ഇന്നു് അവിചാരിതമായി ഒരു വിന്‍ഡോസ് 7 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാനിടയായി. നേരത്തെ എക്സ്പിയും മറ്റും ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്തു് റാല്‍മിനോവിന്റെ എക്സ്റ്റന്‍ഡഡ് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ആണു് ഇന്‍പുട്ട് ടൂളായി ഉപയോഗിച്ചിരുന്നതു്. വിന്‍ഡോസ് 7ല്‍ ഈ ഐറ്റം ഇല്ലെന്നു കണ്ടതോടെ വെറുതെ ഒന്നുണ്ടാക്കിനോക്കാം എന്നുകരുതി. ആ ഫയലാണു് ഇതോടൊപ്പം (ml-in-ex.zip). അണ്‍സിപ്പ് ചെയ്താല്‍ സെറ്റപ്പ് ഫയലുണ്ടു്. അതോടൊപ്പം, സോഴ്സ് ഫയല്‍ (ml-in-ex.klc) പ്രത്യേകമായി അറ്റാച്ച് ചെയ്യുന്നു. റാല്‍മിനോവ് അവതരിപ്പിച്ച ലേഔട്ടില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ടു്. ലേ-ഔട്ട് ഇമേജസ് (layout.zip) ഒപ്പം വയ്ക്കുന്നുണ്ടു്. റാല്‍മിനോവ് നാലു ലെവല്‍ ഉപയോഗിച്ച സ്ഥാനത്തു് ഞാന്‍ അഞ്ചുലെവല്‍ ഉപയോഗിക്കുന്നുണ്ടു്. പ്രധാന വ്യത്യാസങ്ങള്‍ ചുവടെ:

നോര്‍മല്‍ ലെവലിലും ഷിഫ്റ്റിലും റാല്‍മിനോവിന്റെ ലേഔട്ട് അതേപടി പിന്തുടരുന്നു. ലേഔട്ട് ഇമേജില്‍ ള്, ക്, ര്, ല്, ണ്, ന് എന്നൊക്കെ കാണുന്നതു് പഴയമട്ടിലുള്ള ചില്ലാണു്. മൈക്രോസോഫ്റ്റ് ലേഔട്ട് ക്രിയേറ്ററില്‍ അതു് ശരിയായി റെന്‍ഡര്‍ ചെയ്യാത്തതുകൊണ്ടാണു് അതങ്ങനെ തോന്നുന്നതു്. പക്ഷെ ചില്ലടിക്കാന്‍ ആ കട്ടകള്‍ ഞെക്കിയാല്‍ മതിയാവും. VK_OEM_6ല്‍ (square bracket close) റാല്‍മിനോവു് ചെയ്തതുപോലെ നോര്‍മല്‍ ലെവലില്‍ ഞ്ഞ ആണു് കൊടുത്തിരിക്കുന്നതു്. വാനില ഇന്‍സ്ക്രിപ്റ്റില്‍ ഇവിടെ ഞ ആണു് വരുന്നതു്. പകരം ഷിഫ്റ്റിലാണു് ഇതില്‍ ഞ കൊടുത്തിട്ടുള്ളതു്. അതേ പോലെ നോര്‍മല്‍ ലെവലില്‍ VK_Q എന്ന സ്ഥാനത്തു് ഔ സ്വരചിഹ്നം അടിച്ചാല്‍ ൌ (U+0d4c) എന്നും വലത്തെ ആള്‍ട്ട് ചേര്‍ത്തടിച്ചാല്‍ ൗ (U+0d57) എന്നും ലഭിക്കും.

Alt-GR + Shift (വലതുവശത്തെ ആള്‍ട്ടും ഷിഫ്റ്റും) ഉപയോഗിക്കുന്ന ലെവലില്‍ താഴെപ്പറയുന്ന അഡീഷന്‍സ് വരുത്തിയിട്ടുണ്ടു്.

1. VK_4ല്‍ (ഡോളര്‍ സൈനിന്റെ സ്ഥാനത്തു്) പുതിയ രൂപ ചിഹ്നം ഉപയോഗിക്കുന്നു. (രൂപ ചിഹ്നം അടങ്ങിയ ഫോണ്ടു് സിസ്റ്റത്തിലില്ലാത്തതിനാല്‍ ലേഔട്ട് ഇമേജില്കാണില്ല).

