<html><head><style type="text/css"><!-- DIV {margin:0px;} --></style></head><body><div style="font-family:bookman old style,new york,times,serif;font-size:12pt;color:#000000;">സുഹൃത്തുക്കളെ,<br><br>നമസ്കാരം.<br>മുഖവുര കൂടാതെ പറയട്ടെ.<br><br>വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ്, കാറൽമണ്ണ, പാലക്കാട് ജില്ല എന്ന ട്രസ്റ്റ് കഥകളിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണ്.<br><br>അതിന്റെ വെബ്‌സൈറ്റ് പണിപ്പുരയിൽ ആണ്. ദ്രുപൽ എന്ന സ്വതന്ത്രസോഫ്റ്റ്‌വേയർ ഉപയോഗിച്ചാണ് വെബ്‌സൈറ്റ്
 ഉണ്ടാക്കുന്നത്. അതിലെ ഉള്ളടക്കവും സ്വതന്ത്രം ആയിരിക്കണം എന്ന് ആണ് തീരുമാനം.<br><br>അതിലേക്ക് നിങ്ങൾ, സമാനമനസ്കരുടെ എല്ല്ലാവിധ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതിനോടൊപ്പം തന്നെ വെബ്‌സൈറ്റ് ഉദ്ഘാടനം മേയ് 07, 2011 ശനിയാഴ്ച്ച എന്ന് ഏകദേശം തീരുമാനം ആയിരിക്കുന്നു എന്ന് അറിയിക്കുകയും ചെയ്യുന്നു. അന്ന് എല്ലാവരും പങ്കെടുക്കണം എന്നും സ്വതന്ത്രമലയാളം കമ്യൂണിറ്റിയെ
 പ്രതിനിധീകരിച്ച് ഒരു ആശംസ പ്രസംഗം വേണം എന്നും താൽ‌പ്പര്യപ്പെടുന്നു.<br><br>ഡിജിറ്റൽ മീഡിയയെ പറ്റി നല്ല ബോധമുള്ള സമാനമനസ്കർ എന്ന നിലക്കു കൂടെ ആണ് ഞാൻ നിങ്ങളേവരേയും ക്ഷണിക്കുന്നത്.<br><br>സ്ഥലം:വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ബ്യുൽഡിങ്ങ്, കാറൽമണ്ണ, പാലക്കാട് ജില്ല.<br>തീയ്യതി: 07-05-2011 ശനിയാഴ്ച്ച വൈകീട്ട് 4.30<br><br><br>“കഥകളിയും ഡിജിറ്റൽ മീഡിയയും” എന്ന വിഷയത്തെ ആസ്പദമാക്കി
 മനോജ് കുറൂർ ഒരു പ്രസന്റേഷൻ/പേപ്പർ അവതരണവും അന്ന് ഉണ്ട്.<br><br>കൂടാതെ, അന്നേദിവസം നരകാസുരവധം കഥകളിയും ഉണ്ടായിരിക്കുന്നതാണ്.<br><br>കൂടുതൽ വിവരങ്ങൾക്ക് ഇനിയും ബന്ധപ്പെടുന്നതാണ്. അപ്പോ ഏവരും വരും എന്ന് പ്രതീക്ഷിക്കുന്നു. <br><br>(ഈ ഇമെയിലിന്റെ കോപ്പി സൈറ്റ് അഡ്മിനുകൾക്ക് കൂടെ വെക്കുന്നുണ്ട്)<br><br><br><span style="text-decoration: underline; font-weight: bold;">കൂട്ടത്തിൽ നിങ്ങളുടെ വിദഗ്ധാഭിപ്രായം താഴെ
 പറയുന്നവയെ പറ്റി അറിയാൻ താൽ‌പ്പര്യമുണ്ട്:</span><br><br>1) അന്നത്തെ ഫങ്ക്ഷൻ, നെറ്റിലൂടെ ലൈവ് സ്ട്രീമിങ്ങ് നടത്തണം എന്ന് വിചാരിക്കുന്നു. അതിലേക്ക് എന്തൊക്കെയാണ് വേണ്ടത്? ഞാൻ നോക്കീട്ട് നല്ല ഒരു നെറ്റ് ബ്രൊഡ് ബാന്റ് കണക്ഷൻ ആണ് അത്യാവശ്യം. അത് പ്രൊവൈഡ് ചെയ്യുന്നവരെ അറിയാമോ? ഇതിനുള്ള സഹായങ്ങൾ ചെയ്ത് തരാമോ?<br><br>2) ഇത്തരം ഉള്ളടക്കത്തിന് നല്ലൊരു ഡിസ്ക്ലൈമർ വേണ്ടി വരും.
 പ്രത്യേകിച്ചും ‘സ്വതന്ത്രം’ ആണ് ഉള്ളടക്കം എന്ന നിലക്ക്. കോപ്പീറൈറ്റ് മെറ്റീരിയലുകൾ പരമാവധി ഒഴിവാക്കാൻ നോക്കുന്നുണ്ടെങ്കിലും പലപ്പോഴും മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ, വീഡിയോകൾ എന്നിവ റഫറൻസായി കൊടുക്കേണ്ടി വരും. മാത്രല്ല, ആർട്ടിസ്റ്റുകളുടെ ലൈവ് പെർഫോർമൻസിൽ നിന്നും പലപ്പോഴും ഭാഗികമായോ പൂർണ്ണമായോ ഉപയോഗിക്കേണ്ടിവരും. അങ്ങനെയൊക്കെ വരുമ്പോൾ നല്ലൊരു
 “നിരാകരണ രേഖ” (ഡിസ്ക്ലൈമർ) വേണ്ടി വരും. അത് തയ്യാറാക്കാൻ സഹായിക്കാമോ? ട്രസ്റ്റ് നേരിട്ട് പ്രസിദ്ധീകരിച്ചത് മാത്രമായാൽ കുഴപ്പമില്ലല്ലൊ?<br><br><br>സ്നേഹപൂർവ്വം, <br><div><font color="#ff4040" face="verdana" size="5">-സു- | -S-</font></div>  <div><font color="#ff0000" face="verdana" size="2">  <div><a rel="nofollow" target="_blank" href="http://www.kathakali.info"><font color="#7f003f">http://www.kathakali.info</font></a></div>  <div><a rel="nofollow" target="_blank" href="http://chintha.com/">http://chintha.com</a></div></font></div>  <div><a rel="nofollow" target="_blank" href="http://vayanasala.blogspot.com/"><font color="#007f40"
 size="2">http://vayanasala.blogspot.com</font></a></div><div><font><a rel="nofollow" target="_blank" href="http://vayanasala.blogspot.com/"><font color="#007f40" size="2">http://ml.wikipedia.org</font></a></font></div>
</div><br>

      </body></html>