ബോക്സ്‌ 1 കോപ്പി­റൈ­ട്‌, ഡിസൈൻ, ട്രേഡ്‌ മാർക്ക്‌, പേറ്റന്റ്‌, ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷൻ (ജി.ഐ), തുട­ങ്ങിയ ബൗദ്ധിക സ്വത്ത­വ­കാശ നിയ­മ­ങ്ങൾ ബ്രാൻഡ്‌ കോൺഷ്യ­സായ മെട്രോ സെക്ഷ്വൽ കോസ്മോ­പൊ­ളി­ടി­യുടെ വജ്രാ­യു­ധ­ങ്ങ­ളാ­ണ്‌. ഇത്തരം നിയ­മ­ങ്ങ­ളിലെ ബാല­താ­ര­മാണ്‌ ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷൻ. 1995 ജനു­വരി 1നു നില­വിൽ വന്ന ട്രിപ്സ്‌ കരാ­റിൽ (ഡബ്ല്യൂ.­ടി.­ഒ. ഏഗ്രി­മെന്റ്‌ ഓൺ ട്രേഡ്‌ റിലേ­ടഡ്‌ ആസ്പെക്ട്സ്‌ ഓഫ്‌ ഇന്റ­ല­ക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്‌) ഇന്ത്യ ഒപ്പി­ട്ട­തോടെ അംഗ­രാ­ജ്യ­ങ്ങ­ളിലെ ജി.ഐ പ്രഖ്യാ­പ­ന­ങ്ങൾ ഇന്ത്യ അംഗീ­ക­രി­ക്കേണ്ട ബാധ്യത വന്നു. അതേ സമയം പ്രത്യേക ജി.ഐ നിയമം പാസാ­ക്കാത്ത രാജ്യ­ങ്ങൾക്ക്‌ മറ്റു രാജ്യ­ങ്ങ­ളിൽ ഈ സംര­ക്ഷണം അവ­കാ­ശ­പ്പെ­ടാ­ൻ കഴി­യി­ല്ലാ­യി­രു­ന്നു. നിയ­മ­ത്തിലെ ഈ പഴു­തു­മൂലം തന­തായ ഇന്ത്യൻ ഉത്പ­ന്ന­ങ്ങൾക്ക്‌ വിദേശ വിപണി നഷ്ട­മാ­കു­മെന്ന ഘട്ട­ത്തി­ലാണ്‌ 1999ൽ ഇന്ത്യ പാർല­മെന്റിൽ ഒരു ആക്ട്‌ കൊണ്ടു­വ­രു­ന്നതും 2002ൽ അത്‌ റൂൾസ്‌ ആകു­ന്നതും 2003 സെപ്തം­ബാർ 15ന്‌ നിയമം പൂർണ്ണ­മായി പ്രാബ­ല്യ­ത്തിൽ വരു­ന്ന­തും. ബോക്സ്‌ 2 ഒരു രാജ്യത്തോ ഒരു പ്രദേ­ശത്തോ മാത്രം ഉത്പാ­ദി­പ്പി­ക്കു­ന്നതും പൊതു­വായ പ്രത്യേ­ക­ത­ക­ളു­ള്ളതും നിശ്ചിത ഗുണ­നി­ല­വാരം ഉറ­പ്പാ­ക്കു­ന്ന­തു­മായ കാർഷിക വിള­കൾ, പ്രകൃതി വിഭ­വ­ങ്ങൾ, ഇതര ഉത്പ­ന്ന­ങ്ങൾ എന്നി­വയെ ഒരു ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷൻ (ജി.