m17n അല്ലേ, ഐബസില്‍ പ്രവര്‍ത്തിക്കും.

ഇതേ പോലെ നാലു ലെവലുള്ള മാപ്പ് സിംഗള ഭാഷയില്‍ കണ്ടിരുന്നു. റാല്‍മിനോവ് വിന്‍ഡോസിലുണ്ടാക്കിയ എന്‍ഹാന്‍സ്ഡ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഇതിലേക്കു് കൊണ്ടുവരാന്‍ വേണ്ടിയാണു് അതെടുത്തുനോക്കിയതു്. മൂന്നും നാലും തട്ടിനായി അതിലും ഇതിലും പക്ഷെ ഉപയോഗിച്ചിരിക്കുന്നതു് കണ്‍ട്രോള്‍ കീയും ഇടതുവശത്തെ ആള്‍ട്ട് കീയും ആണു്. ഇടതുവശത്തെ ആള്‍ട്ട് കീയുടെ ഉപയോഗം ചില പ്രോഗ്രാമുകളൊക്കെ അതിന്റെ ഷോര്‍ട്ട് കട്ടിനായി അറ്സറ്റ് ചെയ്തുവയ്ക്കുമെന്നൊരു കുഴപ്പമില്ലേ? പകരം altGr and Shifht + AltGr ഉപയോഗിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ?

മള്‍ട്ടിലെവല്‍ കീ xkbയിലും നടക്കുമെന്നു് ഈയടുത്തു് മനസ്സിലായി. But the limitation is xkb will only support one to one mapping and many to one mapping. It won't support one to many mapping. അതുകൊണ്ടുതന്നെ കൂട്ടക്ഷരങ്ങളടിക്കാന്‍ xkb പറ്റില്ല.

സുരേഷേട്ടന്റെ മാലിനി ഉഗ്രന്‍. ഇനി ഉപയോഗിച്ചു ശീലിക്കണം.