കൂട്ടുകാരെ ,

കഴിഞ്ഞ മെയിലില്‍ പറഞ്ഞതുപോലെ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വാര്‍ഷിക പൊതുപരിപാടിക്കായി ഒക്ടോബര്‍ 13,14,15 തിയ്യതികളിലായി
തൃശ്ശൂര്‍ സാഹിത്യഅക്കാദമി ഹാള്‍ ബുക്ക് ചെയ്തിട്ടുണ്ടു്. മനോജാണു് ബുക്ക് ചെയ്തതു്. പണം ഞാന്‍ അഡ്വാന്‍സ് ചെയ്തു . ഈ ബുക്കിങ്ങിനു് സാംസ്കാരിക സംഘടന എന്നരീതിയില്‍ സാഹിത്യ അക്കാദമി 40% ഡിസ്കൌണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട് . മഹാനവമി, വിജയദശമി, അതിന്റെ പിറ്റെദിവസം ഇങ്ങനെയാണ്
ദിവസങ്ങള്‍ കിടക്കുന്നത്. അതിനടുത്ത ദിവസം (16) ബക്രീദായതിനാല്‍
പരമാവധിപേര്‍ നാട്ടിലുണ്ടാവുന്ന സമയമാണു്. അതിനാല്‍ ടിക്കറ്റുകള്‍ വൈകാതെ
ബുക്ക് ചെയ്തു വെച്ചോളൂ.

നമ്മുടെ സമ്മര്‍ ഓഫ് കോഡ് പ്രൊജക്റ്റുകള്‍ സെപ്റ്റംബര്‍ അവസാനത്തോടെ തീരും . അവയുടെ റിലീസ് അടക്കമുള്ള കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. മീറ്റിങ്ങിന്റെ ഒരു പകല്‍ നമ്മുടെ ജനറല്‍ ബോഡി മീറ്റിങ്ങിനായി മാറ്റിവെക്കണം . അതല്ലാത്ത സമയം പബ്ലിക് പ്രോഗ്രാമിനായി മാറ്റിവെച്ചാല്‍ മതി .

ഒപ്പം മറ്റൊരു പ്രാധാന്യം കൂടിയുണ്ട് . 2001 അവസാനം ബൈജു തുടങ്ങിയ മലയാളം ലിനക്സ് എന്ന സംഘമാണു് 2002 ഒക്റ്റോബര്‍ 21നു് സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്നപേരു സ്വീകരിച്ച് സാവന്നയില്‍ രജിസ്റ്റര്‍ ചെയ്യുന്നതു് .
https://savannah.nongnu.org/forum/forum.php?forum_id=1148

മലയാളംലിനക്സ് എന്ന പേരില്‍ നിന്നു സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് എന്ന പേരിലേക്കു മാറാനെടുത്ത 10 മാസം കൂടി പരിഗണിച്ചാല്‍ ഈ വര്‍ഷം സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ 12 ആം വര്‍ഷമാണു്. ഒപ്പം യൂണിക്കോഡ് അധിഷ്ഠിത മലയാളം കമ്പ്യൂട്ടിങ്ങിന്റെയും അതിനുമുമ്പ് ആസ്കി അധിഷ്ഠിത കമ്പ്യൂട്ടിങ്ങ് രീതികളായിരുന്നു നിലനിന്നിരുന്നതു് . സ്വതന്ത്രസോഫ്റ്റ്വെയറായ വരമൊഴിയില്‍ 2000ല്‍ മലയാളം യൂണിക്കോഡ് കണ്വര്ഷന് പിന്തുണവന്നിരുന്നെങ്കിലും അന്ന് ഫോണ്ടുകളൊന്നും ലഭ്യമായിരുന്നില്ല. മലയാളം കമ്പ്യൂട്ടിങ്ങ് എന്ന ഉദ്ദേശ്യത്തോടെ പൂര്‍ണ്ണ മലയാളം പിന്തുണ കമ്പ്യൂട്ടിങ്ങില്‍ ലഭ്യമാക്കുക എന്ന ദിശാബോധം ഉണ്ടാവുന്നതു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങും ഇന്ഡ്ലിനക്സും പോലുള്ള സംഘങ്ങളുടെ വരവോടെയാണു് . ചുരുക്കത്തില്‍ മലയാളം കമ്പ്യൂട്ടിങ്ങിന്റെ മാത്രമല്ല ഇന്ത്യന്‍ ഭാഷാ കമ്പ്യൂടിങ്ങിന്റെത്തന്നെ 12 വര്‍ഷമാണു് 2013. വേണമെങ്കില്‍ നമുക്ക് അങ്ങനെ ഒരു ഓര്‍മ്മപ്പെടുത്തലായി ആഘോഷിക്കാവുന്നതാണു്.

എങ്ങനെ, എന്തു് എന്നൊക്കെയുള്ള അഭിപ്രായങ്ങള്‍ നമുക്ക് ഇവിടെ ചര്‍ച്ച ചെയ്ത് താഴെപ്പറയുന്ന വിക്കിപേജില്‍ ക്രോഡീകരിക്കാവുന്നതാണു്.

http://wiki.smc.org.in/AnnualMeet2013

അനീഷും മനോജും റിഷിയും, ജിഷ്ണുവും ബാലുവും നന്ദജയും ഇര്‍ഷാദും ഒക്കെ അടങ്ങുന്ന നമ്മുടെ പുതിയടീം ഈ പരിപാടിക്കായി മുന്‍കൈ എടുക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു . ഒരു ഐആര്‍സി മീറ്റിങ്ങും കൂടുതല്‍ പ്ലാനിങ്ങിനായി നടത്തുന്നതും നന്നായിരിക്കും . എന്നാ തുടങ്ങുകയല്ലേ

അനിവര്‍