ഐ) കൊണ്ട്‌ വേർതി­രിച്ച്‌ കാട്ടാം. ഇത്‌ അവയ്ക്ക്‌ വിപ­ണി­യിൽ ഉയർന്ന വില കിട്ടു­ന്ന­തിനും ആ പ്രാദേ­ശിക നാമം ആരും ദുരു­പ­യോഗം ചെയ്യാ­തി­രി­ക്കു­ന്ന­തിനും സഹാ­യി­ക്കും. വ്യതി­രി­ക്ത­മായ നിർമ്മാണ/ഉത്പാ­ദന രീതി, കാലാ­വ­സ്ഥ, ഭൂമി­ശാസ്ത്ര പ്രത്യേ­ക­ത­കൾ എന്നി­വയാകും ആ പ്രദേ­ശത്ത്‌ ഉണ്ടാ­കു­ന്നതോ നിർമ്മിക്കു­ന്നതോ ആയ ഉത്പ­ന്ന­ങ്ങൾക്ക്‌ തന­തായ ഗുണ­ങ്ങൾ ഉറ­പ്പു­വ­രു­ത്തു­ന്ന­ത്‌. അതാതു രാജ്യ­ങ്ങ­ളുടെ ജി.ഐ നിയമം പാലി­ക്കേ­ണ്ട­ത്‌ ലോക വ്യാപാര സംഘ­ടനയുടെ അംഗ­രാ­ജ്യ­ങ്ങ­ളുടെ അന്താ­രാഷ്ട്ര മര്യാ­ദ­യാ­ണ്‌. ഇത­നു­സ­രിച്ച്‌ ട്രേഡ്‌ മാർക്കിന്‌ തുല്യ­മായ നിയ­മ­പ­രി­രക്ഷ ഇന്ത്യൻ ജി.ഐ ഉത്പ­ന്ന­ങ്ങൾക്ക്‌ വിദേ­ശത്ത്‌ ലഭി­ക്ക­ണം. തിരിച്ച്‌ ഇന്ത്യയും അതേ പോലെ വിദേശ ജി.ഐ ഉത്പ­ന്ന­ങ്ങൾക്ക്‌ ബൗദ്ധി­കാ­വ­കാശം ഉറ­പ്പു­വ­രു­ത്ത­ണം. ബോക്സ്‌ 3 ട്രേഡ്‌ മാർക്ക്‌ ഏതെ­ങ്കിലും ഒരു ഉത്പാ­ദ­കനു മാത്രം എക്സ്ക്ലൂ­സീ­വായി ഉപ­യോ­ഗി­ക്കാൻ കഴി­യു­ന്ന­താ­ണെ­ങ്കിൽ ഒരു കൂട്ടം ഉത്പാ­ദ­കർക്ക്‌ പൊതു­വായി ഉപ­യോ­ഗി­ക്കാൻ കഴി­യുന്ന പ്രാദേ­ശിക പൊതു­ഗു­ണ­നി­ല­വാര സൂചികയാണ്‌ ജി. ഐ അഥവാ ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷൻ. അതു­പ്ര­കാരം സ്വിസ്‌ ചോക്ലേ­ട്‌, റോക്ഫോർട്ട്‌ ചീസ്‌, ഫ്ലോറിഡ ഓറഞ്ച്‌, സ്കോച്ച്‌ വിസ്കി, ഷാംപെ­യ്ൻ, ടസ്ക­നി, കാശ്മീരി ഷോൾ തുട­ങ്ങി­യ­വ­യൊക്കെ അന്താ­രാഷ്ട്ര പ്രശസ്തി ആർജ്ജിച്ച ജി.­ഐ­ക­ളിൽ പെടു­ന്നു. ബസ്മതി അരി, പാല­ക്കാ­ടൻ മട്ട അരി, ഞവര നെല്ല്‌, കാഞ്ചീ­വരം പട്ടുസാരി, ഡാർജി­ലിങ്‌ തേയി­ല, അൽഫോൺസോ മാങ്ങ, ആല­പ്പി ഗ്രീൻ കാർഡ­മം, കോലാ­പ്പൂരി ചെരുപ്പ്‌, കൂർഗ്‌ കാർഡ­മം, തല­ശ്ശേരി കുരു­മു­ള­ക്‌, മല­ബാർ കുരു­മു­ള­ക്‌, വയ­നാ­ടൻ റോബസ്റ്റ കാപ്പി, നാഗ്പൂർ ഓറ­ഞ്ച്‌, ബിക്കാ­നീരി ബുജിയ തുട­ങ്ങി­യ­വ­യാണ്‌ ഇന്ത്യ­യിലെ ചില ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷ­നു­കൾ. ഒരു പ്രത്യേക ജി.ഐ ഒരു രാജ്യത്ത്‌ മാത്ര­മായി ഒതുങ്ങി നിൽക്ക­ണ­മെ­ന്നു­മി­ല്ല. ഉദാ­ഹ­ര­ണ­ത്തി­ന്‌ ഇന്ത്യയും പാകി­സ്ഥാനും സംയു­ക്ത­മായി അനു­ഭ­വി­ക്കുന്ന ജി.