സിഡാക്ക് നേരത്തെ ഡ്രാഫ്റ്റില്‍ പ്രഖ്യാപിച്ചിരുന്ന യൂണിക്കോഡ് 5.1 പ്രകാരമുള്ള enhanced inscript keyboard layout- മായി മുന്നോട്ടു പോവുകയാണു്.

http://www.cdac.in/html/gist/down/download.asp?id=Enhanced_INSCRIPT_keyboard_layout_5.1.zip

എന്ന ലിങ്കില്‍ ഫൈനല്‍ ലേഔട്ട് ലഭിക്കും. രജിസ്റ്റര്‍ ചെയ്താലേ ഡൌണ്‍ലോഡ് ചെയ്യാനാവൂ.

ഈ കീബോര്‍ഡിനെ കുറിച്ച് എസ്എംസി തയ്യാറാക്കിയ വിമര്‍ശനം http://wiki.smc.org.in/CDAC-Inscript-Critique എന്ന ലിങ്കിലുണ്ടു്. ഇതിനു് സിഡാക്‍ മറുപടി തന്നിരുന്നില്ല. അത്രയ്ക്കുണ്ട് അവരുടെ ഡെമോക്രാറ്റിക്‍ പാര്‍ട്ടിസിപ്പേഷന്‍. ഇതുസംബന്ധിച്ച ഈ മെയിലിങ് ലിസ്റ്റില്‍ നടന്ന ചര്‍ച്ചകള്‍ ഇവിടെ നിന്നു് ആക്സസ് ചെയ്യാം.

മറ്റൊന്ന്, കഴിഞ്ഞ ബുധനാഴ്ച സിഡാക്കിന്റെ ഒരു ഫോണ്ട് റിവ്യൂ വര്‍ക്‍ഷോപ്പ് നടന്നിരുന്നതായി അറിഞ്ഞു. എസ്എംസിയെ പ്രതിനിധീകരിച്ച് ഹിരണ്‍ വേണുഗോപാല്‍ പങ്കെടുത്തിരുന്നുവെന്നും ഇടയ്ക്കു് വച്ച് ഇറങ്ങിപ്പോന്നെന്നുമാണു് അറിയാന്‍ കഴിഞ്ഞതു്. ഫോണ്ട് ഡവലപ്പര്‍മാരെയൊന്നും നേരിട്ടു് ക്ഷണിച്ചില്ലെന്നാണു് അറിവു്. ഹിരണാവുമ്പോ പയ്യനായതുകൊണ്ടു മൈന്‍ഡ് ചെയ്യാതെ വിടാം. എല്ലാവരേയും അങ്ങനെ പറ്റില്ലല്ലോ!

(നോട്ട്പാഡു പോലുള്ള എഡിറ്ററുകളില്‍ ഫോണ്ട് നേരാംവിധം കാണുന്നുണ്ടോ എന്നാണത്രേ, സിഡാക്കിന്റെ ഫോണ്ട് ടെസ്റ്റിങ് രീതി. റെന്‍ഡറിങ്, ഓപ്പണ്‍ടൈപ്പ്, ഹിന്റിങ്, പാംഗോ തുടങ്ങിയ വാക്കുകളൊക്കെ അവര്‍ കേട്ടിട്ടുണ്ടോ എന്തോ? ഏതായാലും റെന്‍ഡറിങ് എഞ്ചിനും ഫോണ്ടും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ എംടെക്‍ പഠിക്കേണ്ടതില്ല. )

ML-Nila, Anjali old lipi, rachana, meera എന്നീ നാലു ഫോണ്ടുകള്‍ മാത്രമാണു് റിവ്യൂവിനു് വിധേയമാക്കിയിരിക്കുന്നതു്.  വിന്‍ഡോസ് 07, വിസ്റ്റ, XP എന്നിവകളിലും ഡെബിയന്‍ 5, ഫെഡോറ 10, 11, ഉബുണ്ടു 8, 9.04, റെഡ് ഹാറ്റ് വര്‍ക് സ്റ്റേഷന്‍ 5.1 എന്നിവയാണു് ടെസ്റ്റ് ചെയ്ത OSകളായി പറഞ്ഞിട്ടുള്ളതു്. ഉബുണ്ടു 8 എന്താണെന്നു് പിടികിട്ടിയില്ല. 8.10 ആണോ 8.04 ആണോ? അതില്‍ നിന്നൊക്കെ എത്ര മുമ്പോട്ടു പോന്നു? ഫെഡോറ 12 ഒക്കെ ഇറങ്ങിയതു് സിഡാക്കുകാര്‍ അറിഞ്ഞിട്ടില്ലെന്നാണു് തോന്നുന്നതു്. സര്‍ക്കാര്‍ എന്തിനാണിങ്ങനെ ഒരു വെള്ളാനയെ തീറ്റിപ്പോറ്റുന്നതു് എന്നാണു് മനസ്സിലാകാത്തതു്.

ന് + പ = മ്പ  എന്ന പുതിയ പ്രൊപ്പോസിഷന്‍ സിഡാക്ക് മുന്നോട്ടുവയ്ക്കുന്നതായും കേട്ടു.

ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ചു് ഡവലപ്പ് ചെയ്യുകയും എന്നിട്ടു് പ്രൊപ്രൈറ്ററിയാക്കി വയ്ക്കുകയും ചെയ്യുന്ന നിളയാണു് മലയാളത്തിലെ ബെസ്റ്റ് ഫോണ്ട് എന്നു പറയുന്നവരോടു് എന്തു പറയാനാണു്?

ഫോസ് പ്രോജക്ടുകളില്‍ എങ്ങനെ ഇടപെടണമെന്നോ, ttf-malayalam-fonts പാക്കേജില്‍ ബഗ് ഉണ്ടെങ്കില്‍ അതു് എവിടെ റിപ്പോര്‍ട്ട് ചെയ്യണമെന്നോ സിഡാക്കിനു് അറിയില്ലെന്നു് വരുന്നതു് മോശമാണു്. മെറിറ്റോക്രസിയുടെ ഫീല്‍ഡില്‍ ഇജ്ജാതി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൊണ്ടുനടന്നിട്ടു് എന്തെടുക്കാനാണു്?

- സെബിന്‍

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

സംരംഭം: https://savannah.nongnu.org/projects/smc

വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode

പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com