സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുതിയ ഒരു സംരഭം ആണ് മലയാളത്തിനു
വേണ്ടി ഒരു ഓട്ടോകറക്റ്റ് . ഭാഷ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍
സാധാരണയായി വരുന്ന അക്ഷരതെറ്റുകള്‍ യാന്ത്രികമായി തിരുത്തുക എന്നതാണ്
ഓട്ടോകറക്റ്റ് എന്ന സങ്കേത്തിന്റെ ധര്‍മ്മം. നിലവില്‍ ഇംഗ്ലീഷ്,
റുമാനിയന്‍, പിന്നെ മറാത്തിയ്ക്കുമാണ് ഓപ്പണ്‍ ഓഫീസില്‍ ഓട്ടോകറക്റ്റ്
സംവിധാനം ഉള്ളത്. ഇപ്പോള്‍ നമ്മളും ലിബ്രേ/ഓപ്പണ്‍ ഓഫീസിനു വേണ്ടിയിട്ടുള്ള
മലയാളം ഓട്ടോ കറക്റ്റ് പ്ലഗ്ഗിന്റെ ആദ്യപതിപ്പ്  പുറത്തിറക്കുകയാണ്.

ഈ പ്ലുഗ്ഗിനെ കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. http://wiki.smc.org.in/Autocorrect

[ഉപയോഗിച്ച് നോക്കാന്‍ ഈ ഫയല്‍ acor_ml-IN.dat
ഡൌണ്‍ലോഡ് ചെയ്തു. /Home/User Name/.openoffice.org/3/user/autocorr
ലേക്ക് പകര്‍ത്തി ഒട്ടിക്കുക. ശേഷം ഓപ്പണ്‍/ലിബ്രേ ഓഫീസിന്റെ ഐച്ഛിക
ഭാഷ മലയാളം ആക്കി ഈ ഡാറ്റാബേസിലെ ഏതെങ്കിലും വാക്ക്
ടൈപ്പ് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ വിക്കിയില്‍ ചിത്രസഹിതം ലഭ്യമാണ് .]

ആദ്യ
പതിപ്പ് എന്ന നിലയില്‍  ഇതില്‍ +1000 വാക്കുകളാണ് ഉള്‍കൊള്ളിക്കാന്‍
കഴിഞ്ഞിരിക്കുന്നത്. ഒരു ഉപഭോക്താവിന് സഹായകരമാകുന്ന വിധത്തില്‍ ഈ ടൂള്‍
എത്തണമെങ്കില്‍ ഇനിയും വളരേണ്ടതുണ്ട്. തെറ്റുകളുടെയും ശരികളുടെയും ഒരു വലിയ
ഡാറ്റാബേസ് ഇതിനുവേണ്ടി ശാസ്ത്രീയമായി നിര്‍മിക്കണം.

നിലവിലെ
മറാത്തി ഓട്ടോകറക്ടില്‍ 44,000 വാക്കുകള്‍ ഉണ്ട് . ഇതുപോലെ ഒരു ഡാറ്റാബേസ്
ഉണ്ടാക്കുക വിഷമം പിടിച്ച കാര്യം ആണെങ്കിലും ഉണ്ടാക്കികഴിഞ്ഞാല്‍
അക്ഷരതെറ്റ്  വരുന്നിടതൊക്കെ അത് ഉപയോഗിക്കാം.

ഓഗസ്റ്റ്‌ 30  നു സന്തോഷ്‌ തോട്ടിങ്ങല്‍ മെയിലിംഗ് ലിസ്റ്റില്‍ പറഞ്ഞ
ആശയം എത്ര പെട്ടെന്ന് ചെയ്യാന്‍ കഴിഞ്ഞത് SMC യിലെ മറ്റു കൂട്ടുകാരുടെ
സഹായം കൊണ്ടാണ് . ഇതിനു വേണ്ടി csv to xml convert script ശരിയാക്കിതന്ന
ധനജയ്, വാക്കുകളുടെ പട്ടിക തയ്യാറാക്കാന്‍ സഹായിച്ച അനീഷ്‌, ശ്രദ്ധയില്‍
പെടുന്ന വാക്കുകള്‍ ശേഖരിച്ചു അയച്ചു തന്ന മഹേഷ്‌ മംഗലാട്ട്, കുടാതെ
ഡാറ്റാബേസ് ഉണ്ടാക്കാന്‍ മുഖ്യ സംഭാവന നല്‍കിയ smc camp@vidya യില്‍
പങ്കെടുത്ത കൂട്ടുകാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേകം നന്ദി ഇവിടെ
രേഖപെടുത്തുന്നു.

PS:ഈ പ്ലുഗ്ഗിന്‍ ഉപയോഗിച്ച് അതിന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ദയവായി
നല്‍കാന്‍ ശ്രമിക്കുക. ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വാക്കുകള്‍
സ്വയം പരിശോദിച്ചു ചേര്‍ത്തിട്ടുള്ളത്‌. തെറ്റുകള്‍ കാണുന്ന പക്ഷം
ചൂണ്ടിക്കാണിക്കുക .

Manoj.K/മനോജ്.കെ
Mechanical Engineering Student,Vidya Academy of Science & Technology