ഐ സംര­ക്ഷ­ണ­മാണ്‌ ബസ്മതി അരി­യു­ടേ­ത്‌. മെയിൻ സ്റ്റോറി മുംബ­യിൽ നിന്ന്‌ കേര­ള­ത്തി­ലേ­ക്കുള്ള യാത്ര­യ്ക്കി­ട­യി­ലാണ്‌ ആന്ധ്ര­യിലെ ഒരു സ്റ്റേഷ­നിൽ നിന്ന്‌ ആ കുപ്പി­വെള്ളം വാങ്ങി­യ­ത്‌. പെപ്സി­കോയുടെ ബ്രാന്റിൽ പെട്ട അക്വാ­ഫിന പോലെ­യുള്ള കുപ്പി. പേരിലെ രണ്ട­ക്ഷ­ര­ങ്ങ­ളിൽ മാത്രം ചെറിയ ഒരു വ്യത്യാ­സം. എഫ്‌, എൻ എന്നീ അക്ഷ­ര­ങ്ങ­ളുടെ സ്ഥാനത്ത്‌ എസ്‌, ആർ എന്നീ അക്ഷ­ര­ങ്ങൾ ചേർത്തി­രി­ക്കു­ന്നു. ഇപ്പോൾ പേര്‌ അക്വാ­സി­റ. ഒറ്റ­നോ­ട്ട­ത്തിൽ ആർക്കും പിടി­കി­ട്ടി­ല്ല. റാപ്പ­റിന്റെ കളർ പാറ്റേൺ, ഉപ­യോ­ഗിച്ച ഫോണ്ട്‌, ലെറ്റ­റിങ്‌ സ്റ്റൈൽ, ഡിസൈൻ, എല്ലാം അതേ പോലെ. ട്രേഡ്‌ മാർക്ക്‌, ഡിസൈൻ ഇൻഫ്രി­ഞ്ച്‌മന്റിന്‌ ഉറ­പ്പായും കേസ്‌ എടു­ക്കാ­മെന്ന്‌ ഏതു വക്കീലും പറയും. ഡിസ­പ്ഷൻ ആണ്‌ നട­ത്തി­യി­രി­ക്കു­ന്ന­ത്‌. കോടി­കൾ നഷ്ട­പ­രി­ഹാരം തേടാ­വുന്ന സാഹ­ച­ര്യം. പെപ​‍്സികോയുടെ ശ്രദ്ധ­യിൽ ഈ കച്ച­വടം പെടുന്ന പക്ഷം അക്വാ­സി­റ­യുടെ ഉത്പാ­ദ­കർ വെള്ളം­കു­ടി­ക്കു­മെ­ന്നു­റ­പ്പ്‌. ദിവ­സ­ങ്ങളെ ആയി­ട്ടു­ള്ളൂ, ഡൽഹി ആസ്ഥാ­ന­മായ കെ.­കെ. ലാമ്പ്സിനെതിരെ വിപ്രോ ഫയൽ ചെയ്ത കേസിൽ ഡൽഹി ഹൈക്കോ­ട­തി­യുടെ ഇട­ക്കാല വിധി വന്നി­ട്ട്‌. വിപ്രോ­യുടെ സേഫ്ലൈറ്റ്‌ ബൾബിന്റെ പാക്കേ­ജിങ്ങും കളർ & ഡിസൈൻ സ്കീമും അതേ­പടി പകർത്തി യുവി­എസ്‌ സിമ്പലും അപ്ല­യിങ്‌ തോട്ട്‌, ഫ്ലവർ ഡിവൈസ്‌ എന്നീ ട്രേഡ്‌ മാർക്കു­കളും പാക്കേ­ജിൽ അതേ­പടി നില­നിർത്തി സേഫ്ലൈഫ്‌ എന്നു പേരു­മാറ്റി വിപ­ണി­യി­ലെ­ത്തു­ക­യാണ്‌ കെ.­കെ. ലാമ്പ്സ്‌ ചെയ്ത­ത്‌. ?ട്രേഡ്‌ മാർക്ക്‌ പുലി­യാ­ണെ­ങ്കിൽ ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷൻ (ജി.