സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ
സ്ഥാപകനും സജീവ പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനുമായിട്ട്
ഫ്രണ്ട്‌ലൈനിനു വേണ്ടി പ്രശാന്ത് രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ ഒരു
സ്വതന്ത്ര പരിഭാഷയാണ് ഇത്. “സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍, സ്വാതന്ത്ര്യം,
വിദ്യാഭ്യാസം” എന്ന വിഷയത്തെ സംബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍
തമിഴ്നാടിന്റെ (FSFTN) ആഭിമുഖ്യത്തില്‍ ഐ.ഐ.റ്റി. മദ്രാസില്‍ വെച്ചു
നടത്തിയ പ്രഭാഷണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു സ്റ്റാള്‍മാന്‍.
സമകാലീന സമൂഹത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചും, അസ്വതന്ത്ര
സോഫ്‌റ്റ്‌വെയറുകളിലൂടെയും ഭരണകൂട നയപരിപാടികളിലൂടെയും വിവരശേഖരത്തെ
സാമാന്യ ജനത്തിന് അപ്രാപ്യമാക്കുന്ന ശക്തികളെ കുറിച്ചും തന്റെ
കാഴ്ചപ്പാടുകള്‍ പങ്ക് വയ്ക്കുകയാണ് സ്റ്റാള്‍മാന്‍.

http://beta.bodhicommons.org/article/inteview-with-stallman