ഗോവി സാറിനും ബൈജുവിനും ഒരു മൊമന്റോ നല്‍കേണ്ടെ. അതുപോലെ വരുന്ന ഇര്‍ഷാദിനും നന്ദജയ്ക്കും (നിതിന്‍ ഷാജി ഉണ്ടാവില്ല, നളിന്റെ പ്രൊജക്റ്റ് ടക്സ് ടൈപ്പിലാണ് എന്നാലും നമ്മുടെ കമ്മ്യൂണിറ്റിയുടെ ഭാഗം തന്നെയാണ് ) . അതുപോലെ എല്ലാവര്‍ക്കും ഒന്നും കൊടുത്തില്ലെങ്കിലും

ഉദ്ഘാടകന്‍ , മുഖ്യപ്രഭാഷകന്‍, നാരായണമേനോന്‍ മാഷ് , വേണുഗോപാലപ്പണിക്കര്‍ തുടങ്ങി ചുരുങ്ങിയ എണ്ണം ആളുകള്‍ക്കെങ്കിലും ഓരോ മൊമന്റോ നല്‍കണ്ടതാണെന്നു തോന്നുന്നു
1000-1500 ആണ് ഒരു മൊമന്റോയ്ക്ക് സാധാരണ റേറ്റ് എന്നതിനാല്‍ അധികം നമുക്ക് ഉണ്ടാക്കാന്‍ ബജറ്റ് അനുവദിക്കുകയില്ല. 9 മൊമന്റോ അതില്‍ രണ്ടെണ്ണം വലുതു് എന്നാണു് കണക്കാക്കിയിരിക്കുന്നതു് .

ഇതു് ഇന്നു് ഏല്‍പ്പിക്കണം . എന്നാലേ പ്രോഗ്രാമാവുമ്പോഴേക്കും തയ്യാറാവൂ.
പണ്ട് നമ്മള്‍ 2007ള്‍ ചെയ്ത ലോഗോ ഗ്നു എന്ന അക്ഷരത്തിന്റെ രൂപത്തിലുള്ളതായിരുന്നു
ഗ്നു എന്ന അക്ഷരത്തിനു താഴെ ഒരു വട്ടത്തില്‍ നമ്മുടെ വ്യാഴവട്ടം ലോഗോ ഉള്ളിലായി വരുന്നപോലെ ചെയ്യാനാണു ഇപ്പോഴത്തെ പ്ലാന്‍ . അതില്‍ക്കൂടുതല്‍ ബജറ്റ് അനുവദിക്കുന്നില്ല

ഇന്നുച്ചക്കുള്ളില്‍ കൊടുക്കണം . ആര്‍ക്കെങ്കിലും ഒരു ഡിസൈന്‍ തന്നു സഹായിക്കാമോ

അനിവര്‍