­ഐ) പുപ്പു­ലി­യാ­ണ്‌. ട്രേഡ്‌ മാർക്ക്‌ സംര­ക്ഷണം ട്രേഡ്‌ മാർക്ക്‌ ഹോൾഡർക്ക്‌ മാത്രം ലഭി­ക്കു­മ്പോൾ ഒരു പറ്റം ഉത്പാ­ദ­കർക്ക്‌ പൊതു­വായി ലഭി­ക്കുന്ന പ്രത്യേക സംര­ക്ഷ­ണ­മാണ്‌ ജി.­ഐ. (ബോക്സ്‌ കാണുക). ജി.ഐ ഇൻഫ്രി­ഞ്ച്‌മന്റു­മായി ബന്ധ­പ്പെട്ട്‌ ഇന്ത്യ­യിൽ നട­ന്നു­വ­ന്നി­രുന്ന പ്രമാ­ദ­മായ ഒരു കേസിൽ കഴി­ഞ്ഞ­മാസം സുപ്രീം കോട­തി­യുടെ അന്തിമ വിധി വന്നു. അന്താ­രാഷ്ട്ര തല­ത്തിൽ ഇന്ത്യയെ പുലി­വാലു പിടി­പ്പി­ക്കുന്ന വിധി എന്നാണ്‌ നിയ­മ­വി­ദ­ഗ്ദ്ധർ ഇതേ­ക്കു­റിച്ച്‌ അഭി­പ്രാ­യ­പ്പെ­ട്ട­ത്‌. വിധി അനു­സ­രിച്ച്‌ ഇന്ത്യക്ക്‌ സ്വന്തം വിസ്കി എത്ര­കാലം വേണ­മെ­ങ്കിലും ആസ്വ­ദിച്ച്‌ കുടി­ക്കാം. എന്നാൽ അസം ചായക്കും ബസ്മതി അരിക്കും വേണ്ടി­യുള്ള നമ്മുടെ വാദ­ത്തിൽ ഈ വിധി വെള്ളം ചേർക്കു­മെ­ന്നു­റ­പ്പ്‌. ഇന്ത്യൻ വിധി കണ­ക്കി­ലെ­ടു­ത്തു­കൊ­ണ്ടുള്ള പ്രതി­കാര നട­പ­ടി­ക­ളാവും ഇവയെ കാത്തി­രി­ക്കു­ന്നത്‌! സ്കോച്ച്‌ വിസ്കി ഉത്പാ­ദ­ക­രുടെ അസോ­സി­യേ­ഷൻ ഇന്ത്യൻ മദ്യ കമ്പ­നി­യായ കോഡേ ഇന്ത്യ ലിമി­ടഡുമായി നട­ത്തി­വന്ന രണ്ടു­പ­തി­ടാണ്ട്‌ പഴ­ക്ക­മുള്ള നിയ­മ­യു­ദ്ധ­ത്തി­നാണ്‌ സങ്കു­ചിത ദേശീ­യ­വാദം എന്ന്‌ അന്താ­രാഷ്ട്ര തല­ത്തിൽ ഇതി­നോ­ടകം ആരോ­പണം ഉയർന്നു­ക­ഴിഞ്ഞ വിവാ­ദ­വി­ധി­യോടെ തിര­ശ്ശീല വീണി­രി­ക്കു­ന്ന­ത്‌. പീറ്റർ സ്കോട്ട്‌ എന്ന മുന്തിയ ഇനം വിസ്കി­യുടെ ഉത്പാ­ദ­ക­രാ­ണ്‌ കോഡെ ഇന്ത്യ. പീറ്റർ സ്കോട്ട്‌ എന്ന ട്രേഡ്‌ മാർക്ക്‌ ഉപ­യോ­ഗിക്കുക വഴി സ്കോട്ടിഷ്‌ മദ്യ ജി.ഐ ആയ സ്കോച്ചിന്റെ പ്രത്യേക അവ­കാ­ശം കോഡെ ഇന്ത്യ കവർന്നെ­ടു­ക്ക​‍ുന്നു എന്നാ­യി­രുന്നു സ്കോച്ച്‌ ഉത്പാ­ദ­കർ വാദി­ച്ച­ത്‌. ട്രേഡ്‌ മാർക്ക്‌ രജി­സ്ട്രേ­ഷനും കേസ്‌ നൽകു­ന്ന­തിനും ഇട­യി­ലുള്ള കാല­താ­മ­സ­മാണ്‌ കേസ്‌ ആത്യ­ന്തി­ക­മായി കോഡെ ഇന്ത്യക്ക്‌ അനു­കൂ­ല­മാ­കാൻ കാര­ണ­മാ­യ­ത്‌. എന്നി­രു­ന്നാലും കേസു­മായി ബന്ധ­പ്പെട്ട്‌ കോടതി നട­ത്തിയ ചില നിരീ­ക്ഷ­ണ­ങ്ങ­ളാണ്‌ വിവാദം ക്ഷണിച്ചു വരു­ത്തി­യി­രി­ക്കു­ന്ന­ത്‌. സങ്കീർണ്ണ­മായ കേസ്‌ ആയി­രു­ന്നു, പീറ്റർ സ്കോട്ടി­ന്റേ­ത്‌. കോഡെ ഇന്ത്യ ഈ മദ്യ ബ്രാൻഡിന്റെ ഉത്പാ­ദനം തുട­ങ്ങു­ന്നത്‌ നാൽപ്പത്‌ വർഷം മുമ്പാ­ണ്‌. 