xkbയില്‍ ഞാന്‍ ചെയ്യാന്‍ തുടങ്ങി. പക്ഷെ ഇതില്‍ ഒരു പ്രശ്നമുണ്ടു്. റെമിങ്ടണ്‍ ലേ ഔട്ടില്‍ ക്ക, ട്ട, ന്ന എന്നീ  കൂട്ടക്ഷരങ്ങള്‍ ഒറ്റക്കീയില്‍ വരുന്നുണ്ടു്.  തുടരെ മൂന്നു കോഡ് പോയിന്റ്സ് ഇന്‍വോക്‍ ചെയ്താലെ ഒരു കൂട്ടക്ഷരം ഉണ്ടാകൂ. അതായതു് ക്ക എന്നെഴുതാന്‍ ക ് ക എന്നിങ്ങനെ മൂന്നു കോഡ് പോയിന്റുകള്‍ തുടരെ വരണം. xkb ഉപയോഗിച്ചു് ഇതുമൂന്നും ഒരുമിച്ചു് ഒരേ കീയിലേക്കു് മാപ് ചെയ്യാന്‍ പറ്റുമെന്നു് തോന്നുന്നില്ല. അതു വിജയിക്കാന്‍ സാധ്യത കുറവാണു്. ഇതു് മൂന്നായി തന്നെ അടിക്കാന്‍ തയ്യാറാണെങ്കില്‍ ഇന്നുതന്നെ ശരിയാക്കി തരാനാകും.

പിന്നെയും ഒരു കുഴപ്പം കൂടിയുണ്ടു്. റെമിങ്ടണില്‍ ചില്ലക്ഷരങ്ങളെല്ലാം ഒരു കീയിലേക്കു് മാപ്പ് ചെയ്തിട്ടുണ്ടു്. അതേ കീ പൊസിഷനില്‍ ഒരു ഞെക്കുകൊണ്ടു് ചില്ലക്ഷരം തെളിയണമെങ്കില്‍ ആണവ ചില്ലു് ഉപയോഗിക്കണം. മീര അടക്കം എസ്എംസിയുടെ ഫോണ്ടുകളിലൊന്നും ആണവ ചില്ലില്ല. എന്നാല്‍ അതുള്ള ഹാക്കുകള്‍ ലഭ്യമാണു്. അല്ലെങ്കില്‍ പിന്നെ പഴയ മട്ടിലുള്ള ചില്ലുപയോഗിക്കണം. അതാവുമ്പോ വ്യജ്ഞനം + വിസര്‍ഗ്ഗം + ZWJ എന്നു് മൂന്നു കീകള്‍ അമര്‍ത്തേണ്ടി വരും. ഒറ്റ കീയില്‍ ചില്ലക്ഷരം കിട്ടില്ല. ഏതു വേണമെന്നു് പറഞ്ഞാല്‍ അതു തരാം.

വേറൊരു സാധ്യതയുള്ളതു് ഐബസ്, സ്കിം എന്നിവയിലേതെങ്കിലും ഉപയോഗിക്കുകയാണു്. ഞാന്‍ കെഡിഇയിലായതിനാലും സിസ്റ്റം ആര്‍ച്ച് ലിനക്സ് ആയതിനാലും ഇവ ഇന്‍സ്റ്റോള്‍ ചെയ്യേണ്ട ആവശ്യം വന്നിട്ടില്ല. m17n-contrib പാക്കേജ് ആര്‍ച്ചില്‍ ലഭ്യവുമല്ല. അതിനാല്‍ നാളെ ഒരു സിസ്റ്റത്തില്‍ ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തിട്ടു് ഇതു് ശ്രമിക്കാം.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

സംരംഭം: https://savannah.nongnu.org/projects/smc

വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode

പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe@googlegroups.com