സോഷ്യല്‍ മീഡിയ ഉപയൊഗിക്കും (കരട് നയം പേജ് 7)എന്നത് നല്ല നീക്കം. ഇത്
പബ്ലിക്ക് റിലേഷന്‍സ് വകുപ്പിനെ കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാക്കും

സര്‍ക്കാര്‍
ഇ ഗവണന്‍സ് പദ്ധതികളുടെ (പേജ് ആറ് ല്‍ ) ഐപി‌ആര്‍, സോഴ്സ്കോഡ് എന്നിവ
സര്‍ക്കാര്‍ വാങ്ങും എന്നതൊക്കെ നല്ല ഭാവനയുള്ള നിര്‍ദ്ദേശമാണ്.

ഒരു ഉദാഹരണം നോക്കുക,എല്ലാ വര്‍ഷവും ഓണ്‍‌ലൈന്‍ അഡ്മിഷനും (ക്യാപ്) മറ്റും
എത്ര കോടിയാണ് സിഡാക്കും മറ്റും ഈടാക്കുന്നത്. കോടികളുടെ പണം.
ഇത്
കാര്യമായി നടപ്പാക്കിയാല്‍ അതാത് വകുപ്പില്‍ ഒരു ഇന്റേണല്‍ ടീമിനെ
പരിശീലിപ്പിച്ചെടുത്ത് വര്‍ഷാവര്‍ഷം ചിലവാക്കുന്ന പണം ലാഭിക്കാം.

സര്‍ക്കാര്‍ പദ്ധതികള്‍ പുറംകമ്പനികള്‍ക്ക് കൊടുക്കുമ്പോള്‍
ചെറുകിട-ഇടത്തരം കമ്പനികളെ കൂടി പരിഗണിക്കണം. അല്ലാതെ പോയ മൂന്ന് വര്‍ഷമായി
കുറഞ്ഞത് 10 കോടി വാര്‍ഷിക വിറ്റുവരവ് ഉള്ള എന്നൊക്കെ പറയുന്നത്
സംസ്ഥാനത്തിനകത്ത് നിന്ന് പൊങ്ങി വരുന്ന സ്ഥാപനങ്ങളെ മുളയിലേ നുള്ളുന്നത്
പോലെ ആണ്

അക്ഷയ സംരംഭകരെ പറ്റി പറയുന്നുണ്ട്. എന്നാല്‍ മലപ്പുറത്തിനപ്പുറം അക്ഷയ
പരാജയമായിരുന്നു എന്നതാണ് അനുഭവം. ചിലയിടങ്ങളില്‍ അക്ഷയക്കാര്‍ സംഘടന വരെ
ഉണ്ടാക്കി. പത്ത് വര്‍ഷം മുന്നെ വന്ന അക്ഷയ പൂര്‍ണമായും ഉടച്ച് വാര്‍ക്കുക
ആണ് വേണ്ടത്. ഇല്ലെങ്കില്‍ സംഗതി കൂടുതല്‍ വഷളാകും.

കൂട്ടത്തില്‍ പറയട്ടെ. പോയ സര്‍ക്കാരുകളുടെ ഐടി നയം എങ്ങനെ ഒക്കെ എത്രമാത്രം നടപ്പാക്കി എന്നൊരു തിരിഞ്ഞുനോക്കി പത്രം
കൂടി വയ്ക്കണം. ഇല്ലെങ്കില്‍ പോയ സര്‍ക്കാര്‍ പറഞ്ഞത്  എല്ലാ
ഉദ്യോഗസ്ഥര്‍ക്കും ഇമെയില്‍, ഇനി അത് വഴി ആണ് പരമാവധി ആശയവിനിമയം എന്നത്
പോലെ ആകും. ഇതിന്റെ പേരില്‍ സിഡിറ്റ് എത്ര രൂപ ഈടാക്കി എന്ന് നോക്കിയാല്‍
മിക്കവാറും ഞെട്ടും. എന്നിട്ട് ഈ തുകയ്ക്ക് ചേര്‍ന്ന മാറ്റം
സെക്രട്ടറിയേറ്റില്‍ ഉണ്ടായോ? ഇല്ലങ്കില്‍ എന്തിനാണ് ഇങ്ങനെ
ആവര്‍ത്തനവിരസമായ കാര്യങ്ങള്‍ വെറുതെ താളുകള്‍ നിറയ്ക്കാനും സിഡിറ്റിനോ
സിഡാക്കിനൊ പണമൂട്ടാനോ വേണ്ടി മാത്രം ഐടി നയത്തില്‍ ഉള്‍പ്പെടുത്തുന്നത്.

വികെ ആദര്‍ശ്