പാലക്കാട് പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ശില്പശാലയുടെ റിപ്പോര്‍ട്ട്.

ഞാന്‍ ഇതു വരെ പോയ ഇടങ്ങളില്‍ നിന്നും  വ്യത്യസ്തമായ ഒരു ശില്പശാലയായിരുന്നു. ഹയര്‍ സെക്കണ്ടറി തലങ്ങളിലേക്കു സ്വ.മ.ക യുടെ പ്രവര്‍ത്തനം  എത്തികേണ്ടിയിരിക്കുന്നു എന്ന ഒരു ഓര്‍മ്മപെടുത്തലാണ് ഈ ശില്പശാല.

പി.എം.ജി ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബേബി മാഷ്(മലയാളം) സ്വാഗതം പറഞ്ഞു.
1.സ്വതന്ത്ര സോഫ്റ്റ് വെയര്‍,  സ്വ.മ.ക എന്നിവയെ കുട്ടികള്‍ക്ക് നന്ദജ പരിചയപെടുത്തി.
2.മലയാളം കംമ്പ്യൂട്ടിങ്ങ് (typing, Fonts, Unicode, ASCI and SMC Tools), ഡയസ്പോറ എന്നിവയെ കുറിച്ച് അല്‍ഫാസ് സംസാരിച്ചു.

3.മലയാളം വിക്കിയേ അഭിഷേക് കുട്ടികള്‍ക്ക് പരിച്ചയപെടുത്തുകയും ഒരു ലേഖനം അവിടെ വച്ചു ഉണ്ടാക്കുകയും ചെയ്തു.
4.മലയാളം വരകളിലും എതിക്കാം എന്നും ഇങ്ക്സ്കേപ്പിനേയും vector graphics നെയും ആര്‍ക്ക് അര്‍ജുന്‍(ഞാന്‍) പരിചയപെടുത്തി.

സ്കൂളിലെ ഒരു കുട്ടി സ്വ.മ.കയ്ക്ക് നന്ദി അറിയിച്ചു.