ഇതു ലിസ്റ്റല്ല .
പൂര്‍ണ്ണകാര്യപരിപാടിയുമല്ല.
ഉദ്ഘാടനച്ചടങ്ങിലെ പ്രത്യേക ആദരിക്കലാണു്.
അതു് രണ്ടുപേര്‍ക്കു മാത്രമാണു്.
എല്ലാവരുടേയും പേരെടുത്തു ലിസ്റ്റ് ചെയ്താല്‍ ഉദ്ഘാടനച്ചടങ്ങ് തീരില്ല, നോട്ടീസ് പ്രിന്റ് ചെയ്യാന്‍ പേപ്പറും തികയില്ല.

സ്വാഗതമോ നന്ദിയോ അദ്ധ്യക്ഷനോ ഒന്നും വെച്ചിട്ടില്ല. അതൊക്കെ നമ്മുടെ ഭാഗത്തുനിന്നുള്ളവരാവുമല്ലോ . ഓരോ സെഷന്റെ ആമുഖവും നമുക്കു തീരുമാനിക്കണം . സമയമുള്ളവര്‍ അതൊക്കെ ഒരു വിക്കിപേജിലോ ഈതര്‍പാഡിലോ ഇട്ടു പ്ലാന്‍ ചെയ്യൂ അതു് പരിപാടിക്കുമുമ്പായി ഒരു സാധാരണ പേപ്പറില്‍ പ്രിന്റ് ചെയ്ത് എടുത്താല്‍ മതി .

നമ്മുടെ പ്രസിഡന്റ് ആയ പ്രവീണ്‍ ആണു് അദ്ധ്യക്ഷനാവേണ്ടതു്

പ്രത്യേക ക്ഷണിതാക്കള്‍ എന്നൊരു ലിസ്റ്റില്ല. ഓരോരുത്തരും കഴിയാവുന്നത്ര പേരെ വിളിക്കുക .കഴിയാവുന്നവരെല്ലാം എത്തട്ടെ.
ഒരാളെ കൂടുതല്‍ പേര്‍ വിളിക്കുന്നതു് പ്രശ്നമാവില്ലല്ലോ

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി മലയാളം കമ്പ്യൂട്ടിങ്ങില്‍ സംഭാവനകള്‍ നല്‍കിയവരെ 13 ലെ ജനറല്‍ ബോഡിയിലേക്കു കൂടിയാണു് വിളിക്കുന്നതു് .അവര്‍ നമ്മുടെ സംഘടനാരൂപത്തിന്റെ ഭാഗമാവേണ്ടതല്ലേ

13 ലെ പരിപാടിയും നോട്ടീസില്‍ വെച്ചിട്ടില്ല. അന്നു് നവചിത്രയും എംസോണുമായിച്ചേര്‍ന്ന് ഒരു ഡോക്യുമെന്ററിയും (Helvatica) ഒരു ഫീച്ചര്‍ സിനിമയും (ഒരു ഇക്വഡോര്‍ പടമാണു് പേരു മറന്നു) മലയാളം സബ്‌ടൈറ്റിലോടെ കാണിക്കുന്നുണ്ട് . അതിന്റെ നോട്ടീസ് നവചിത്ര തയ്യാറാക്കിക്കോളും . ഒപ്പം രണ്ടോ മൂന്നോ ചെറിയ സ്വതന്ത്ര സിനിമകളും മലയാളം സബ്ടൈറ്റിലോടെ കാണിക്കാം .

അനിവര്‍

അനിവര്‍