മിനിറ്റ്സ് വായിച്ചു .
ചില നിര്‍ദ്ദേശങ്ങള്‍

1. വാര്‍ഷികപരിപാടി എന്ന പേരു് യോജിക്കുന്നില്ല . കാരണം വാര്‍ഷികയോഗം ആദ്യദിനം കഴിയുന്നതല്ലേ (അതില്‍ കുറച്ചുപ്രസന്റേഷനുകളും ഉള്‍പ്പെടുത്താം). അതു വലിയ പൊതുപരിപാടി അല്ലല്ലോ .  "മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടക്കാലം" ആഘോഷപരിപാടികള്‍ എന്നോ മറ്റോ ആവും കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു

2. 14ആം തിയതി ഇതുവരെയുള്ള മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തെ ഇടപെടലുകളും അവയ്ക്കുപിന്നിലുള്ളവരെ ആദരിക്കലും  ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തെ ഇടപെടലുകളുടെ സാംസ്കാരിക പ്രാധാന്യവും  എന്നരീതിയില്‍ നടത്തുമ്പോള്‍ 15ആം തിയതി നമുക്കുമുന്നിലുള്ള വെല്ലുവിളികളെയും അവ എങ്ങനെ കൂട്ടായി നേരിടാമെന്ന രീതിയിലും നടത്തുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു .

2. നമ്മള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്മ്യൂണിറ്റി ഇവന്റുകളുടെ ഫോര്‍മ്മാറ്റില്‍നിന്നു മാറിവേണം  മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടക്കാലം ആഘോഷിക്കാനെന്നു തോന്നുന്നു. കാരണം സാധാരണയായി ആര്‍ക്കൊക്കെ വരാന്‍ കഴിയും അവര്‍ക്കെന്തൊക്കെ സെഷനുകള്‍ എടുക്കാന്‍ കഴിയും എന്ന രീതിയിലാണു് നമ്മള്‍ കമ്മ്യൂണിറ്റി ഇവന്റുകള്‍ പ്ലാന്‍ ചെയ്യാറു് . നമ്മള്‍ തന്നെ നമ്മുക്കുതാല്‍പ്പര്യമുള്ള വിഷയങ്ങളെപ്പറ്റിയും ഇടപെടലുകളെപ്പറ്റിയും പറയുന്ന ഈ രീതി ഒരു ഒരു സാംസ്കാരിക ഇടപെടലിനോ 12 വര്‍ഷത്തിന്റെ ആഘോഷത്തിനോ യോജിച്ചതല്ലെന്നാണു് എന്റെ വ്യക്തിപരമായ അഭിപ്രായം . സാധാരണ ജനങ്ങളുടെയും സാംസ്കാരിക ലോകത്തിന്റെയും  മുന്നില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തിന്റെ  നേട്ടങ്ങളെ ഹൈലൈറ്റ് ചെയ്യല്‍ എങ്ങനെ വേണമെന്നുള്ള വ്യക്തമായ പ്ലാനിങ്ങ് ആണു നടക്കേണ്ടതു് .  ഈ രംഗത്തെ ഇടപെടലുകളുടെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യം എന്താണെന്നും വ്യക്തമാക്കുന്ന തരത്തില്‍ വേണം പാനലുകളുടെയും അവതാരകന്മാരുടെയും തെരഞ്ഞെടുപ്പും.  ഭാഷാകമ്പ്യൂട്ടിങ്ങ് രംഗത്തെ എല്ലാ സ്റ്റേക്ക്ഹോള്‍ഡര്‍മാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും വിക്കിസമൂഹങ്ങള്‍ അടക്കമുള്ളവരുടെ പങ്കാളിത്തവും ഉറപ്പുവരുത്താന്‍ നമുക്കുകഴിയണം.  ഓരോ പാനലിലും ഒന്നോ (കൂടിയാല്‍ രണ്ടോ) പ്രസന്റേഷനപ്പുറം സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഭാഗത്തുനിന്നു മതി . അതു് എന്തുവേണമെന്നതിനെക്കുറിച്ചുള്ള കൂട്ടായ ചര്‍ച്ചകളുടെ പുറത്ത് ഒരാള്‍ ഇതു് അവതരിപ്പിക്കുകയായിരിക്കും നല്ലതു്.

3. ജിസോക്ക് പ്രൊജക്റ്റുകളുടെ അവതരണങ്ങളും 10- മിനിറ്റുവരുന്ന കൊച്ചു പ്രസന്റേഷനുകളും  പാനലുകള്‍ക്കിടയിലായി അവതരിപ്പിക്കാം . 15അം തിയതി ഇത്തരത്തിലുള്ള കൂടുതല്‍ സെഷനുകളും നടത്താം. പക്ഷേ മലയാളം കമ്പ്യൂട്ടിങ്ങും സ്വതന്ത്രസോഫ്റ്റ്‌വെയറും ആയി നേരിട്ടു ബന്ധമില്ലാത്ത പ്രൊജക്റ്റുകള്‍ (ഉദാ ചാമ്പ )ഈ പരിപാടിയുടെ ഫ്രെയിമില്‍ നിന്നു മാറ്റി നിര്‍ത്തുന്നതായിരിക്കും നല്ലതു് എന്നാണു് എന്റെ അഭിപ്രായം . അതേസമയം ആദ്യദിനത്തില്‍ സിനിമാ പ്രദര്‍ശനത്തോടൊപ്പം ഇത്തരം വിഷയങ്ങള്‍  സംസാരിക്കാവുന്നതാണു്.

4. സ്വകാര്യത ഒരു പ്രത്യേകചര്‍ച്ചയാക്കുന്നതിലും എനിക്കു യോജിപ്പില്ല. എന്നാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍, സ്വകാര്യത, ഡയസ്പൊറ മലയാളം ലോക്കലൈസേഷന്‍ തുടങ്ങിയവയൊക്കെ ഒന്നിച്ചുചേര്‍ന്ന ഒരു സെഷന്‍ ആര്‍ക്കെങ്കിലും അവതരിപ്പിക്കാമെങ്കില്‍ നന്നായിരിക്കും

ഇന്നത്തെ എറണാകുളം മീറ്റിങ്ങില്‍ ഇത്തരം കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുമല്ലോ

അനിവര്‍