1974ൽ അവർ ട്രേഡ്‌ മാർക്ക്‌ രജി­സ്റ്റാർ ചെയ്തു. ട്രേഡ്‌ മാർക്ക്‌ അ­നു­വ­ദി­ക്ക­പ്പെട്ട്‌ 12 വർഷ­ങ്ങൾക്ക്‌ ശേഷം സ്കോച്ച്‌ വിസ്കി ഉത്പാ­ദ­ക­രു­ടെയും കയ­ടു­മ­തി­ക്കാ­രു­ടെയും സംഘ­ട­ന­യായ സ്കോച്ച്‌ വിസ്കി അസോ­സി­യേ­ഷൻ (എ­സ്‌.­ഡ­ബ്ല്യൂ.എ) രജി­സ്ട്രാർ ഓഫ്‌ ട്രേഡ്‌ മാർക്ക്സിന്റെ മുമ്പാകെ തട­സ്സ­വാദം ഉന്ന­യി­ച്ചു. ടരീ​‍േ എ­ന്ന വാക്ക്‌ ടരീരേവ എ­ന്ന പ്രയോ­ഗ­മായി തെറ്റി­ദ്ധ­രി­ക്ക­പ്പെ­ടും­വിധം സമാ­ന­മാ­ണെന്നും ഈ മദ്യം സ്കോട്ടിഷ്‌ ഉത്പ­ന്ന­­മാ­ണെന്ന്‌ ഉപ­ഭോ­ക്താ­ക്കൾ തെറ്റി­ദ്ധ­രി­ക്കാൻ ഇട­യാ­കു­മെന്നും ആയി­രുന്നു തട­സ്സ­വാ­ദ­ത്തിന്റെ കാതൽ. എ­സ്‌.­ഡ­ബ്ല്യൂ.എയ്ക്ക്‌ അനു­കൂ­ല­മാ­യാണ്‌ രജി­സ്ട്രാർ വിധി പറ­ഞ്ഞ­ത്‌. തുടർന്ന്‌ കോഡെ മദ്രാസ്‌ ഹൈക്കോ­ട­തിയെ സമീ­പി­ച്ചേ­ങ്കിലും ഹൈക്കോ­ട­തിയും എ­സ്‌.­ഡ­ബ്ല്യൂ.എയുടെ പക്ഷ­ത്താ­യി­രു­ന്നു. 2007 ഒക്ടോ­ബ­റിലെ ഹൈക്കോ­ടതി വിധി­ക്കെ­തിരെ സുപ്രീം കോട­തിയെ സമീ­പിച്ച കോഡെയുടെ അപ്പീൽ അനു­വ­ദിച്ച്‌ ഇക്ക­ഴിഞ്ഞ മെയ്‌ 27 ചൊവ്വാഴ്ച രണ്ടംഗ സുപ്രീം­കോ­ടതി ബഞ്ച്‌ വിധി­യെ­ഴു­തി. രണ്ട്‌ വസ്തു­ത­കളെ അടി­സ്ഥാ­ന­മാ­ക്കി­യാണ്‌ സുപ്രീം­കോ­ടതി കോഡെ­യുടെ അപേക്ഷ അനു­വ­ദി­ച്ച­ത്‌. തട­സ്സ­വാദം ഉന്ന­യി­ക്കു­ന്ന­തിൽ എ­സ്‌.­ഡ­ബ്ല്യൂ.