ഇന്നത്തെ മനോരമ തിരുവനന്തപുരം എഡിഷനില്‍ സര്‍വ്വവിജ്ഞാവകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍. തമ്പാന്റേതായി ഒരു പ്രസ്താവന ശ്രദ്ധയില്‍പെട്ടു. അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങിനെയാണ്:

' സ്വതന്ത്ര സോഫ്റ്റ് വെയര്‍ രംഗത്ത് രണ്ടു നൂതന പദ്ധതികള്‍ക്ക് സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് തുടക്കം കുറിക്കുന്നു. സോഫ്റ്റ് വെയര്‍ രംഗത്തെ ഏറ്റവും മികച്ച പ്രാദേശിക ഭാഷ സംരംഭം വെബ് അധിഷ്ഠിത വിജ്ഞാന കലവറയാണ് ഒന്നാമത്തേത്. ഇന്‍സ്റ്റിറ്റിയൂട്ട് പുതുതായി ആരംഭിക്കുന്ന കേരള വിജ്ഞാന കോശമാണ് മറ്റൊന്ന്.

ഇന്ത്യന്‍ ഭാഷകള്‍ക്ക് യൂണികോഡ് സംവിധാനം നിലവിലുണ്ടെങ്കിലും അവയുടെ ഉള്ളടക്കം വെബില്‍ സംഭരിച്ചുവയ്ക്കാനും മെറ്റാഡേറ്റ കൈകാര്യം ചെയ്യാനും പൊതു മാനദണ്ഡം നിലവിലില്ലായിരുന്നു. ഇതിനാണ് അവസാനമാകുന്നതെന്ന് തമ്പാന്‍ അറിയിച്ചു'

ഞാന്‍ ഡോ. തമ്പാനുമായി അല്‍പം മുന്‍പ് സംസാരിച്ചിരുന്നു. യൂണിക്കോഡില്‍ വിക്കിപ്പീഡിയയും വിക്കി ഗ്രന്ഥശാലയും മറ്റും ചെയ്യുന്ന വിപുലമായസേവനത്തെപ്പറ്റി അദ്ദേഹത്തിന് അത്ര ബോധ്യമില്ലെന്ന് എനിക്കു തോന്നുന്നു. എല്ലാ ഭാഷകളിലേയും യൂണിക്കോഡിലുള്ള വിവരശേഖരണത്തിനായി ഒരു പൊതുമാനദണ്ഡം ഉണ്ടാക്കുകയാണ് ഉദ്ദേശ്യമെന്നാണ് അദ്ദേഹം പറയുന്നത്. സിഡിറ്റും സിഡാക്കുമെല്ലാം ഇതുമായി സഹകരിക്കുന്നുവത്രെ. 15 വെള്ളിയാഴ്ച മസ്‌കറ്റ് ഹോട്ടലില്‍ ഇതിന്റെ ഡെമോയുണ്ട്. ഒന്നു പോയി നോക്കാമെന്നു കരുതുന്നു.

T.C.RAJESH
+91 9656 10 9657
+91 9061 98 8886