2. VK_5ല് (% ന്റെ സ്ഥാനത്തു്) കൢപ്തം എന്നെഴുതുന്ന ഌ താഴെ വരുന്ന രൂപവും (U+0d62) VK_6ല്‍ (^ ന്റെ സ്ഥാനത്തു്) അതിന്റെ തന്നെ ദീര്‍ഘവും (U+0d63) (കൣ clue... എന്നെല്ലാമെഴുതാം) ഉപയോഗിച്ചിരിക്കുന്നു. നിലവിലുള്ള മീരയില്‍ ഇവ സ്റ്റാക്ക്ഡ് ഫോമില്‍ കിട്ടില്ല. അഞ്ജലിയിലുണ്ടു്.

3. VK_7ല്‍ U+0d4e എന്ന ക്യാരക്ടര്‍ (രേഫം) ഉപയോഗിച്ചിരിക്കുന്നു. (സൂൎയ്യന്‍ എന്നെല്ലാമെഴുതാം - നിലവില്‍ ഒരു ഫോണ്ടിലുമില്ല)

4. VK_0ല്‍ പ്രശ്ലേഷം ഽ (U+0d3d) സ്ഥാനം പിടിച്ചിരിക്കുന്നു. അഞ്ജലിയില്മലയാളം ടയുടെയോ ഇംഗ്ലീഷ് S ന്റെയോ ആകൃതിയിലാണു് അവഗ്രാഹം വരച്ചിരിക്കുന്നതു്. മീരയിലെ ഗ്ലിഫ് ആണു് ചിരപരിചിതം.

5. VK_OEM_minus ല്‍ മലയാളം തീയതി കാട്ടാനുപയോഗിക്കുന്ന ൹ എന്ന ക്യാരക്ടര്‍ (U+0d79) നല്‍കിയിട്ടുണ്ടു്. മീരയില്‍ ഇതിനിയും എത്തിയിട്ടില്ല. അഞ്ജലിയിലുണ്ടു്.

6. VK_OEM_PLUS ല്‍ ഋവിന്റെ ഇരട്ടിപ്പു് ൠ (U+0d60) കൊടുത്തിരിക്കുന്നു.

7. റാല്‍മിനോവിന്റെ ലേഔട്ടില്‍ ത്സ രണ്ടിടത്തു വരുന്നുണ്ടായിരുന്നു. അതില്‍ VK_T എന്ന കീയില്‍ ത്ന എന്ന കൂട്ടക്ഷരമാക്കിയിട്ടുണ്ടു്.

അഞ്ചാമതായി ഒരു ലെവല്‍ കൂടി ചേര്‍ത്തിട്ടുണ്ടു്. Ctrl+Shift ആണതു്. അത്യാവശ്യത്തിനുപയോഗിക്കാം എന്നുമാത്രം. ഈ ലെവലില്‍ വരുന്ന ക്യാരക്ടറുകള്‍ താഴെപ്പറയുന്നു.

1, 2, 3 എന്നിവയുടെ സ്ഥാനത്തു് യഥാക്രമം ൰, ൱, ൲ എന്നിവ (10, 100, 1000 എന്നിവയുടെ മലയാള അക്കങ്ങള്‍ ) വരുന്നു. 4, 5, 6 എന്നിവയുടെ സ്ഥാനത്തു് യഥാക്രമം ൳, ൴, ൵ (1/4, 1/2, 3/4 എന്നീ ഫ്രാക്ഷനുകളുടെ മലയാളരൂപം) വരുന്നു.

VK_8 ന്റെ സ്ഥാനത്തു് ളയുടെ ആണവച്ചില്ലു് ൾ കടന്നുവരുന്നു.

VK_OEM_Plusന്റെ സ്ഥാനത്തു് ൄ (MALAYALAM VOWEL SIGN VOCALIC RR - U+0d44) വരുന്നു. ൃന്റെ ഇരട്ടിപ്പു്, അഥവാ ൠ സ്വരത്തിന്റെ ചിഹ്നം ആണു് ഈ ക്യാരക്ടര്‍ . ഉപയോഗത്തില്‍ തീരെയില്ല.

VK_OEM_5ല്‍ (\ ന്റെ സ്ഥാനം) രയുടെ ആണവച്ചില്ലു് ർ സ്ഥാനംപിടിക്കുന്നു.

