പ്രിയപ്പെട്ടവരെ,

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന പരിപാടി ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ആഘോഷിക്കുന്ന വിവരം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.. അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികളിലേക്കും , എക്സിബിഷനിലേക്കും വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. പരിപാടിയുടെ നടത്തിപ്പിന്റെ ഭാഗമാവാനും, മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് മറ്റുള്ളവരിലേക്കെത്തിക്കാനും താല്പര്യമുള്ള എല്ലാവരെയും വളണ്ടിയര്‍മാരാവാന്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി http://12.smc.org.in/volunteer.html എന്ന പേജിലെ ഫോം പൂരിപ്പിക്കുക.

ആവശ്യത്തിനു് ആള്‍ക്കാര്‍ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പിനു് തയാറാവുകയാണെങ്കില്‍ ഒക്ടോബര്‍ 5 - 6 തിയ്യതികളില്‍ ഒരു വളണ്ടിയര്‍ ഓറിയന്റേഷന്‍ ക്യാമ്പു നടത്തുകയും. അതില്‍ വെച്ച് പരിപാടി നടത്തിപ്പിനെ കൂറിച്ച് വളണ്ടിയര്‍മാരുമായി ചര്‍ച്ച ചെയ്യുക , എക്സിബിഷന്റെ കാര്യങ്ങള്‍ തീരുമാനിക്കുക. എക്സിബിഷന്‍ വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുക. പറ്റിയാല്‍ ഒരു ഹാക്കത്തോണ്‍ നടത്തുക എന്നിവയൊക്കെയാണ് ആലോചിക്കുന്നത്.

ഈ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പില്‍ താങ്കള്‍ പങ്കെടുക്കാന്‍ തയാറാണെങ്കില്‍ ഫോം ഫില്‍ ചെയ്യുന്ന സമയത്ത് അതു സൂചിപ്പിക്കുക. താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് നമുക്ക് പരിപാടി പ്ലാന്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ പേരിലേക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ ( ഇമെയില്‍ , ഡയസ്പോറ , ഫേസ്ബുക്ക് , G+ . ട്വിറ്റര്‍ . നേരിട്ട് , എന്നിവ വഴി )

Regards,
Hrishi | Stultus

http://stultus.in