അത് ശരിയാണ് സന്തോഷേട്ടാ, നിലവിൽ കമ്മ്യൂണിക്കേഷനു് സ്വതന്ത്ര സോഫ്റ്റ്‌വെയർ "മാത്രമേ" ഉപയോഗിക്കാവൂ എന്ന് പറഞ്ഞാൽ നടക്കില്ല. നമ്മുടെ peerകൾ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം നമ്മളും ഉപയോഗിക്കേണ്ടി വന്നേക്കാം. പക്ഷേ മറ്റൊരു പ്രശ്നം കൂടിയില്ലേ - "എന്റെ സുഹൃത്തുക്കൾ ആരുമില്ല, അവരൊക്കെ വരുമ്പോൾ ഞാനും വരാം" എന്ന് ഒരു സാധാരണ യൂസർ പറയുന്നത് ന്യായീകരിക്കാം. പക്ഷേ, സ്വതന്ത്ര സോഫ്റ്റ്‌വെയറിനേയും, പ്രൈവസിയേയും പറ്റി വളരെ വ്യക്തമായി തന്നെ അറിവുള്ളവർ, ഇത്തരം ബദലുകളെ ഒന്ന് ടെസ്റ്റ് ചെയ്തുനോക്കുകയോ, ബഗ് റിപ്പോർട്ട് ചെയ്യുകയോ , പ്രൊമോട്ട് ചെയ്യുകയോ ഒക്കെ ചെയ്യേണ്ടതല്ലേ?? ചെയ്തേ ഒക്കൂ എന്ന നിർബന്ധബുദ്ധിയല്ല, ചെയ്യേണ്ടതല്ലേ എന്ന സംശയം മാത്രം.
വിൻഡോസിൽ നിന്നും ലിനക്സിലേക്ക് മാറിയപ്പോഴും ഉപയോഗിക്കുന്നതിൽ ചെറിയ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്കിലും നമ്മളിൽ പലരും ആ ഒരു inconvenience accept ചെയ്യുക ആണ് ചെയ്തത്. അല്ലെങ്കിൽ ആ inconvenienceനെ ശരിയാക്കാനുള്ള വഴികളന്വേഷിച്ചു - ബഗ് റിപ്പോർട്ടിങ്ങ്, പാച്ചിങ്ങ് ഇത്യാദി വഴികൾ. സ്വാതന്ത്ര്യം എന്ന ആശയം ആ inconvenienceനെ തൃണസമാനമാക്കുന്നു എന്നതു് കൊണ്ടായിരുക്കുമല്ലോ അത് (എല്ലാരുടേയും കാര്യം പറയാൻ ഞാൻ ആളല്ല. സ്വാതന്ത്ര്യം തന്നെയായിരുന്നു വിൻഡോസ് ഉപേക്ഷിക്കാനുള്ള എന്റെ പ്രധാന കാരണം). അപ്പോൾ, പ്രൈവസി/സ്വാതന്ത്ര്യം എന്ന ആശയം ഇപ്പോഴുള്ള inconvenienceനേയും സഹിക്കബിൾ ആക്കണമല്ലോ. വീണ്ടും, ആക്കിയേ പറ്റൂ എന്നല്ല, ആക്കണ്ടേ എന്ന സംശയം.
വാട്സാപ്പും ടെലഗ്രാമും ഒന്നും ഉപേക്ഷിക്കണ്ട, പക്ഷേ TextSecureഉം ജാബറും ഒക്കെ ഒന്ന് പരീക്ഷിച്ച് നോക്കിയാലെന്താ? സമയപരിമിതി ഒരു പ്രശ്നം തന്നെയാണ്. പക്ഷേ വേണമെന്ന് വെച്ചാൽ അത് അഡ്ജസ്റ്റ് ചെയ്യാവുന്നതല്ലേ ഉള്ളൂ? ഇതിനു് അത്ര പെരുത്ത് സമയം ഒന്നും വേണ്ടല്ലോ.
Intended not as a rule/guideline, but as a suggestion/doubt.
പ്രവീണ്‍,
ഈ ലിസ്റ്റില്‍ ഉള്ള ഭൂരിപക്ഷം പേരും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാധാന്യം തിരിച്ചറിയുന്നവര്‍ തന്നെയായിരിക്കും. പക്ഷേ അവരെല്ലാം സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കുന്നവരായിരിക്കണമെന്നില്ല. ആശയവിനിമയം എന്നതു് ചില ടൂളുകളിലേയ്ക്ക് ചുരുക്കാവുന്ന ചെറിയ കാര്യമല്ല. സമൂഹത്തില്‍ നമ്മളോരുത്തര്‍ക്കും കമ്യൂണിക്കേറ്റ് ചെയ്യേണ്ടതു് മകന്‍,മകള്‍, ഭാര്യ, ഭര്‍ത്താവ്, സുഹൃത്തു്, ബന്ധു, സഹപാഠി, സഹപ്രവര്‍ത്തകന്‍ എന്നീ അനവധി റോളുകളില്‍ കൂടിയല്ലേ? അങ്ങനെ വരുമ്പോള്‍ നമ്മള്‍ ആശയവിനിമയം നടത്തുന്നവര്‍ എത്രയെത്ര വ്യത്യസ്ത തരത്തിലുള്ളവരാണു്? ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഏതു് എന്ന കണ്ടീഷന്‍ ആര്‍ക്കും ഇതില്‍ വെയ്ക്കാന്‍ പറ്റില്ല. അങ്ങനെ സങ്കീര്‍ണ്ണമായ പല കാരണങ്ങളാണു് ഒരു സാങ്കേതികവിദ്യയോ ടൂളോ തിരഞ്ഞെടുക്കുമ്പോള്‍ ഉള്ളതു്.  കേവലം സ്വതന്ത്ര സോഫ്റ്റ്‌വെയറിനോടുള്ള വിരോധമല്ല.
രാഷ്ട്രീയവും സാങ്കേതികവും ആയ മെറിറ്റില്‍ കൂടി ഇത്തരം കാമ്പയിനുകള്‍ നടത്തണം. മറ്റുള്ളവരെ മോശമായി ചിത്രീകരിച്ചോ പുച്ഛിച്ചോ അല്ല. എല്ലാവരെയും വിശ്വാസ്യതയിലെടുത്തും സ്നേഹത്തിന്റെ ഭാഷയിലും മാത്രമേ ഇത്തരം ആശയപ്രചരണങ്ങള്‍ക്കു പ്രസക്തിയുള്ളു.. പ്രവീണ്‍ ഉപയോഗിക്കുന്ന ഭാഷ ദയവായി ശ്രദ്ധിക്കണം.
സന്തോഷ്.
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in
Regards,
Balasankar C
http://balasankarc.in
"Freedom is never easily won, but once established, freedom lasts, spreads and chokes out tyranny." - Trent Lott