എയുടെ ഭാഗ­ത്തു­നി­ന്നു­ണ്ടായ 12 വർഷത്തെ താമ­സ­മാ­ണ്‌ അതിൽ നിർണ്ണാ­യ­ക­മാ­യ­ത്‌. ഇന്ത്യ­ക്കാ­രിലെ സ്കോച്ച്‌ വിസ്കി­ ഉപ­ഭോ­ക്താക്കൾക്ക്‌ യഥാർത്ഥ സ്കോച്ച്‌ വിസ്കിയും ഇന്ത്യയിൽ ഉത്പാ­ദി­പ്പി­ക്കുന്ന വിസ്കിയും തമ്മിൽ തിരി­ച്ച­റി­യാ­നുള്ള മൂള­യു­ണ്ടെ­ന്ന­താ­യി­രു­ന്നു, കോട­തി­യുടെ രണ്ടാ­മത്തെ കണ്ടെ­ത്തൽ. ഈ നിരീ­ക്ഷ­ണ­മാണ്‌ വിവാ­ദ­മാ­യി­രി­ക്കു­ന്ന­തും. ഉപ­ഭോ­ക്താ­ക്കളെ തെറ്റി­ദ്ധ­രി­പ്പി­ക്കു­ന്നുവോ (ഡിസ­പ്ഷൻ ഓഫ്‌ കൺസ്യൂ­മേഴ്സ്‌) എന്ന്‌ കണ്ടെ­ത്താ­നുള്ള നിയ­മ­പ­രീക്ഷ ഹൈക്കോ­ടതി തെറ്റാ­യാണു പ്രയോ­ഗിച്ചതെന്ന്‌ ഓസ്ട്രേ­ലി­യ, യു.­എസ്‌ തുട­ങ്ങിയ രാഷ്ട്ര­ങ്ങ­ളിലെ സമാ­ന­വി­ഷ­യ­ത്തി­ലുള്ള വിധി­കൾ പരി­ശോ­ധിച്ച ശേഷം സുപ്രീം­കോ­ടതി അഭി­പ്രാ­യ­പ്പെ­ട്ടു. വിധി­യിലെ പ്രയോഗം ഇങ്ങനെ: ?ഒ​‍ീമൢ, ലേ​‍െ​‍േ​‍െ ഹമശറ റീം​‍ി ശി അ​‍ൗ​‍െ​‍്മഹശമ മിറ ഡിശലേറ ടമേലേ​‍െ ശി ​‍ൃല​‍്ലര​‍േ ​‍ീള ലെഹള­മൊല ഴീ​‍ീറ​‍െ മൃല ​‍ി​‍ീശേരലറ വലൃലശി യലളീ​‍ൃല മൃല ​‍്​‍ാലംവമ​‍േ റശളളലൃലി​‍ി. ആ​‍ൗ​‍േ വേലി ംല മൃല രീ​‍ിരലൃ​‍ിലറ ംശവേ വേല രഹമ​‍ൈ ​‍ീള യൗ​‍്യലൃ ംവീ ശ​‍െ ​‍്​‍ു​‍ു​‍ീലെറ ​‍്‌ സി​‍ീം വേല ​‍്മഹൗല ​‍ീള ​‍ാ​‍ീ​‍ില്യ, വേല ​‍ൂ​‍ൗമഹശ​‍്യേ മിറ രീ​‍ിൽ​‍േ ​‍ീള റേവ ംവശസ്യെ. ഠവള്യ മൃല ​‍്​‍ു​‍ു​‍ീലെറ ​‍്‌ യല മംമൃല ​‍ീള വേല റശളളലൃലിരല ​‍ീള വേല ​‍ു​‍ൃ​‍ീരല​‍ൈ ​‍ീള ​‍ാമി​‍ൗളമര​‍്​‍ൃല, വേല ​‍ുഹമരല ​‍ീള ​‍ാമി​‍ൗളമര​‍്​‍ൃല മിറ വേലശൃ ​‍ീ​‍ൃശഴശി.? വിധി­പ്ര­സ്താ­വ­ത്തിൽ നിന്ന്‌ എടു­ത്തു­ചേർത്ത ഭാഗ­ത്തിന്റെ ഏക­ദേശ വിവർത്തനം ഇങ്ങനെ: ... (മുട­ക്കുന്ന) പണ­ത്തിന്റെ മൂല്യവും സ്കോച്ച്‌ വിസ്കി­യുടെ ഗുണ­മേ­ന്മയും ഉള്ള­ട­ക്കവും അറി­യാൻ ബാധ്യ­ത­പ്പെട്ട ഉപ­ഭോ­ക്തൃ വർഗ്ഗ­ത്തെ കുറിച്ച്‌ ഞങ്ങ­ൾ ആകു­ല­രാ­ണ്‌. എന്നാൽ ഉത്പാ­ദ­ന­രീ­തി, ഉത്പാ­ദി­പ്പി­ക്ക­പ്പെ­ടുന്ന പ്രദേ­ശം, മൂലം എന്നിവയുടെ വ്യത്യാസം തിരി­ച്ച­റി­യാൻ കഴി­വു­ണ്ടായി­രി­ക്കേണ്ടവ­രാണ്‌ അവ­ർ. സ്കോട്ട്ലാൻഡിൽ ഉദ്പാ­ദി­പ്പി­ക്ക­പ്പെ­ടുന്ന സ്കോച്ച്‌ വിസ്കി­യു­മായി ബന്ധ­മുള്ള പ്രയോ­ഗ­ങ്ങൾ എന്ന നില­യിൽ ഇന്ത്യ­യിലെ നിര­വധി മദ്യ ഉത്പാ­ദ­കർക്കെ­തിരെ സ്കോട്ട്‌, ഹൈലാൻഡ്‌, ചീഫ്‌ തുട­ങ്ങിയ വാക്കു­കൾ ഉപ­യോ­ഗി­ക്കു­ന്ന­തിൽ നിന്ന്‌ തട­ഞ്ഞു­കൊണ്ട്‌ എസ്‌.