പ്രിയരേ,

smc@12 ന്റെ ഭാഗമായി ഭാഷാ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കായി  സാങ്കേതിക കാര്യങ്ങളെ സമ്പന്ധിച്ചും മറ്റ് കൂട്ടായ്മകളുമായും ഒത്ത് ചേര്‍ന്ന് ഒരു പ്രദര്‍ശനമെന്ന ആശയം ഉത്സാഹക്കമ്മറ്റിയില്‍ മുന്നോട്ട് വച്ചിരുന്നു.

നമ്മുടെ സാമ്പത്തികാവസ്ഥയും എവിടെ നടത്തുമെന്ന ആശയക്കുഴപ്പവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഞാനും രഞ്ജിത്ത് മാഷും ചേര്‍ന്ന് സാഹിത്യ അക്കാദമി സെക്രട്ടറിയെ കണ്ടതിന്റെ ഫലമായി അക്കാദമിയുടെ വൈലോപ്പിള്ളി ഹാള്‍ ഇതിനായി തരാമെന്ന് സമ്മതമറിയുച്ചു സമ്മതമറിയിച്ചു.

ഇതിനുശേഷം ഇതിലേക്ക് ഉള്‍പ്പെടുത്താവുന്ന ഉള്ളടക്കത്തെക്കുറിച്ച് തിരുമാനിക്കുന്നതിനായി വിക്കിതാള്‍ തുടങ്ങുകയും (ഒരു മാസം മുമ്പേ, ഓഗസ്റ്റ് 30ന് തന്നെ) ഉള്ളടക്ക സമാഹരണത്തിന്റെ ലിങ്ക് ലിസ്റ്റിലേക്ക് അയക്കുകയും ചെയ്തിരുന്നു. ബാലുവും അനീഷുമല്ലാതെ ഒരാള്‍പോലും അതില്‍ ഇടപെട്ട് കാണുന്നില്ല.

പരിപാടി നടക്കുമെന്ന് ഉറപ്പായപ്പോള്‍ 40ല്‍ അധികമുണ്ടായിരുന്ന ടോപ്പിക്കുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഇരുപതിനടത്തായ്ക്കി ഞാന്‍ മാറ്റിയിട്ടുണ്ട്. ഇത് പരിശോധിച്ച് നല്ല നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ചേര്‍ക്കാന്‍ മറക്കണ്ട. എന്റെ pov ഉണ്ടായേക്കാവുന്ന കാര്യങ്ങളാണിതെല്ലാം.

ഇതിനുശേഷം ഇതിലെ ഓരോ കൂട്ടായ്മകളിലേയും പരിചയമുള്ളവരെ വിളിച്ച് സംസാരിച്ച് കാര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നാള്‍ വഴി നോക്കിയാല്‍ കൃത്യമായി ഓരോ ഫോണ്‍ സംഭാഷണത്തിനെടുത്ത സമയം വരെ അതില്‍ നിരീക്ഷിച്ചാല്‍ കാണാം.പരിപാടിയുടെ വിശദാംശങ്ങള്‍ വിളിയ്ക്കുന്ന ഓരോരുത്തരേയും ബോധ്യപ്പെടുത്താന്‍ വൈകുന്നേരങ്ങളില്‍ മണിക്കൂറുകള്‍ ഇതിനായി ചിലവാക്കിയിട്ടുണ്ട്. അതൊനൊത്ത ഫോണ്‍ ബില്ലും എന്റെ കൈയ്യില്‍ നിന്ന് ചിലവായിട്ടുണ്ട്.

എന്റെ ഈ ടീമിന് ആവശ്യമുള്ളവരുടെ വിശദവിവരങ്ങള്‍ താഴെ പറയുന്നു. ഇവിടെ നിന്നു തന്നെ പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയോടെ.

1)20+ സ്റ്റാളുകള്‍ക്കായി മുഴുവന്‍ സമയ വൈദ്യുതിയും ഇന്റര്‍നെറ്റും കമ്പ്യൂട്ടറുകളും ആവശ്യമായിട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ ?

2)കൂടാതെ ഓരോ സ്റ്റാളിനുവേണ്ട പോസ്റ്ററുകള്‍ പ്രിന്റ് ചെയ്യാനും അത് അവിടെ വൃത്തിയായി ക്രമീകരിക്കാനും  തുടങ്ങിയ കാര്യങ്ങള്‍ക്ക് വൊളന്റിയേഴ്സിനെ വേണം.

3)എക്സിബിഷനായി വരുന്നവരുടെ(വൊളന്റിയേഴ്സിന്റെ) താമസം ഭക്ഷണം യാത്ര തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിയ്ക്കാന്‍

4)ഉള്ളടക്ക സമാഹരണം/ഇതിന്റെ ഡോക്യുമെന്റേഷന്‍/ പ്രസ്സ് മുതലായ കാര്യങ്ങള്‍ നോക്കി നടത്താന്‍

5)അടിയന്തര ആവശ്യങ്ങളില്‍ മൊബിലൈസ് ചെയ്യാന്‍/ ഓടാന്‍ ഒരാള്‍. ബൈക്കുള്ളവര്‍ക്ക് മുന്‍ഗണന

താല്പര്യമുള്ളവരുണ്ടെങ്കില്‍ ഇതിന് മറുപടിയായി എഴുതുക. പ്രദര്‍ശനം നടക്കുന്ന രണ്ട് ദിവസവും ഇതിന്റെ കൂടെയുണ്ടാകുകയും എന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിയ്ക്കേണ്ടതുമാണ്.

ഇതിലേക്ക് ക്ഷണിച്ച ഓരോ കൂട്ടായ്മകളെക്കുറിച്ചുള്ള വിവരങ്ങളില്‍ ഇതിന് പുറകെ ഒന്നായി പുതുക്കുന്നതാണ്.

കാത്തിരിക്കുക. സമയം വളരെ കുറച്ചെ കയ്യിലുള്ളൂ.

Manoj.K/മനോജ്.കെ
www.manojkmohan.com