VK_Jയുടെ സ്ഥാനത്തു് റ്റയുടെ പകുതി എന്നുപറഞ്ഞു് ഈയിടയ്ക്കു് ഇടിച്ചുകയറ്റിയ ഗ്രന്ഥലിപിയിലെ (മലയാളത്തിലില്ലാത്ത) ക്യാരക്ടര്‍ (U+0d3a) കൊടുത്തിരിക്കുന്നു.

VK_Xന്റെ സ്ഥാനത്തു് ണയുടെ ആണവച്ചില്ലു് ൺ കടന്നുവരുന്നു. VK_Vയുടെ സ്ഥാനത്തു് നയുടെ ആണവചില്ലു് ൻ, VK_OEM_Period ന്റെ സ്ഥാനത്തു് (കുത്തുകിടക്കുന്നിടത്തു്) ലയുടെ ആണവച്ചില്ലു് ൽ, VK_OEM_2ന്റെ സ്ഥാനത്തു് (/ കിടക്കുന്നിടത്തു്) കയുടെ ആണവച്ചില്ലു് ൿ എന്നിവ വരുന്നു.

VK_Nന്റെ സ്ഥാനത്തു് നനയുക എന്നതില്‍ രണ്ടാമത്തെ നയ്ക്കു് വ്യത്യാസമുണ്ടാക്കാനായി ഇടിച്ചുകയറ്റിയ ഗ്രന്ഥലിപിയിലെ ഩ (U+0d29) വരുന്നു. നിലവില്‍ ഒരു ഫോണ്ടിലും ഇതില്ല.

ബാക്കിയെല്ലാം പഴയതുപോലെ തന്നെ. വാനില ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനെ അപേക്ഷിച്ചു് ഇതിനുള്ള മെച്ചം, കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒറ്റ കീസ്ട്രോക്കില്‍ ലഭിക്കും എന്നതാണു്.

ഉദാഹരണത്തിനു് AltGR + k അടിച്ചാല്‍ ക്ക കിട്ടും. ക ് ക അടിച്ചാലും ക്ക കിട്ടും.

റാല്‍മിനോവിന്റെ പരീക്ഷണം ഇവിടെ - http://ralminov.wordpress.com/2007/10/11/inscript_keyboard_extended/

പരീക്ഷിച്ചിട്ടു് വിവരം അറിയിക്കുക.

(NB: ഞാനിതു് ഉപയോഗിക്കാന്‍ പോകുന്നില്ല. ആര്‍ച്ച് ലിനക്സോ ചക്ര ലിനക്സോ മാത്രമാണു് എന്റെ ഉപയോഗത്തിലുണ്ടാവുക. വല്ലപ്പോഴും ഇതുപോലെ ആരുടെയെങ്കിലും സിസ്റ്റത്തില്‍ കയറുമ്പോള്‍ ഉപയോഗിക്കാന്‍ ഒപ്പിച്ചതാണിതു്. എറര്‍ ചെക്കിങ് നടത്തിയിട്ടില്ല. കോപ്പിറൈറ്റ് എസ്എംസിക്കു് നല്‍കിയിരിക്കുന്നു

- സെബിന്‍ ഏബ്രഹാം ജേക്കബ്

PS: സെക്യൂരിറ്റി റീസണ്‍സ് ഉന്നയിച്ചു് ഇവ അയയ്ക്കാന്‍ ജിമെയില്‍ സമ്മതിക്കുന്നില്ല. അതിനാല്‍ ഫയലുകള്‍ ഗൂഗിള്‍ ഡോക്സില്‍ കയറ്റിയിടുന്നു. ലിങ്കു്

https://docs.google.com/leaf?id=0Bx1YfkkHtD3NZTc0MTk5MGItYTJkYy00OGMzLWE3YTAtMDA0MWM2NDkwMDIz&hl=en_US

https://docs.google.com/viewer?a=v&pid=explorer&chrome=true&srcid=0Bx1YfkkHtD3NOTllNGI3OGQtYjYzMS00ZGE0LTgxOGMtNTI5N2QwNzExOWUz&hl=en_US

https://docs.google.com/viewer?a=v&pid=explorer&chrome=true&srcid=0Bx1YfkkHtD3NZmM5MDNmMTUtOGQ4OS00ODQxLWIzYzktOGU2MmVmOGE3NzNi&hl=en_US

Sebin A Jacob
Editor,
http://malayal.am

Understanding is a three-edged sword: your side, their side, and the truth