­ഡ­ബ്ല്യൂ.­എയ്ക്ക്‌ അനു­കൂ­ല­മായി വിവിധ ഹൈക്കോ­ട­തി­കൾ പുറ­പ്പെ­ടു­വിച്ച നിര­വധി വിധി­കളെ തകി­ടം­മ­റി­ക്കു­ന്ന­താകും സുപ്രീം­കോ­ട­തി­യുടെ പുതിയ വിധിയെന്ന്‌ സംശയം ഇല്ലാ­തില്ല. 2006ൽ തന്നെ ഡൽഹി ഹൈക്കോ­ടതി ഗോൾഡൻ ബോട്ട്ലിങ്‌ ലിമി­ടഡ്‌ എന്ന കമ്പ­നി­ക്കെ­തിരെ റെഡ്‌ സ്കോട്ട്‌ എന്ന ബ്രാൻഡിൽ മദ്യം ഉദ്പാ­ദിപ്പിക്കുന്നത്‌ തട­ഞ്ഞു­കൊണ്ട്‌ വിധി പുറ­പ്പെ­ടു­വിച്ചി­രു­ന്നു. എന്നാൽ ഇത്തരം വിധി­കളെ അസ്ഥി­ര­പ്പെ­ടു­ത്തു­ന്ന­താ­യി­രി­ക്കില്ല സുപ്രീം­കോ­ടതി വിധി­യെന്ന്‌ നിയ­മ­വി­ദ­ഗ്ദ്ധർക്ക്‌ അഭി­പ്രാ­യ­മു­ണ്ട്‌. ഓരോ പ്രത്യേക കേസു­കളിലും സാഹ­ച­ര്യ­ങ്ങളും വസ്തു­ത­കളും വ്യത്യ­സ്ത­മാ­യ­തു­കൊണ്ട്‌ തന്നെ തീരു­മാ­നവും വ്യത്യ­സ്ത­മാ­കു­മെന്ന്‌ അഭി­ഭാ­ഷ­കർ പറ­യു­ന്നു. ഇന്ത്യ­യിലെ എല്ലാ ഉപ­ഭോ­ക്താ­ക്കളും ആഗോള ബ്രാൻഡ്‌ അവ­ബോധം ഉള്ള­വ­രാ­ണെന്ന മുൻധാ­ര­ണ­യോ­ടെ­യുള്ള വിധി തെറ്റായ പ്രവ­ണ­തയ്ക്ക്‌ തുട­ക്ക­മി­ടു­മെന്ന ഭീതിയും നിയ­മ­ലോ­കത്ത്‌ നില­നിൽക്കു­ന്നു. ഒരു ജി.­ഐ­യോട്‌ സമാ­ന­ത­യുള്ള ട്രേഡ്‌ മാർക്ക്‌ ഉപ­യോ­ഗി­ക്കു­ന്നത്‌ ഉപ­ഭോ­ക്താ­ക്കളെ ആശ­യ­ക്കു­ഴ­പ്പത്തിലാക്കുമോ എന്ന്‌ തീരു­മാ­നി­ക്കു­ന്നത്‌ പല­പ്പോഴും കോട­തി­യുടെ വ്യാഖ്യാ­നത്തെ ആശ്ര­യി­ച്ചാ­ണി­രി­ക്കു­ന്ന­ത്‌. ഇവിടെ കോട­തി­യുടെ സമീ­പനം സ്കോട്ടും സ്കോച്ചും തിരി­ച്ച­റി­യാ­നുള്ള വിവേ­ച­ന­ബുദ്ധി ഉപ­ഭോ­ക്താ­ക്കൾക്കുണ്ടെന്നും അത്‌ ആശ­യ­ക്കു­ഴപ്പം ഉണ്ടാ­ക്കില്ല എന്നുമാ­യി­രു­ന്നു. എല്ലാ ഉപ­ഭോ­ക്താ­ക്ക­ളു­ടെയും കാര്യ­ത്തിൽ ഈ വിവേ­ച­ന­ബുദ്ധി ഉണ്ടാ­വു­മെന്ന ധാരണ കാലാ­ന്ത­ര­ത്തിൽ ഇന്ത്യൻ ജി.