പ്രിയപ്പെട്ടവരെ ,

ശനിയാഴ്ച രാവിലെ ഏതാണ്ട് ഒന്‍പതു മണിയോടു കൂടി ഞാന്‍ ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ എത്തി.

അവിടത്തെ പ്രിന്‍സിപ്പാള്‍ ശ്രീ രമേഷ് സര്‍ നേരത്തേ തന്നെ എത്തിയിരുന്നു. പത്തു മണിയോടു കൂടെ പരിപാടി തുടങ്ങാമെന്ന്

സര്‍ എന്നെ അറിയിച്ചു. തുടര്‍ന്ന് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെക്കുറീച്ചും സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളെ കുറിച്ചും

രമേഷ് സാറുമായി സംസാരിച്ചു.

കൃത്യം 10 മണിക്കു തന്നെ ശില്പശാല ആരംഭിച്ചു. കമ്പ്യൂട്ടര്‍ ലാബിലായിരുന്നു ശില്പശാല സജ്ജീകരിച്ചിരുന്നത്.

ശനിയാഴ്ചയായിരുന്നിട്ടും ഏതാണ്ട് 30 ഓളം വിദ്യാര്‍ത്ഥികള്‍ പരിപാടിക്കായി എത്തിച്ചേര്‍ന്നിരുന്നു. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനെ

പരിചയപ്പെടുത്തിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. പിന്നീട് എന്‍കോഡിങ്ങിനെ പറ്റിയും ആസ്കി - യൂണിക്കോഡ് ഫോണ്ടുകളെ പറ്റിയും

റെന്‍ഡറിങ്ങിനെ പറ്റിയും സംസാരിച്ചു. ഇതിനിടയില്‍ ഒരു ഫോണ്ട് ഫോണ്ട്ഫോര്‍ജില്‍ ഒരു ഫോണ്ട് തുറന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.

പിന്നീട് ഇന്‍പുട്ട് ടൂളുകളെ പരിചയപ്പെടുത്തി.. തുടര്‍ന്ന് ലോക്കലൈസേഷനെക്കുറിച്ച് പറയുകയും ഒരു പിഒ ഫയല്‍ തുറന്ന് ഒരു സ്ട്രിങ്ങ്

ട്രാന്‍സിലേറ്റ് ചെയ്തു കാണിക്കുകയും ചെയ്തു. അതുകഴിഞ്ഞ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് വികസിപ്പിച്ച മറ്റു ടൂളുകളെ പരിചയപ്പെടുത്തുകയും

ശില്‍പ്പ പ്രൊജക്റ്റിനെ പരിചയപ്പെടുത്തുകയും ചെയ്തു.

ഇതു കഴിഞ്ഞ് പൈത്തണ്‍ പ്രോഗ്രാമ്മിങ്ങ് ലാങ്വേജിനെയും ബേസിക് ഷെല്‍ കമാന്റുകളെയും പരിചയപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട്

ചെറിയ പൈത്തണ്‍ പ്രോഗ്രാമുകള്‍ ചെയ്യിപ്പിച്ചു. അതു കഴിഞ്ഞ് കമ്യൂണിറ്റി പ്രൊജക്റ്റുകളെകുറിച്ച് പറയുകയും, എങ്ങിനെ കമ്യൂണിറ്റി പ്രൊജക്റ്റുകളുടെ ഭാഗമാവാമെന്നും

അവരോടു പറഞ്ഞു. ഇത്തരം പ്രൊജക്റ്റുള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമാവുന്നതുപോലെ തന്നെ പ്രധാനമാണ് ഇത്തരത്തില്‍ വികസിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച്

അവയിലെ ബഗ്ഗുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും എന്നും , മെയിലിങ് ലിസ്റ്റ് , ഐ ആര്‍സി എന്നിവ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും പറഞ്ഞുകൊണ്ട് ഏതാണ്ട് 12.45 ഓടു കൂടി

ശില്പശാല അവസാനിപ്പിച്ചു.

ലാബ് സെഷനില്‍ സഹായത്തിനായി അദ്ധ്യാപികയായ റോസ് ടീച്ചറും ഉണ്ടായിരുന്നു. ഹാര്‍ഡ്‌വെയര്‍ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായതിനാല്‍

ഇത്തരം സെഷനുകള്‍ എത്രത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് താല്പര്യമുണ്ടാവും എന്ന് തുടക്കത്തില്‍ എനിക്ക് സംശയമുണ്ടായിരുന്നെങ്കിലും

ക്ലാസില്‍ അവര്‍ വളരെ ആക്റ്റീവായി ഇടപെടുകയും ക്ലാസിനു ശേഷവും ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇവരില്‍ പലരും

സോഷ്യല്‍ മീഡിയകളിലൂടെ തുടര്‍ന്നും സംശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട്.

ചേര്‍ത്തല പോളി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ സഹകരണ മനോഭാവം പ്രത്യേകമായി സ്മരിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു.

ഇത്തരത്തിലുള്ള കൂടുതല്‍ സെഷനുകള്‍ നടത്താന്‍ താല്പര്യമുണ്ടെന്ന് രമേഷ് സാര്‍ പറഞ്ഞു. പാഠ്യപദ്ധതിക്കു പുറമെയുള്ള കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കണമെന്ന്

ആഗ്രഹിക്കുന്ന ഇത്തരം അദ്ധ്യാപകരിലൂടെയും , പുതുവഴികളിലൂടെ നടക്കണമെന്നും പുതിയ അറിവുകള്‍ നേടണമെന്നും ആഗ്രഹമുള്ള വിദ്യാര്‍ത്ഥികളിലൂടെയും

നമുക്ക് തീര്‍ച്ഛയായും മുന്നോട്ടു പോവാന്‍ സാധിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ യാത്രകളിലായിരുന്നാല്‍ അത്യാവശ്യമായി തീര്‍ക്കേണ്ടിയിരുന്ന ചില പണികളിലായിരുന്നതിനാലാണ് റിപ്പോര്‍ട്ട് താമസിച്ചത്. രണ്ടൂ മൂന്നു തവണ എന്നെ ഓര്‍മ്മപ്പെടുത്തിയിട്ടും അയക്കാന്‍ താമസിച്ചതില്‍ ക്ഷമ ചോദിക്കുന്നു.

Regards,
Hrishi | Stultus
http://stultus.in