ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

റാസ്പെറി പൈ എന്ന പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള കമ്പ്യൂട്ടര്‍ ഫ്രീഡം ടോസ്റ്ററിലേക്ക് പോര്‍ട്ട് ചെയ്ത് ആവശ്യമുള്ളവര്‍ക്ക് സ്വതന്ത്രസോഫ്റ്റ് വെയര്‍ ഡിസ്ട്രിബ്യൂഷനുകളും ഉള്ളടക്കങ്ങളും സിഡിരൂപത്തിലും usbയിലൂടെയും എടുത്ത് കൊണ്ടുപോകാവുന്ന നമ്മുടെ പ്രദര്‍ശനസ്ഥലത്തെ വളരെ പ്രധാനപ്പെട്ട ഒരു സ്റ്റാള്‍ ആണിത്.

റാസ്പെറി പൈയുടെ കാര്യങ്ങള്‍ മേല്‍നോട്ടം വഹിക്കുന്നത് അനീഷും ഇത് ഫാബ്രിക്കേറ്റ് ചെയ്ത് പാക്ക് ചെയ്യുന്നത് സൂരജ് കേണോത്തുമാണ്.

പൊതുജനങ്ങള്‍ക്ക് ബ്ലാങ്ക് സിഡികള്‍ പണം കൊടുത്ത് വാങ്ങാവുന്ന സംവിധാനം ഇതിനടുത്ത് ഒരുക്കേണ്ടതുണ്ട്.

കൂടാതെ ലാപ്ടോപ്പുമായി ഇന്‍സ്റ്റാളേഷന് വരുന്നവരെ സപ്പോര്‍ട്ട് ചെയ്യാനായി ഒരു ടെക്നിക്കല്‍ ടീമും ഇതിനായി വേണം.

ഇതിന്റെ ചുമതല : അനീഷ്

http://www.freedomtoaster.org/

http://www.raspberrypi.org/