മറുപടികള്‍ക്കു് നന്ദി.

വരമൊഴി ഡൌണ്‍ലോഡ് ചെയ്ത് പരീക്ഷിച്ചു. ആസ്കിയില്‍ നിന്നു് യൂണിക്കോഡിലേക്കുള്ള മാറ്റം കുഴപ്പമില്ലാതെ നടക്കുന്നുണ്ടു്. എന്നാല്‍ യൂണിക്കോഡില്‍ നിന്നു് ആസ്കിയിലേക്കു് മാറ്റുമ്പോള്‍ കുനുപ്പുള്ള അക്ഷരങ്ങള്‍ അപ്രത്യക്ഷമാകുന്നു. അതെല്ലാം വീണ്ടും ടൈപ്പ് ചെയ്യേണ്ടിവരുന്നതും മെനക്കേടാണു്.

പയ്യന്‍സ് ഉപയോഗിക്കാന്‍ ശ്രമം നടത്തി. ഡൌണ്‍ലോഡ് ലൊക്കേഷനില്‍ നിന്നു്  .tar.gz file download ചെയ്ത് .tar ആയി extract ചെയ്തു. .tar വീണ്ടും എക്സ്ട്രാക്റ്റ് ചെയ്തപ്പോള്‍ payyansv02 എന്ന ഫോള്‍ഡറിനുള്ളില്‍ രണ്ടു് ഫയലുകളും മൂന്നു് ഡയറക്ടറിയും കണ്ടു. installer എന്നു തോന്നുന്ന ഫയലുകളൊന്നും കണ്ടില്ല. setup.py എന്ന ഫയല്‍ കണ്ടെങ്കിലും അതു തുറക്കാനുള്ള പ്രോഗ്രാം നമുക്കറിയില്ലെന്നാണു് വിന്‍ഡോസ് ലൈവ് വന്നുപറഞ്ഞതു്. വിക്കിയ പേജിലെ നിര്‍ദ്ദേശമനുസരിച്ചു് കമാന്‍ഡ് പ്രോംപ്റ്റില്‍ നിന്നു് sudo python setup.py install എന്നു് കമാന്‍ഡ് നല്‍കി. പക്ഷെ അതും വിന്‍ഡോസിനു് മനസ്സിലായില്ല. എന്താണു് ഞാന്‍ ചെയ്യേണ്ടതു് ?

- സെബിന്‍

...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis)

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc