പുതിയ വിന്യാസത്തില്‍ വരുത്തിയിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണു്.

൧. അ ടൈപ്പ് ചെയ്ത ശേഷം ദീര്‍ഘം ടൈപ്പ് ചെയ്താല്‍ ആ ലഭിക്കും. ഇതു്
ശരിയായ രീതിയല്ലെങ്കിലും സിഡാക്‍ വികസിപ്പിച്ച ആസ്കിയിലുള്ള റെമിങ്ടണ്‍
കീബോര്‍ഡില്‍ ഇങ്ങനെയൊരു സൌകര്യം ലഭ്യമായിരുന്നതിനാല്‍ അതു
പുനഃസ്ഥാപിക്കുകയാണു് ചെയ്തതു്. ഇതിന്റെ ചുവടുപിടിച്ചു് ചെയ്ത മറ്റൊരു
മാറ്റം ഇ+ീ=ഈ, ഉ+ൂ=ഊ, എ+േ=ഏ,ഒ+ാ=ഓ എന്നിങ്ങനെകൂടി സെറ്റ് ചെയ്തതാണു്. ആ, ഈ,
ഊ, ഏ, ഓ എന്നിവ നേരിട്ട് ടൈപ്പ് ചെയ്യാനുള്ള സൌകര്യം
നിലനിര്‍ത്തിക്കൊണ്ടുതന്നെയാണു് ഈ അധികസൌകര്യം ലഭ്യമാക്കിയിരിക്കുന്നതു്.

സിഡാക്‍ കീബോര്‍ഡിലെ മറ്റുചില വൈചിത്ര്യങ്ങള്‍ കൂടി ശ്രദ്ധയില്‍പെട്ടു. അതനുസരിച്ചു് ഇത്രയും കൂടി ചേര്‍ക്കുന്നു.
എ+ാ = ഏ, ഇ + ാ = ഈ , ഉ + ാ = ഊ

(ഇങ്ങനെയും വ്യാകരണമാകാം എന്നുകണ്ടുപിടിച്ചവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ വെടിവച്ചുകൊന്നേനെ.)

൨. ലയുടെ ചില്ലും (ല്‍) ഉകാരത്തിന്റെ ചിഹ്നവും (ു) ചേര്‍ത്താല്‍ ഌ ലഭിക്കും. ഇതുതന്നെ, ഊവിന്റെ (ൂ) ചിഹ്നമായാല്‍ ൡ ലഭിക്കും.

൩. ഋവിനൊപ്പം ഉകാരത്തിന്റെ ചിഹ്നം (ു) ചേര്‍ത്താല്‍ ൠ ലഭിക്കും.

൪. "ഫ"യുടെ ഒപ്പം വിസര്‍ഗ്ഗം ചേര്‍ത്താല്‍ പ്രശ്ലേഷം (ഽ) ലഭിക്കും.

൫. ൌ ചിഹ്നം യഥാസ്ഥാനത്തു തന്നെ ലഭിക്കുന്നതു കൂടാതെ ലിപി
പരിഷ്കരണത്തിനു് ശേഷമുള്ള ൗ ചിഹ്നവും കൂടി പുതിയ ലേഔട്ടില്‍ ചേര്‍ത്തു.
ഇതു് ഇംഗ്ലീഷ് കീബോര്‍ഡിലെ അധികചിഹ്നത്തിന്റെ സ്ഥാനത്താണു്
ലഭ്യമാക്കിയിരിക്കുന്നതു്.

ഇതിത്രയും പുതുതായി കൂട്ടിച്ചേര്‍ത്തവയാണു്.

പുതുക്കിയ കീബോര്‍ഡ് ഇതോടൊപ്പം. /usr/share/m17n എന്ന ഫോള്‍ഡറില്‍ ഇതു് ചേര്‍ത്ത ശേഷം ലോഗൌട്ട് ചെയ്തു് റീലോഗിന്‍ ചെയ്യുക. എന്നിട്ടു് ടെസ്റ്റ് ചെയ്യുക.