താത്പര്യം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
ഫയര്‍ഫോക്സ് മലയാളം പ്രൊജക്ടിന്റെ മേല്‍നോട്ടം നടത്തിയിരുന്നതു് അനി പീറ്ററായിരുന്നു. അവര്‍ എന്തോ അസൌകര്യം കാരണം കുറച്ചു ദിവസമായി ഇന്റര്‍നെറ്റിലില്ല. അനിയുടെ കൂടെ ഇതു ചെയ്തിരുന്ന ഹരിവിഷ്ണു വേണ്ട നിര്‍ദ്ദേശങ്ങള്‍ തരുമെന്നു കരുതുന്നു. (അവനെയും കാണാനില്ല :( )

അതുവരെയ്ക്കും നിങ്ങള്‍ക്കു ചെയ്യാവുന്നതു് ഇതാണു്:

ഫയര്‍ഫോക്സിന്റെ ഏറ്റവും പുതിയ പതിപ്പ് , മലയാളത്തില്‍ ഉപയോഗിക്കുക. നിങ്ങള്‍ കാണുന്ന പ്രശ്നങ്ങള്‍ - അക്ഷരത്തെറ്റുകള്‍, തര്‍ജ്ജമാപ്പിഴവുകള്‍, തര്‍ജ്ജമ ചെയ്യാതെ പോയ ഭാഗങ്ങള്‍ എന്നിവ ഈ ലിസ്റ്റില്‍, ഈ ത്രെഡില്‍ തന്നെ ചൂണ്ടിക്കാണിക്കുക.

ഈ ലിസ്റ്റിലേക്ക് മെയിലയക്കാന്‍ പറഞ്ഞതു് നിങ്ങള്‍ക്കു് എളുപ്പമാവാന്‍ വേണ്ടിയാണു്. ശരിയായ രീതി ഗ്നു സാവന്നയില്‍ ഒരു അക്കൌണ്ടെടുത്തു്, https://savannah.nongnu.org/task/?9013 എന്ന നമ്മുടെ ടാസ്കില്‍ കമന്റ് ചെയ്യുക എന്നതാണു്. അല്ലെങ്കില്‍ ഒരു പുതിയ ബഗ്ഗ് റിപ്പോര്‍ട്ട് ചെയ്യുക.

-സന്തോഷ്