വലിയൊരു നേട്ടമാണിതു്. ഗ്നോം 2 തര്‍ജ്ജമകളില്‍ മലയാളം ടീം സജീവമായിരുന്നെങ്കിലും ഗ്നോം 3 ആയ ശേഴമുള്ള തര്‍ജ്ജമകള്‍ ഈയടുത്തകാലം വരെ ഇത്തിരി പിന്നിലായിരുന്നു. എന്തായാലും ഈ ഊര്‍ജ്ജം നമുക്കു തുടരണം . റിലീസ് ഷെഡ്യൂള്‍ പ്രകാരം മാര്‍ച്ച് അവസാനം /ഏപ്രില്‍ ആദ്യവാരം ഗ്നോം 3.4 ഇറങ്ങും.

ഒരുപാടു കാലമായി നമ്മള്‍ ഒത്തു ചേര്‍ന്നിട്ട് . കഴിയുന്നത്ര തര്‍ജ്ജമകള്‍ ചെയ്തു തീര്‍ത്തിട്ട് , ഒരു റിലീസ് പാര്‍ട്ടിയ്ക്കായി നമുക്കു ഒത്തുകൂടിയാലോ ?

അതു പോലെ ലോക്കലൈസേഷന്‍ നടക്കേണ്ട മറ്റൊരു പ്രൊജകറ്റ് ലിനക്സ് മിന്റ് ഡെവലപ്പര്‍മാര്‍ നിരമ്മിക്കുന്ന cinnamon ആണ്. ഗ്നോം 2 വില്‍ നിന്ന് ഗ്നോം 3 യിലേക്ക് ചാടുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സൌകര്യപ്രദമാണ് ഈ പ്രൊജക്റ്റ് . സിന്നമണിപ്പോല്‍ ലിനക്സ് മിന്റിലും ആര്‍ച്ചിലും ഡെബിയനിലും ലഭ്യമാണ് . ഗ്നോം കഴിയുന്നത്ര തീര്‍ത്തതിനു ശേഷം ഇതിന്റെ ലോക്കലൈസേഷന്‍ കൂടി നമുക്കു ചെയ്യാനായാല്‍ നല്ലതാണ് . ഫയലിവിടെ

https://translations.launchpad.net/linuxmint/isadora/+pots/cinnamon/ml/+translate

അനിവര്‍