അറിവ് ജനങ്ങളുടെ പൊതുസ്വത്താണ്. അത് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടായിരിക്കണം.

ബൊദ്ധിക സ്വത്തവകാശത്തിന്റെ വിവിധ രൂപങ്ങളിലൂടെ അറിവിന്മേലുള്ള അവകാശവും അധികാരവും മൂലധന കുത്തകകള്‍ കയ്യടക്കുകയാണിന്ന്.

സാധാരണ ജനങ്ങള്‍ക്ക് അറിവ് അപ്രാപ്യമാവുകയും അവര്‍ക്ക് അറിവിന്മേലുള്ള
സ്വാതന്ത്ര്യം ഇല്ലാതാകുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് ഇത് മൂലം
ഉണ്ടാകുന്നത്. സോഫ്റ്റ്‌വെയറിന്റെ രംഗത്ത് , വിവര സാങ്കേതിക രംഗത്ത് , ജൈവ
സാങ്കേതിക രംഗത്ത് , നാനോ ടെക്നോളജി രംഗത്ത് മറ്റിതര സാങ്കേതിക വിദ്യകളിലും
അറിവിന്റെ എല്ലാ മേഖലകളിലും ഈ കുത്തകവല്‍ക്കരണം നടക്കുന്നു.

അറിവിന്റെ മേലുള്ള കുത്തകാധിപത്യം ചെറുകിട ഇടത്തരം വ്യവസായ വ്യാപാര
സംരംഭകരേയും കൃഷിക്കാരേയും തൊഴിലാളികളേയും പിന്നോക്കാവസ്ഥയില്‍
തളച്ചിടുകയും ഇല്ലായ്മയിലേക്ക് ഇടിച്ചു് താഴ്ത്തുകയുമാണ് ചെയ്യുക.

ഈ പ്രവണത സാമൂഹ്യ പുരോഗതി തടയപ്പെടുന്നതിനിടയാക്കുന്നു. അറിവിന്റെ
സ്വാതന്ത്ര്യം പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും
പരമപ്രധാനമാണ്.

സോഫ്റ്റ്‌വെയര്‍ രംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ
വിജയകരമായ മുന്നേറ്റത്തിലൂടെ അറിവിന്റെ സ്വാതന്ത്യം എന്നത്
യാഥാര്‍ത്ഥ്യമായിരിക്കുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വ്യാപനവും അറിവിന്റെ സ്വാതന്ത്ര്യവും
ജനാധിപത്യ വികാസവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ജനകീയ കൂട്ടായ്മയാണ്
സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം.

(Democratic Allaiance for Knowledge Freedom)

ഡി.എ.കെ.എഫ്-ന്റെ രൂപീകരണ സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. പുരോഗമന
ജനാധിപത്യ കാഴ്ചപ്പാടുള്ളവര്‍ ഒന്നിക്കുന്ന ഒരു പുതിയ കൂട്ടായ്മ എന്ന
നിലയില്‍ താങ്കളുടെ എല്ലാവിധ സഹായസഹകരണങ്ങളും പങ്കാളിത്തവും ഇപ്പോഴും
തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സമ്മേളനത്തിലേക്ക് താങ്കളെ
സാദരം ക്ഷണിച്ചുകൊള്ളുന്നു. പങ്കെടുക്കുവാന്‍ ഈ വെബ് വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുക. http://sc.dakf.in

എം.യു. തോമസ്സ്

ജനറല്‍ കണ്‍വീനര്‍, സംഘാടകസമിതി

കേരള കര്‍ഷക സംഘം ഓഫീസ്, ഊട്ടി ലോഡ്ജ്ജ്, തിരുനക്കര, കോട്ടയം-686001

with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com

fighting for knowledge freedom