ഇനി തേനീച്ച പോലീസിന്റെ കാലം പോലീസ്‌ നായയുടെ ജോലിക്ക്‌ ഒരു പുതിയ ഭീഷണി. ഘ്രാണശക്തിയിൽ നായ്ക്കളെ വെല്ലാമെന്ന്‌ തെളിയിച്ചിരിക്കയാണ്‌, തേനീച്ചകൾ. യു.ഏശിലെ ഡിഫൻസ്‌ അഡ്വാൻസ്ഡ്‌ റിസേർച്ച്‌ ലബോറട്ടറി (ഉഅഞ്ഞജഅ) 1999 ൽ തുടങ്ങിയ പഠനമാണ്‌ സ്ഫോടകവസ്തുക്കൾ മണത്തറിയുന്നതിന്‌ തേനീച്ചകളെ ഉപയോഗിക്കാമെന്ന്‌ കണ്ടെത്തിയത്‌. തേനുറവയായ പൂമ്പൊടി കണ്ടെത്തുന്ന സൂക്ഷ്മതയോടെ വായുവിൽ കലരുന്ന ബോംബ്‌ നിർമ്മാണ സാമഗ്രികളുടേതടക്കമുള്ള സൂക്ഷ്മഗന്ധങ്ങൾ തിരിച്ചറിയാൻ തേനീച്ചകൾക്കാവും. പൂമ്പൊടിയോട്‌ പ്രതികരിക്കും പോലെ ടിഎൻ ടിയോട്‌ പ്രതികരിക്കാൻ തേനീച്ചകളെ പരിശീലിപ്പിക്കുകയാണ്‌ ശാസ്ത്രജ്ഞർ. മൃഗപരിശീലകർ കാലങ്ങളായി ഉപയോഗിക്കുന്ന പാവ്ലോവിയൻ കണ്ടീഷനിങ്ങാണ്‌ തേനീച്ചയ്ക്കും പഥ്യം - പ്രത്യേക കാര്യം ചെയ്യുന്നതിന്‌ എന്തെങ്കിലും സമ്മാനം നൽകുന്ന രീതി (മ​‍്രശമശ്ഴ മ ​‍ുമൃശേരൗഹമൃ ​‍െശോ​‍ൗഹമ​‍െ ംശവേ മ ​‍ൃലംമൃറ). ലോസ്‌ അലാമോസ്‌ നാഷനൽ ലബോറട്ടറിയിലെ ഗവേഷകർ ബോംബ്‌ നിർമ്മാണ സാമഗ്രികളുടെ ഗന്ധത്തെ പഞ്ചസാരലായനിയുമായി അസോസിയേറ്റ്‌ ചെയ്തു. സ്റ്റെൽതി ഇൻസെക്റ്റ്‌ സേൻസർ പ്രോജക്ടിന്റെ ഭാഗമായി തേനീച്ചകളെ ചെറുകുഴലുകളിൽ ബന്ധിച്ച്‌ നടത്തിയ പഠനത്തിൽ ഡൈനമൈറ്റ്‌, സി-4, ദ്രവബോംബുകൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെ ഗന്ധം പ്രസരിപ്പിക്കുകയും തൊട്ടുപുറകെ ദ്രവരൂപത്തിൽ മധുരം നൽകുകയും ചെയ്യുമ്പോൾ പഴച്ചാർ സ്വീകരിക്കാനെന്നതുപോലെ തേനീച്ചകൾ അവരുടെ കൊമ്പുനീട്ടും. സ്ട്രോപോലെ പ്രവർത്തിക്കുന്ന ഈ കൊമ്പുകളിലൂടെയാണ്‌ അവർ നീര്‌ ആഹരിക്കുന്നത്‌. പൂമ്പൊടിയുടെ ഗന്ധം വരുമ്പോഴെന്നപോലെ സ്ഫോടകവസ്തുക്കളുടെ ഗന്ധം വരുമ്പോഴും ആഹാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ കൊമ്പുകളിളക്കും. കൊമ്പിന്റെ അനിയന്ത്രിതമായ ചലനം ക്യാമറകളിലൂടെ വ്യക്തമായി നിരീക്ഷിക്കാം. ചലനത്തിൽ പൊടുന്നനെ വരുന്ന വ്യത്യാസം തിരിച്ചറിയാനുതകുന്ന സോഫ്റ്റ്‌വെയറിന്റെ കൂടി സഹായത്തോടെയാണത്‌. പരിശീലനം ലഭിച്ച തേനീച്ചകളെ പറന്നുപോകാനനുവദിക്കാതെ ചെറുകുഴലുകളിൽ കുടുക്കിയിട്ടിരിക്കുന്നതിനാൽ ചെറു യൂണിറ്റായി പലയിടങ്ങളിലേക്ക്‌ എളുപ്പത്തിൽ കൊണ്ടുപോകാം എന്നത്‌ ഇവയെ എയർ പോർട്ടുകളിലും സബ്‌വേ സ്റ്റേഷനുകളിലും യുദ്ധപരിതസ്ഥിതിയിൽ വഴിയോര ചെക്ക്‌ പോസ്റ്റുകളിലും മറ്റും ഉപയോഗിക്കുന്നതിന്‌ സൗകര്യമൊരുക്കുന്നു. വളരെ ചെറിയ അളവിൽ അന്തരീക്ഷത്തിൽ കലർന്ന സ്ഫോടകകാരണമായ രാസവസ്തുക്കളെ പോലും തിരിച്ചറിയാൻ തേനീച്ചകൾക്ക്‌ കഴിയും. വർഷങ്ങൾക്ക്‌ മുമ്പ്‌ ഡാർപ്പ ഫണ്ട്‌ ചെയ്ത പ്രോജക്ടിന്റെ ഭാഗമായി പൂമ്പൊടിക്ക്‌ പകരം സ്ഫോടകവസ്തുക്കളോട്‌ ആകർഷണം തോന്നാൻ തേനീച്ചകളെ പരിശീലിപ്പിച്ചിരുന്നു. വിവിധയിനം ബോംബുകൾ പ്രസരിപ്പിക്കുന്ന 2,4-ഡൈനൈട്രോ തൊളുവിൻ എന്ന കെമിക്കൽ റേശിഡ്യു കാണപ്പെടുന്ന സ്ഥലത്ത്‌ കൂട്ടമായി ചുറ്റിത്തിരിയാനാണ്‌ അവയെ ശീലിപ്പിച്ചതു. ഔട്ട്ഡോറിൽ കുറഞ്ഞ വിസ്തൃതിയിൽ തുറന്നുവിട്ട തേനീച്ചകളെ പടയാളികളുടെ കൺവെട്ടത്ത്‌ ഫലപ്രദമായി ഉപയോഗിക്കാനായി. എന്നാൽ അതിവിസ്തൃതമായ ഇടങ്ങളിൽ അവയെ സ്വതന്ത്രമായി വിടുന്നപക്ഷം ചലനം വീക്ഷിക്കുക ക്ഷിപ്രസാദ്ധ്യമല്ലെന്ന്‌ വന്നു. അതിനെ തുടർന്ന്‌ തേനീച്ചകളുടെ ശരീരത്തിൽ വളരെ ചെറിയ ട്രാൻസിസ്റ്ററുകൾ ഘടിപ്പിക്കുകയാണ്‌ ഗവേഷകർ ചെയ്തത്‌. അതോടെ അവ സ്ഫോടക പദാർത്ഥങ്ങളുടെ ചുറ്റും സംഘനൃത്തം ചവിട്ടുമ്പോൾ തന്നെ ശാസ്ത്രജ്ഞർക്ക്‌ അതറിയാമെന്നായി. എന്നാൽ ഇങ്ങനെ സ്വതന്ത്രരായ തേനീച്ചകളെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയ്ക്കോ ചെക്ക്പോസ്റ്റുകളിലോ ഉപയോഗിക്കുന്നത്‌ അങ്ങനങ്ങ്‌ സ്വാഗതം ചെയ്യപ്പെടില്ല എന്നതുകൊണ്ടുതന്നെ അവയെ ബന്ധിക്കേണ്ടി വന്നു. എന്നാൽ യുദ്ധമുഖങ്ങളിൽ സ്വതന്ത്രമാക്കിയ തേനീച്ചകളെയാവും കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക. കൊക്കെയ്ൻ, മെറ്റാഫീറ്റമീൻ തുടങ്ങിയ മയക്കുമരുന്നുകൾ മണത്ത്‌ കണ്ടുപിടിക്കാനും ലോസ്‌ അലാമോസിലെ ഗവേഷകർ തേനീച്ചകളെ പരിശീലിപ്പക്കുന്നുണ്ട്‌.