­ഐ­കളെ തന്നെ ദോഷ­ക­ര­മായി ബാധി­ക്കു­മെ­ന്ന­തിൽ സംശ­യ­മി­ല്ല. നിയ­മ­ത്തിലെ ഇത്തരം അവ്യ­ക്ത­ത­കളെ സമർത്ഥ­മായി ഉപ­യോ­ഗിച്ച്‌ ഉപ­ഭോ­ക്താ­ക്കളെ കബ­ളി­പ്പി­ക്കു­ന്ന­തിൽ വൻ ബ്രാൻഡു­കൾ പോലും പങ്കു­വ­ഹി­ക്കു­കയും ചെയ്തേ­ക്കാം. അന്താ­രാഷ്ട്ര തല­ത്തിൽ ജ്യോഗ്ര­ഫി­ക്കൽ ഇൻഡി­ക്കേ­ഷൻ സംബ­ന്ധ­മായ കേസു­ക­ളിൽ അന്തിമ തീരു­മാ­ന­മെ­ടു­ക്കാൻ പാക­ത്തി­ന്‌ ലോക­വ്യാ­പാ­ര­സം­ഘ­ടനാ അംഗ­രാ­ജ്യ­ങ്ങൾക്ക്‌ പൊതു­വായ ഒരു അപ്പ­ലേറ്റ്‌ അതോ­റി­ടിയോ ട്രൈബ്യൂ­ണലോ ഇല്ല എന്നി­ട­ത്താണ്‌ ഓരോ പ്രാദേ­ശിക കോട­തി­കളും അവ­ര­വ­രുടെ രാഷ്ട്രതാത്പര്യം സംര­ക്ഷി­ക്കുന്ന തര­ത്തി­ലുള്ള വിധിപ്രസ്താവം നൽകാൻ ഉത്സു­ക­രാ­കു­ന്ന­ത്‌. ഇത്ത­ര­മൊരു പൊതു­അ­തോ­റി­ടി­യുടെ ആവ­ശ്യ­ക­ത­യി­ലേക്ക്‌ തന്നെ­യാണ്‌ ഇത്‌ വിരൽ ചൂണ്ടു­ന്ന­തും. വാലറ്റം: ഇന്ത്യൻ പ്രീമി­യർ ലീഗ്‌ (ഐ.­പി.­എൽ) ലോഗോ­യോടും ട്രേഡ്‌ മാർക്കി­നോടും സമാ­ന­മായ രീതി­യിൽ പന്ത­ടിച്ചു തെറി­പ്പി­ക്കുന്ന ബാറ്റ്സ്മാന്റെ ചിത്ര­ത്തോടെ റീഡിഫ്‌.കോം പോർട്ട­ലിൽ പ്രത്യ­ക്ഷ­പ്പെട്ട ശിറശമിളമിമേ​‍്യെഹലമഴൗല.രീ​‍ാ എന്ന ഓൺലൈൻ ക്രിക്കറ്റ്‌ ഗെയിം സൈറ്റ്‌ പ്രസ്തുത ഡൊമെയ്ൻ നെയ്മും ലോഗോയും ഉപ­യോ­ഗി­ക്കു­ന്നത്‌ തട­യ­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട്‌ ഗെയിം ഹോസ്റ്റ്‌ ചെയ്ത സന്ദീപ്‌ ഗോയ­ലി­നെ­തി­രെയും ഡൊമെയ്ൻ റജി­സ്ട്രേ­ഷൻ സർവ്വീസ്‌ പ്രോവൈ­ഡ­റായ റീഡി­ഫി­നെ­തി­രെയും ബി.­സി.­സി.ഐ മദ്രാസ്‌ ഹൈക്കോ­ട­തിയെ സമീ­പി­ച്ചി­രി­ക്കുന്നു എന്ന്‌ വാർത്ത. ഇതി­നിടെ പുരാ­ണ­ത്തിലെ ദശാ­വ­താര കഥയെ ആസ്പ­ദ­മാക്കി പൂണെ­യിലെ ഫീബസ്‌ മീഡിയ നിർമ്മിച്ച ദശാ­വ­താർ എന്ന അനി­മേ­ഷൻ ചിത്ര­ത്തി­നെ­തിരെ കമ­ലാ­ഹാ­സാൻ നായ­ക­നായ തമിഴ്‌ ചിത്രം ദശാ­വ­താ­രത്തിന്റെ നിർമ്മാ­താവ്‌ ഓസ്കാർ രവി­ച­ന്ദ്രൻ വക്കീൽ നോട്ടീസ്‌ അയച്ചു എന്ന­താണ്‌ മറ്റൊരു വാർത്ത.