മെച്ചപ്പെടുത്തിയ റെമിങ്ടണ്‍ കീബോര്‍ഡ് ഇതോടൊപ്പം. വിക്കി പേജ് ആരെങ്കിലും ഒന്നു കൈവച്ചാല്‍ നന്നായിരുന്നു.  http://wiki.smc.org.in/Remington

നേരത്തെ പറഞ്ഞതുപോലെ തന്നെ, /usr/share/m17n എന്ന ഫോള്‍ഡറില്‍ മുമ്പയച്ച ഫയലിനു പകരം പുതിയ ഫയല്‍ കോപ്പിചെയ്തിടുക. എന്നിട്ടു് ടെസ്റ്റ് ചെയ്യുക.

മെച്ചപ്പെടുത്തലുകള്‍

റെമിങ്ടണ്‍ കീബോര്‍ഡ് ലേഔട്ട് കമ്പ്യൂട്ടറിലേക്കു് പറിച്ചുനട്ടതു്
പലരായതിനാല്‍ ചില്ലറ വ്യത്യാസങ്ങള്‍ അവ തമ്മില്‍ ഉണ്ടായിട്ടുണ്ടു്.
ആസ്കിയിലേക്കു് ഈ കീബോര്‍ഡ് കൊണ്ടുവന്നപ്പോള്‍ /ന്റെ സ്ഥാനത്തു് സൂപ്പര്‍
സോഫ്റ്റ് തൂലികയില്‍ ലിങ്ക് കീ ആയിരുന്നു ഉണ്ടായിരുന്നതു്.
ചോദ്യക്കൊളുത്തിന്റെ സ്ഥാനത്തു് ഢയും കൊടുത്തിരുന്നു. ഡ
അടിച്ചിരുന്നതാവട്ടെ, ഷിഫ്റ്റ് 3 യിലായിരുന്നു. ഷിഫ്റ്റ് 4 ല്‍ സ്റ്റയും
ലഭിച്ചിരുന്നു. ഇവര്‍ തന്നെ പിന്നീടു് യൂണിക്കോഡിനു് വേണ്ടി ഇതേ കീബോര്‍ഡ്
തയ്യാര്‍ ചെയ്തപ്പോള്‍ സ്വാഭാവികമായും ലിങ്ക് കീയുടെ ആവശ്യം ഇല്ലാതായി.
അവിടെ ഡ വന്നു. ‌| ന്റെ സ്ഥാനത്തേക്കു് സ്റ്റ മാറ്റിപ്രതിഷ്ഠിച്ചു.

റാല്‍മിനോവ് ഈ കീബോര്‍ഡ് മെച്ചപ്പെടുത്തിയപ്പോള്‍ സ്റ്റ മാറ്റി ക്‍
കൊണ്ടുവന്നു. സ + വിരാമം + റ്റ എന്ന ക്രമത്തില്‍ സ്റ്റ എഴുതാന്‍
പറ്റുന്നതുകൊണ്ടു് ഇതു് നല്ല മാറ്റമായിരുന്നു. ഭാവിയില്‍ ആര്‍ക്കെങ്കിലും
ആണവചില്ലുപയോഗിച്ചു് ഈ കീബോര്‍ഡ് മാറ്റിത്തീര്‍ക്കണം എന്നുണ്ടെങ്കില്‍
അതിനുള്ള സൌകര്യത്തെ കരുതി ആ മാറ്റം അതേ പടി നിലനിര്‍ത്തിയിട്ടുണ്ടു്.
അധികചിഹ്നത്തിന്റെ സ്ഥാനത്തു് നോണ്‍ ജോയിനര്‍ ചന്ദ്രക്കല നല്‍കിയതാണു്
റാല്‍മിനോവ് വരുത്തിയ മറ്റൊരു മാറ്റം. പുതിയ കീബോര്‍ഡില്‍ ആ സ്ഥാനത്തു് ൗ
ചിഹ്നം ലഭ്യമാക്കിയിരിക്കുന്നു. അതേ പോലെ ഇംഗ്ലീഷ് കീബോര്‍ഡിലെ കോളന്റെ
സ്ഥാനത്തു് സൂപ്പര്‍സോഫ്റ്റിന്റെ കീബോര്‍ഡില്‍ സെമിക്കോളന്‍ ആയിരുന്നു
നല്‍കിയിരുന്നതു്. റാല്‍മിനോവ് ആ സ്ഥാനം ബ്ലാങ്ക് ആയി ഇട്ടു. പുതിയ
കീബോര്‍ഡില്‍ അവിടേക്കു് സെമിക്കോളന്‍ തിരികെ കൊണ്ടുവന്നിട്ടുണ്ടു്.

എന്നാല്‍ ഈ രണ്ടു് ലേഔട്ടുകളിലും മലയാള അക്കങ്ങള്‍
ലഭ്യമായിരുന്നില്ല. ഗ്നൂ ലിനക്സിനായി തയ്യാറാക്കിയ മെച്ചപ്പെടുത്തിയ
റെമിങ്ടണ്‍ വിന്യാസത്തില്‍ മലയാള അക്കങ്ങള്‍ മാപ്പ് ചെയ്തിട്ടുണ്ടു്.
അതിനാല്‍ ഇംഗ്ലീഷ് അക്കങ്ങള്‍ ടൈപ്പ് ചെയ്യാന്‍ തിരികെ ഇംഗ്ലീഷ്
ഭാഷയിലേക്കു് പോകണം.

പുതിയ വിന്യാസത്തില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണു്.

൧. അ ടൈപ്പ് ചെയ്ത ശേഷം ദീര്‍ഘം ടൈപ്പ് ചെയ്താല്‍ ആ ലഭിക്കും. ഇതു്
ശരിയായ രീതിയല്ലെങ്കിലും സിഡാക്‍ വികസിപ്പിച്ച ആസ്കിയിലുള്ള റെമിങ്ടണ്‍
കീബോര്‍ഡില്‍ ഇങ്ങനെയൊരു സൌകര്യം ലഭ്യമായിരുന്നതിനാല്‍ അതു
പുനഃസ്ഥാപിക്കുകയാണു് ചെയ്തതു്. ഇതിന്റെ ചുവടുപിടിച്ചു് ചെയ്ത മറ്റൊരു
മാറ്റം ഇ+ീ=ഈ, ഉ+ൂ=ഊ, എ+േ=ഏ,ഒ+ാ=ഓ എന്നിങ്ങനെകൂടി സെറ്റ് ചെയ്തതാണു്. ആ, ഈ,
ഊ, ഏ, ഓ എന്നിവ നേരിട്ട് ടൈപ്പ് ചെയ്യാനുള്ള സൌകര്യം
നിലനിര്‍ത്തിക്കൊണ്ടുതന്നെയാണു് ഈ അധികസൌകര്യം ലഭ്യമാക്കിയിരിക്കുന്നതു്.

൨. ലയുടെ ചില്ലും (ല്‍) ഉകാരത്തിന്റെ ചിഹ്നവും (ു) ചേര്‍ത്താല്‍ ഌ ലഭിക്കും. ഇതുതന്നെ, ഊവിന്റെ (ൂ) ചിഹ്നമായാല്‍ ൡ ലഭിക്കും.

൩. ഋവിനൊപ്പം ഉകാരത്തിന്റെ ചിഹ്നം (ു) ചേര്‍ത്താല്‍ ൠ ലഭിക്കും.

൪. "ഫ"യുടെ ഒപ്പം വിസര്‍ഗ്ഗം ചേര്‍ത്താല്‍ രേഫം (ഽ) ലഭിക്കും.

൫. ൌ ചിഹ്നം യഥാസ്ഥാനത്തു തന്നെ ലഭിക്കുന്നതു കൂടാതെ ലിപി
പരിഷ്കരണത്തിനു് ശേഷമുള്ള ൗ ചിഹ്നവും കൂടി പുതിയ ലേഔട്ടില്‍ ചേര്‍ത്തു.
ഇതു് ഇംഗ്ലീഷ് കീബോര്‍ഡിലെ അധികചിഹ്നത്തിന്റെ സ്ഥാനത്താണു്
ലഭ്യമാക്കിയിരിക്കുന്നതു്.

ഇതിത്രയും പുതുതായി കൂട്ടിച്ചേര്‍ത്തവയാണു്.