നിലവിലുള്ള മലയാളത്തെ മുഴുവന്‍  പുതിയലിപി മാത്രമാക്കി മാറ്റാന്‍ 
ശ്രമിക്കുന്നു എന്നതും 10ഓളം വര്‍ഷങ്ങള്‍കൊണ്ട് സ്റ്റേബിളായ മലയാള 
ചിത്രീകരണ സംവിധാനങ്ങളെ മുഴുവന്‍ ഒറ്റയടിക്കു  തകര്‍ക്കാന്‍ ശ്രമിക്കുന്നു 
എന്നതുമാണ് ഈ പ്രപ്പോസലിന്റെ പ്രധാന ലക്ഷ്യമായി എനിക്കു തോന്നുന്നത് . 
ഒരുഫോണ്ടില്‍ രണ്ടു ലിപികള്‍ക്കും പിന്തുണ വേണമോ എന്നത് ഫോണ്ട് ലെവലില്‍ 
തീരുമാനിക്കേണ്ടതാണ് ഫോണ്ടുകളിലാണ് അതു സാധ്യമാക്കേണ്ടതും .  എന്‍കോഡിങ്ങ് 
മാറ്റം വഴിയല്ല അതു് സാധ്യമാക്കേണ്ടത് . ഇനി പബ്ലിഷറുടെ 
ആവശ്യത്തിനാണെങ്കില്‍ @font-face വഴി വെബ്ബില്‍ ഇപ്പഴേ വേണ്ട 
ഫോണ്ടുപയോഗിച്ച് ചിത്രീകരണം ക്രമീകരിക്കാമല്ലോ  ചുരുക്കത്തില്‍ യൂണിക്കോഡ് 
ഇടപെടേണ്ട ഒരു വിഷയമല്ല ഇതു് എന്നാണെന്റെ പക്ഷം. ZWJ നെതിരെ പണ്ട് 
പടക്കിറങ്ങിയവര്‍ വീണ്ടും അതിനെ തിരിച്ചു കൊണ്ടുവരുന്നതിന്റെ തമാശ 
എന്തായാലും ആസ്വദിച്ചു  എന്നു പറയാതെ വയ്യ