദിനപത്രത്തിന്റെ ആവശ്യത്തിനു് വേണ്ടിയാണിതു്.  മലയാളം ഡിറ്റിപിക്കു് പറ്റുന്ന ഒരു നല്ല യൂട്ടിലിറ്റി സ്വതന്ത്ര സോഫ്റ്റ്വെയറായി നിലവില്‍ ലഭ്യമല്ല എന്നാണു് ഞാന്‍ മനസ്സിലാക്കുന്നതു്. ഇന്‍ഡിസൈനോ പേജ് മേക്കറോ ക്വാര്‍ക് എക്സ്പ്രസോ പോലെ ഒട്ടേറെ സൌകര്യങ്ങളുള്ള ഒരു പാക്കേജ് ഇംഗ്ലീഷില്‍ പോലും ഇല്ല എന്നു കൂടി പറയണം. സ്ക്രൈബസ് പോലും പ്രൊഫഷണലി ശിശുവാണു്. തത്വത്തിനു് വേണ്ടി അതു് ഉപയോഗിച്ചു പേജു് ചെയ്യാമെന്നേയുള്ളൂ. ഒരു പ്രൊഫഷണല്‍ എന്‍വയണ്‍മെന്റില്‍ അതിനു് സ്കോപ്പില്ല. അവരൊട്ടു് മലയാളം സപ്പോര്‍ട്ടു് നല്‍കുന്നുമില്ല.

നന്ദി

- സെബിന്‍

...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc