<meta http-equiv="CONTENT-TYPE" content="text/html; charset=utf-8">
        <title></title>
        <meta name="GENERATOR" content="OpenOffice.org 3.0  (Linux)">
        <style type="text/css">
        <!--
                @page { size: 21cm 29.7cm; margin: 2cm }
                P { margin-bottom: 0.21cm }
                BLOCKQUOTE { margin-left: 1cm; margin-right: 1cm }
        -->
        </style>

<p><font face="MLW-TTRevathi"><font size="5"><b>ഇന്ത്യന്‍
ഭാഷകളും ക്ലാസിക്കല്‍ പദവിയും</b></font></font><font face="Liberation Serif, serif"><font face="MLW-TTRevathi"><font size="5"><br></font></font></font><font face="MLW-TTRevathi"><b>എം
എ ബേബി</b></font></p>
<blockquote><font face="MLW-TTRevathi">ഇന്ത്യയില്‍
ഭാഷയുമായി ബന്ധപ്പെട്ട്
ക്ലാസിക്കല്‍ എന്ന പദം ആദ്യമായി
പ്രയോഗിച്ചത് പൌരസ്ത്യവാദികളാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ലൌകികമായ
സംസ്കൃതത്തെ വേദകാലപാരമ്പര്യത്തില്‍
നിന്ന് വേര്‍തിരിച്ചു
കാണുന്നതിനു വേണ്ടിയായിരുന്നു
അത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">പുരാതനഗ്രീസിലെയും
റോമിലെയും പോലെ കല</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">സാഹിത്യം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ശില്‍പ്പകല
എന്നിവയുമായി ബന്ധപ്പെട്ട
ഒന്നായി പാശ്ചാത്യരാജ്യങ്ങളില്‍
സംസ്കൃതത്തെ ഉപയോഗിക്കുക
എന്ന ലക്ഷ്യമാണ് അപ്പോള്‍
ഈ പണ്ഡിതരുടെ മനസ്സിലുണ്ടായിരുന്നത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">അങ്ങനെയാണ്
സംസ്കൃതസാഹിത്യം വിപുലമായ
അര്‍ഥത്തില്‍ ഒരു ക്ലാസിക്കല്‍
ഭാഷയായി പരിഗണിക്കപ്പെട്ടത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">ഈ അര്‍ഥത്തില്‍
ക്ലാസിക്കല്‍ ഭാഷയെന്നത്
പൌരാണികവും സ്വതന്ത്രവുമായ
സ്വഭാവത്തോടുകൂടിയതാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">അതേസമയം അത്
മറ്റേതെങ്കിലും പാരമ്പര്യത്തിന്റെ
ഉപലബ്ധവുമല്ല</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ചൈനീസ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">സംസ്കൃതം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">അറബി</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ഗ്രീക്ക്</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ലാറ്റിന്‍
എന്നീ അഞ്ച് ഭാഷകളാണ് ഈ
പട്ടികയിലുള്ളത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<p><font face="MLW-TTRevathi"><font size="2"><i><b>ഗുരുതരമായ
രാഷ്ട്രീയപ്രശ്നം</b></i></font></font></p>
<blockquote><font face="MLW-TTRevathi">സ്വാതന്ത്യ്രസമരകാലത്താണ്
ഭാഷ ഒരു ഗുരുതരമായ രാഷ്ട്രീയപ്രശ്നമായി
വളര്‍ന്നത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഹിന്ദി അന്ന്
ദേശീയബോധത്തിന്റെ പ്രതീകമായി
മാറി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ദേശീയ നേതാക്കള്‍
ചര്‍ക്കയ്ക്കും സ്വദേശി
വസ്ത്രത്തിനും ഒപ്പം ഹിന്ദിയും
പ്രോത്സാഹിപ്പിച്ചു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">സ്വതന്ത്ര
ഇന്ത്യയില്‍ ഭാഷകളുടെ പദവി
എന്താവണമെന്ന് സംബന്ധിച്ച്
ഭരണഘടനാനിര്‍മാണസഭയില്‍
നിരവധി സംവാദങ്ങള്‍ നടന്നു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഔദ്യോഗികഭാഷയെന്ന
പദവി ഒരു കാസ്റ്റിങ് വോട്ടിലൂടെ
സംസ്കൃതത്തിനു നഷ്ടപ്പെട്ടപ്പോള്‍
ഭരണഘടനാശില്‍പ്പികള്‍
ഭരണഘടനയുടെ </font><font face="Liberation Serif, serif"><font face="MLW-TTRevathi">351</font></font><font face="MLW-TTRevathi">ാം
അനുഛേദപ്രകാരം പ്രത്യേകപദവി
നല്‍കി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഹിന്ദിയടക്കം
നിരവധിഭാഷകളുടെ പ്രാഥമിക
ഉറവിടമെന്ന പദവിയാണ് സംസ്കൃതത്തിന്
ലഭിച്ചത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">സംഘകാലത്തെ
സാഹിത്യസമാഹാരങ്ങളിലുള്‍പ്പെട്ട
പഴയ തമിഴ് കവിതകള്‍ ക്ലാസിക്കല്‍
ആയി കരുതപ്പെട്ട സാഹിത്യകൃതികളിലെ
പൊതുസ്വഭാവം പങ്കുവെക്കുന്നുണ്ടെന്നതിനാല്‍
തമിഴിനും ക്ലാസിക്കല്‍ പദവി
നല്‍കണമെന്ന അവകാശവാദം ഇരുപതാം
നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍
പണ്ഡിതര്‍ ഉന്നയിച്ചു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ദ്രാവിഡഭാഷാകുടുംബത്തിലെ
ഭാഷകളുടെ പ്രാഗ്‍രൂപമാണു്
പഴയ തമിഴ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">കേന്ദ്രസാഹിത്യ
അക്കാദമിയിലെ വിദഗ്ധരുമായി
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം
ചര്‍ച്ച ചെയ്തെങ്കിലും
ഏതെങ്കിലും ഭാഷയ്ക്ക്
ക്ലാസിക്കല്‍ പദവി നല്‍കുന്നതിനെ
വിദഗ്ധര്‍ അനുകൂലിച്ചില്ല</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">അവര്‍ ഇതിനായി
മാനദണ്ഡങ്ങള്‍ വച്ചു</font><font face="Liberation Serif, serif"><font face="MLW-TTRevathi">:
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
പാരമ്പര്യമുള്ളതായി ഒരു
ഭാഷയെ പരിഗണിക്കണമെങ്കില്‍
ആ ഭാഷ പുരാതനമായിരിക്കണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">അതിന് സ്വന്തമായ
പാരമ്പര്യം വേണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">മറ്റേതെങ്കിലും
പാരമ്പര്യത്തിന്റെ തുടര്‍ച്ചയാവരുത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ആ ഭാഷയില്‍
വിപുലവും അങ്ങേയറ്റം സമ്പന്നവുമായ
പൌരാണിക സാഹിത്യമുണ്ടായിരിക്കണം
എന്നിങ്ങനെ</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">തമിഴിനു വേണ്ടി
വാദിച്ച പണ്ഡിതരുടെ വാദങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍ വഴങ്ങി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">നിര്‍ദിഷ്ട
മാനദണ്ഡങ്ങള്‍ക്കൊപ്പമെത്തുന്ന
ഭാഷകള്‍ക്ക് ക്ലാസിക്കല്‍
പദവിക്ക് അര്‍ഹതയുണ്ടെന്ന്
</font><font face="Liberation Serif, serif"><font face="MLW-TTRevathi">2004</font></font><font face="MLW-TTRevathi">ല്‍
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഇതോടെ
സംസ്കൃതത്തിന് ശേഷം ക്ലാസിക്കല്‍
പദവി ലഭിക്കുന്ന ആദ്യഭാഷയായി
തമിഴ് മാറി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
2005</font></font><font face="MLW-TTRevathi">ലായിരുന്നു
ഇത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഇന്തോ</font><font face="Liberation Serif, serif"><font face="MLW-TTRevathi">-</font></font><font face="MLW-TTRevathi">യൂറോപ്യന്‍
കുടുംബത്തിലും ദ്രാവിഡ
കുടുംബത്തിലുംപെട്ട ഭാഷകളുടെ
പ്രാഥമിക ഉറവിടം ഈ രണ്ട്
ഭാഷകളാണെന്ന കാര്യത്തില്‍
തര്‍ക്കമേതുമില്ല</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<p><font face="MLW-TTRevathi"><font size="2"><i><b>പുതിയ
വിഭാഗം</b></i></font></font></p>
<blockquote><font face="MLW-TTRevathi">നാലു ചട്ടങ്ങളുടെ
അടിസ്ഥാനത്തില്‍ ക്ലാസിക്കല്‍
ഭാഷകളുടെ പുതിയ വിഭാഗം
സൃഷ്ടിക്കാമെന്ന് </font><font face="Liberation Serif, serif"><font face="MLW-TTRevathi">2006</font></font><font face="MLW-TTRevathi">ല്‍
കേന്ദ്ര ടൂറിസം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">സംസ്കാരികമന്ത്രി
രാജ്യസഭയില്‍ പ്രഖ്യാപിച്ചു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">നാലു ചട്ടങ്ങള്‍
ഇവയാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">:</font></font></blockquote>
<blockquote><font face="Liberation Serif, serif"><font face="MLW-TTRevathi">1.
</font></font><font face="MLW-TTRevathi">തികച്ചും
പൌരാണികമായ വരമൊഴിരേഖകള്‍
അഥവാ </font><font face="Liberation Serif, serif"><font face="MLW-TTRevathi">1500-2000</font></font><font face="MLW-TTRevathi">ലേറെ
വര്‍ഷങ്ങളുടെ എഴുതപ്പെട്ട
ചരിത്രം ഉണ്ടായിരിക്കുക</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font>
</blockquote>
<blockquote><font face="Liberation Serif, serif"><font face="MLW-TTRevathi">2.
</font></font><font face="MLW-TTRevathi">തലമുറകളായി
ഈ ഭാഷ സംസാരിക്കുന്നവര്‍
മൂല്യവത്തായ പൈതൃകമായി
പരിഗണിക്കുന്ന പൌരാണികമായ
സാഹിത്യരചനകളും മറ്റു സൃഷ്ടികളും
ഉണ്ടായിരിക്കുക</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font>
</blockquote>
<blockquote><font face="Liberation Serif, serif"><font face="MLW-TTRevathi">3.
</font></font><font face="MLW-TTRevathi">സാഹിത്യസൃഷ്ടികള്‍
മൌലികമായിരിക്കണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">മറ്റു
ഭാഷാസമൂഹങ്ങളില്‍നിന്ന്
കടം കൊണ്ടതാവുകയുമരുത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font>
</blockquote>
<blockquote><font face="Liberation Serif, serif"><font face="MLW-TTRevathi">4.
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
ഭാഷയും സാഹിത്യവും ആധുനിക
ഭാഷയില്‍ നിന്നും സാഹിത്യത്തില്‍
നിന്നും ഭിന്നമായിരിക്കണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
ഭാഷയും അതിന്റെ ആധുനികമായ
രൂപങ്ങളും തമ്മില്‍ തുടര്‍ച്ച
ഉണ്ടാവുകയുമരുത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">ഇതേതുടര്‍ന്ന്
രൂപം കൊണ്ട ഭാഷാവിദഗ്ധരുടെ
സമിതിയുടെ ശുപാര്‍ശകളെ
അടിസ്ഥാനമാക്കി </font><font face="Liberation Serif, serif"><font face="MLW-TTRevathi">2008</font></font><font face="MLW-TTRevathi">ല്‍
തെലുങ്കിനും കന്നടയ്ക്കും
ക്ലാസിക്കല്‍ പദവി നല്‍കി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
ഭാഷ സംബന്ധിച്ച നിര്‍വചനങ്ങള്‍ക്ക്
അങ്ങനെ കാലാന്തരത്തില്‍
ഒട്ടേറെ മാറ്റങ്ങളുണ്ടായി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഏറ്റവും പുതിയ
മാനദണ്ഡങ്ങളും മാറ്റങ്ങള്‍ക്കു
വിധേയമാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ദ്രാവിഡഭാഷാകുടുംബത്തിലെ
അംഗവും എല്ലാ അര്‍ഥത്തിലും
സോദരഭാഷകളായ തെലുങ്കിനും
കന്നടയ്ക്കും ഒപ്പം നില്‍ക്കുകയും
ചെയ്യുന്ന മലയാളത്തെ പുതിയ
നിര്‍വചനങ്ങള്‍ പാടെ അവഗണിക്കുന്നു
എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട
വസ്തുത</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">തിരുപ്പതി
മുതല്‍ കന്യാകുമാരി വരെയുള്ള
ഭൂഭാഗം പണ്ട് തമിളകം എന്നാണ്
അറിയപ്പെട്ടിരുന്നത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">സംസ്കൃതത്തില്‍
ദക്ഷിണപഥമെന്നും</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഈ പ്രദേശത്തിന്
പൊതുവായ പാരമ്പര്യവും
സംസ്കാരവുമാണുണ്ടായിരുന്നത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">പ്രാചീന
ദ്രാവിഡഭാഷയില്‍ നിന്നുള്ള
ആദ്യ ഉപലബ്ധം തമിഴ് ആണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">അതിനുശേഷം
തെലുങ്കും കന്നടയും മലയാളവും
ഉണ്ടായി</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">തമിഴുമായി
വളരെ കുറച്ചു മാത്രം ബന്ധമുള്ള
സംസ്കൃതത്തിന്റെ സ്വാധീനത്തില്‍
നിന്നാണ് ഈ മൂന്നു ഭാഷകളും
രൂപപ്പെട്ടത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഈ മൂന്നു
ഭാഷകളാവട്ടെ എല്ലാ അര്‍ഥത്തിലും
തുല്യവും പൊതുവായ സ്വഭാവവിശേഷങ്ങള്‍
പങ്കുവയ്ക്കുന്നവയുമാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<p><font face="MLW-TTRevathi"><font size="2"><i><b>വിവേചനപരം</b></i></font></font></p>
<blockquote><font face="MLW-TTRevathi">ചിലപ്പതികാരത്തിന്റെ
കഥ പ്രധാനമായും നടക്കുന്നത്
മധുര</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">കാവേരിപ്പൂംപട്ടണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">കൊടുങ്ങല്ലൂര്‍
എന്നീ നഗരങ്ങളിലാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ചേരരാജാവ്
ചെങ്കുട്ടവന്‍ തന്റെ
യാത്രക്കിടയില്‍ കൊടുങ്ങല്ലൂരില്‍
തങ്ങുകയും പ്രദേശത്തെ ഒരു
ചാക്യാരുടെ നൃത്തപരിപാടി
കാണുകയും ചെയ്യുന്നുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">സംഘകാല
സാഹിത്യകൃതികള്‍ ദക്ഷിണേന്ത്യയുടെ
ആകെ പൊതുപൈതൃകമാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഒരു സംസ്കാരത്തിന്റെയോ
ഭാഷയുടെയോ പൌരാണികത ഇത്തരം
പൊതുവായ വ്യക്തിത്വത്തിലാണുള്ളത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">പൌരാണികതയും
പാരമ്പര്യവും തെളിയിക്കാന്‍
ചില പ്രത്യേക രചനകളെ മാത്രം
ആശ്രയിക്കുന്നത് അശാസ്ത്രീയവും
വിവേചനപരവുമാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">കേരളത്തിന്
നൂറ്റാണ്ടുകള്‍ പഴക്കമുള്ള
കലയുടെയും സംസ്കാരത്തിന്റെയും
പൌരാണികത അവകാശപ്പെടാനുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">നാട്യശാസ്ത്രവും
ഭാസനാടകങ്ങളും വരും തലമുറയ്ക്കായി
കേരളം കരുതിവച്ചിട്ടുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഇതിനെല്ലാം
മകുടം ചാര്‍ത്തിക്കൊണ്ട്
കേരളത്തില്‍ മാത്രം നിലനില്‍ക്കുന്ന
പ്രാചീനനടനരൂപമായ കൂടിയാട്ടം
മനുഷ്യകുലത്തിന്റെ പൈതൃകസ്വത്തായി
പ്രഖ്യാപിക്കുകയും ചെയ്തു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">വേദമന്ത്രോച്ചാരണം
അതിന്റെ ശുദ്ധിയോടെ
നിലനിര്‍ത്തുന്നത് കേരളത്തില്‍
മാത്രമാണെന്ന് യുനെസ്കോയും
അംഗീകരിച്ചിട്ടുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">രാജ്യത്തെ
മറ്റുപ്രദേശങ്ങളില്‍ നിന്ന്
ഭിന്നമായി വളരെ പണ്ടുകാലത്തുതന്നെ
പാശ്ചാത്യരാജ്യങ്ങളുമായി
വാണിജ്യബന്ധത്തിലേര്‍പ്പെടാന്‍
കേരളത്തിന് കഴിഞ്ഞിട്ടുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">കേരളത്തിന്റെ
പ്രതിരൂപമായ സഹിഷ്ണുതയാണ്
വിദേശസഞ്ചാരികളുമായി ഹൃദ്യമായ
സൌഹൃദം വളര്‍ത്താന്‍ സഹായിച്ചത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">അതുകൊണ്ടു
തന്നെയാണ് പുരാതനകാലം മുതല്‍
റോമന്‍</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ഗ്രീക്ക്</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">അറബി</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">സംസ്കൃതം</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">പോര്‍ച്ചുഗീസ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ഫ്രഞ്ച്</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ഇംഗ്ളീഷ്
എന്നീ ഭാഷകളില്‍ നിന്നുള്ള
വാക്കുകള്‍കൊണ്ട് ഈ ഭാഷ
സമ്പന്നമായതും</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">സംസ്കൃതത്തില്‍
നിന്നുള്ള പരിഭാഷകള്‍ ഭാഷ
രൂപപ്പെടുന്ന കാലത്തുതന്നെ
മലയാളത്തിന് പുതുജീവന്‍
നല്‍കിയിരുന്നു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">കൌടില്യന്റെ
അര്‍ഥശാസ്ത്രം ആദ്യമായി
മൊഴിമാറ്റം ചെയ്യപ്പെട്ടത്
മലയാളത്തിലേക്കാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ബൌദ്ധികവും
ആത്മീയവുമായ സംവാദങ്ങളിലൂടെ
ഇന്ത്യയെയാകെ കീഴടക്കിയ
ശങ്കരാചാര്യര്‍ക്ക് ജന്മം
നല്‍കിയതും കേരളമാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">കാളിദാസനും
പ്രിയപ്പെട്ട നാടാണ് കേരളം</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">രഘു തന്റെ
പര്യവേഷണങ്ങള്‍ക്കിടയില്‍
കേരളത്തിലൂടെ കടന്നുപോകുന്നത്
കാളിദാസന്‍ വിവരിക്കുന്നുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">കേരളം എന്നും
എല്ലാ വിശ്വാസങ്ങള്‍ക്കും
വളരാനുള്ള വളക്കൂറുള്ള
മണ്ണാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഇന്ത്യാ
ഉപഭൂഖണ്ഡത്തിന്റെ ഈ
തെക്കുപടിഞ്ഞാറന്‍ മുനമ്പില്‍
ബുദ്ധ</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ജൈന</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ഹിന്ദു</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ക്രിസ്ത്യന്‍</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ജൂത</font><font face="Liberation Serif, serif"><font face="MLW-TTRevathi">,
</font></font><font face="MLW-TTRevathi">ഇസ്ളാം
മതവിശ്വാസികള്‍രമ്യതയോടും
സഹിഷ്ണുതയോടും കഴിയുന്നു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">പല കാര്യങ്ങളിലും
കേരളം ഒന്നാമതാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ആദ്യത്തെ
ജ്ഞാനപീഠം പുരസ്കാരവും
സിനിമയ്ക്കുള്ള ആദ്യ സ്വര്‍ണകമലവും
കേരളത്തിനാണ് ലഭിച്ചത്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">നൂറു ശതമാനം
സാക്ഷരതയുമായി കേരളം ഇന്ത്യയിലെ
മറ്റേതു സംസ്ഥാനത്തെക്കാളും
മുന്നില്‍ നില്‍ക്കുന്നു</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">ഒരു ഭാഷയുടെയും
അതിന്റെ സംസ്കാരത്തിന്റെയും
മേന്മകള്‍ വിലയിരുത്തുമ്പോള്‍
ഈ ഘടകങ്ങളെല്ലാം പരിഗണിക്കണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
പദവി നിര്‍ണയിക്കുന്നതിന്
നിലവിലുള്ള മാനദണ്ഡങ്ങള്‍
തീര്‍ത്തും അപര്യാപ്തവും
ഏകപക്ഷീയവുമാണ്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote style="margin-left: 0cm;"><font face="MLW-TTRevathi"><font size="2"><i><b>സമത്വപൂര്‍ണമായ
പരിചരണം ആവശ്യം</b></i></font></font></blockquote>
<blockquote><font face="MLW-TTRevathi">ഏതു
കാഴ്ചപ്പാടിലൂടെയായാലും
ദ്രാവിഡഭാഷാ കുടുംബത്തിലെ
സോദരഭാഷകള്‍ക്കു തുല്യമായി
പരിഗണിക്കപ്പെടാന്‍ മലയാളത്തിന്
അര്‍ഹതയുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
പദവിക്കുവേണ്ടിയുള്ള
കേരളത്തിന്റെ അവകാശവാദങ്ങള്‍
വിലയിരുത്തുന്നതിന് കന്നടയ്ക്കും
തെലുങ്കിലും വേണ്ടി ചെയ്തതുപോലെ
കേന്ദ്രസര്‍ക്കാര്‍ ഒരു
സമിതിയെ നിയോഗിക്കണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ആവശ്യത്തിന്
പുതുക്കിയ യോഗ്യതാമാനദണ്ഡങ്ങള്‍
പരിഗണനാവിഷയങ്ങളില്‍
ഉള്‍പ്പെടുത്തുകയും വേണം</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഒരു രാജ്യത്തെ
ഭാഷകളെ ക്ലാസിക് എന്നും
ക്ലാസിക്ഇതരമെന്നും
വേര്‍തിരിക്കുന്ന അശാസ്ത്രീയവും
അനാവശ്യവുമാണെന്ന വാദവും
നിലവിലുണ്ട്</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഈ കാഴ്ചപ്പാടിനെ
ഒരു പരിധിവരെ അംഗീകരിക്കാം</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">എങ്കിലും ചില
ഭാഷകള്‍ ക്ലാസിക്കല്‍ ആയി
പ്രഖ്യാപിക്കുകയും മലയാളത്തിന്
ആ പദവി തരാതിരിക്കുകയും
ചെയ്യുന്നത് നീതീകരിക്കാനാവില്ല</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<blockquote><font face="MLW-TTRevathi">ഇന്ത്യയില്‍
സമ്പൂര്‍ണ സാക്ഷരത നേടിയ
സംസ്ഥാനത്തെ ജനങ്ങള്‍ക്ക്
തങ്ങളുടെ സംഭാവനകള്‍
അംഗീകരിക്കപ്പെടുന്നില്ലെന്ന
തോന്നല്‍ ഉണ്ടാവാന്‍ പാടില്ല</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ക്ലാസിക്കല്‍
പദവിക്കൊപ്പം ലഭിക്കുന്ന
വിശേഷാവകാശങ്ങളും ഭൌതിക
നേട്ടങ്ങളും മലയാളത്തെ
കൂടുതല്‍ സമ്പന്നമാക്കും</font><font face="Liberation Serif, serif"><font face="MLW-TTRevathi">.
</font></font><font face="MLW-TTRevathi">ഈ പദവി മലയാളത്തിന്
കിട്ടാതിരിക്കുന്നത് കടുത്ത
അനീതിയുമാകും</font><font face="Liberation Serif, serif"><font face="MLW-TTRevathi">.</font></font></blockquote>
<p style="margin-bottom: 0cm;"><br>
</p><br>
--~--~---------~--~----~------------~-------~--~----~<br>
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ   <br> സംരംഭം: https://savannah.nongnu.org/projects/smc  <br> വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode  <br> പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com<br>
-~----------~----~----~----~------~----~------~--~---<br>
<br>